വിവാഹ സമ്മാനമായി നൽകിയ 1000 പവൻ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും ഒന്നേകാൽ കോടിയുടെ റേഞ്ച് റോവർ കാറും തട്ടിയെടുത്ത് മകളെ പറ്റിച്ചു; വ്യാജ രേഖകൾ ഉണ്ടാക്കി ഭാര്യാപിതാവിൽ നിന്ന് 108 കോടിയോളം; പ്രവാസി വ്യവസായിയെ കബളിപ്പിച്ച കാസർകോഡ് സ്വദേശിയായ 'മരുമകൻ ഫ്രോഡിന് ' എതിരെ പരാതി

ആർ പീയൂഷ്
കൊച്ചി: ഭാര്യാപിതാവിൽ നിന്നും മരുമകൻ 108 കോടിയോളം രൂപയും 1,000 പവനും തട്ടിയെടുത്തതായുള്ള പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുൻ ഡി.ഐ.ജി മുഹമ്മദ് ഹസ്സന്റെ മകനും പ്രവാസി വ്യവസായിയുമായ ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസനിൽ നിന്നാണ് കാസർഗോഡ് സ്വദേശിയായ മരുമകൻ പണം തട്ടിയതായി പരാതി നൽകിയത്. കാസർഗോഡ് കുതിരോളി ബിൽഡേഴ്സ് എന്ന കരാർ കമ്പനി നടത്തുന്ന ചെർക്കള മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹാഫിസിനെതിരേയാണ് പരാതി. മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്.
വിവിധ പദ്ധതികളുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി നൂറു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. കമ്പനിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്ന് പറഞ്ഞ് പിഴയടക്കാൻ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം. ബാംഗ്ലൂരിൽ ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയെങ്കിലും നൽകിയത് വ്യാജരേഖകളായിരുന്നു എന്ന് ലാഹിർ ഹസൻ ആരോപിച്ചു. രാജ്യാന്തര ഫുട് വെയർ ബ്രാൻഡിന്റെ ഷോറും തുടങ്ങാനും, കിഡ്സ് വെയർ ശൃംഖലയിൽ പണം മുടക്കാനും അടക്കം വിവിധ പദ്ധതികളുടെ പേരിൽ തട്ടിയെടുത്തത് നൂറ് കോടിയിൽ അധികം രൂപയാണെന്ന് പരാതിയിൽ പറയുന്നു.
ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈൻ ചെയിപ്പിച്ച് ഡിസൈനറായ ഭാര്യാമാതാവിനെ കബളിപ്പിച്ചു. വിവാഹത്തിന് മകൾക്ക് നൽകിയ 1000 പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ ഇയാൾ വിറ്റു. വിവിധ പദ്ധതികളുടെ പേരിൽ പുറത്ത് നിന്നും നൂറു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ലാഹിർ ഹസൻ പറയുന്നു.
അക്ഷയ് തോമസ് വൈദ്യൻ എന്ന സുഹൃത്തുമായി ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്നാണ് പരാതിയിലുള്ളത്. കൊച്ചിയിൽ മീഡിയ ഏജൻസി നടത്തിയിരുന്ന ഇയാളുമായി ചേർന്ന് പുതിയ ബിസിനസ് പദ്ധതികൾ പ്രഖ്യാപിച്ച് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകൾ നൽകിയാണ് സംരംഭകരെ വിശ്വസിപ്പിച്ചിരുന്നത്. ആരംഭിക്കാത്ത പദ്ധതികളെ കുറിച്ച് ഫോബ്സ് മാസികയുടെ ഓൺലൈനിലടക്കം വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് ലാഹിർ ഹസൻ നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഹാഫിസിന്റെ ബിരുദ സർട്ടിഫിക്കറ്റും ഇയാൾ അയച്ചു നൽകിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ പേരിൽ ഇയാൾ മൊബെൽ ചാറ്റുകളും കോളുകളും നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആലുവ ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും അന്വേഷണ പുരോഗതി ഉണ്ടാകാത്തതിനാൽ, ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
അബ്ദുൾ ലാഹിർ ഹസന്റെ മകൾ ഹാജിറ ഭർത്താവിന്റെ തട്ടിപ്പുകൾ മനസ്സിലാക്കിയതോടെ വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. വിവാഹ സമ്മാനമായി നൽകിയ 1000 പവൻ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും ഒന്നേകാൽ കോടിയുടെ റേഞ്ച് റോവർ കാറും ഭർത്താവ് തട്ടിയെടുത്തെന്നും പരാതിയുണ്ട്. ഇയാളുടെ ബന്ധുക്കളടക്കമുള്ളവർക്കെതിരെയും പരാതിയുണ്ട്. സംഭവത്തിൽ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഡോ ഷഹ്നയുടെ ജീവനെടുത്ത സ്ത്രീധന ആരോപണത്തിന് പിന്നിൽ മെഡിക്കൽ പിജി സംസ്ഥാന അധ്യക്ഷൻ; ആരാണെന്ന് പറയാതെ പറഞ്ഞ് സംഘടനയുടെ പത്രക്കുറിപ്പ്; സംസ്ഥാന പ്രസിഡന്റിന്റെ പേര് ലെറ്റർ പാഡിൽ നിന്നും നീക്കി നൽകിയത് പ്രതിയിലേക്കുള്ള സൂചന; പിന്നാലെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; ആ 'സഖാവ്' ഡോ റുവൈസ്; ഡോ ഷഹ്നയ്ക്ക് നീതി കിട്ടുമ്പോൾ
- ഡോ ഷഹ്നയെ സ്ത്രീധനത്തിനായി ഒഴിവാക്കിയെന്ന പരാതിയിൽ തെളിവുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു; അതിവേഗ നീക്കങ്ങളുമായി മെഡിക്കൽ കോളേജ് പൊലീസ്; ഡോ റുവൈസിനെ കരുനാഗപ്പള്ളിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത് നിർണ്ണായക നീക്കങ്ങൾക്കൊടുവിൽ; അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യും; നടപടി തെളിവ് ശക്തമായതിനാൽ
- വിസ്മയയെ കൊന്നത് എൻജിനിയറിങ് മിടുക്കന്റെ വിവാഹ ശേഷവും തുടർന്ന ആർത്തി; വളയിട്ട് കല്യാണം ഉറപ്പിച്ച യുവ ഡോക്ടറെ ചതിച്ചത് മെഡിക്കൽ എൻട്രൻസിൽ ഏഴാം റാങ്ക് നേടിയ മിടുമിടുക്കൻ; ഡോക്ടർ സഖാവിന്റേതും കൊലച്ചതി; മറ്റൊരു കിരണായി ഡോ റുവൈസും മാറിയപ്പോൾ
- ഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് അമ്മയും സഹോദരിയും; സഹോദരന്റെ നിലപാടും നിക്കാഹ് മുടങ്ങിയതിന് വിശദീകരണം; സ്ത്രീധനം ചോദിച്ച ബന്ധുക്കളേയും കണ്ടെത്തും; കുടുംബത്തെ രക്ഷിക്കാൻ എല്ലാം സ്വയം ഏറ്റെടുത്ത് ഡോ റുവൈസ്
- ''സിനിമയിലൂടെ മുസ്ലിംങ്ങളെപ്പോലെ ഇത്രയധികം ആക്രമിക്കപ്പെട്ട ജനത വേറെയില്ല; മുസ്ലിങ്ങളെ വിമർശനാത്മകമായി കാണുന്ന സിനിമ ചെയ്യാൻ എനിക്ക് ഉദ്ദേശമില്ല'; ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ വിവാദ കാലത്ത് പറഞ്ഞത് ഇങ്ങനെ; വൺസൈഡ് നവോത്ഥാനവാദം ജിയോ ബേബിയെ തിരിഞ്ഞുകൊത്തുമ്പോൾ
- ലക്ഷ്യമിട്ടത് കുറഞ്ഞത് 25 കുട്ടികളെ എങ്കിലും തട്ടിയെടുക്കാൻ; ഓയൂരിലേത് പരീക്ഷണ കിഡ്നാപ്പിങ്! നരബലിയിലേക്കും അവയവ ദാന മാഫിയയിലേക്കും അന്വേഷണം നീളും; ഇനി ചാത്തന്നൂർ കുടുംബത്തിന്റെ മുഖം മറയ്ക്കില്ല; അച്ഛനേയും അമ്മയേയും മകളേയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
- രാഹുൽ ഗാന്ധിയുടെ ഓഫീസിന് രാവിലെയും വൈകുന്നേരവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല; വൈകുന്നേരം കാണാമെന്ന് അറിയിച്ചിട്ട് രാഹുൽ വന്നത് രാവിലെ; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല; മകൾ ശർമിഷ്ട മുഖർജിയുടെ പുസ്തകം ചർച്ചയാവുമ്പോൾ
- പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- കേരളാകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബോൾ അടിച്ചു അരീക്കോട് സ്വദേശി; പത്ത് ദിവസം കൊണ്ട് ആ റീൽ കണ്ടത് 35 കോടി ആളുകൾ; റെക്കോർഡിനരികെ മുഹമ്മദ് റിസ്വാൻ
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- 150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- എല്ലാം അനുപമ അറിഞ്ഞോ? കിഡ്നാപ്പിങ് കേസിലെ മാസ്റ്റർ ബ്രെയിനെന്ന് പറയുന്ന അമ്മ അനിതാ കുമാറിയേക്കാൾ വലിയ കള്ളിയോ? യു ടൂബിനെ കബളിപ്പിച്ചതു പോലെ പൊലീസിനെയും കബളിപ്പിച്ചോ? സഹതാപം ഉറപ്പിക്കാനും തന്ത്രങ്ങൾ; 'അനുപമ പത്മന്റെ' യു ടൂബ് ചാനലിലും നിറയുന്നത് തട്ടിപ്പുകൾ
- കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ്! മർട്ടിലെവൽ മാക്കറ്റിങ് സ്ഥാപനം തട്ടിച്ചത് 126 കോടി; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ; അറസ്റ്റ് രഹസ്യമായി സൂക്ഷിച്ചെന്നും ആക്ഷേപം
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്