Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാലോട് നിന്നും സുഹൃത്തിനെ കാണാൻ എത്തിയത് പുനലൂരെ ലോഡ്ജിൽ; രാത്രിയിൽ വഴക്കടിച്ചത് തൊട്ടടുത്ത റൂമിൽ മുറിയെടുത്തവർ; പൊലീസ് എത്തുമ്പോൾ കണ്ടത് മധ്യസ്ഥനായ യുവാവിനെ; ആദ്യം ലഭിച്ചത് മുഖത്ത് അടി; ചോദ്യം ചെയ്തത് രസിക്കാത്തപ്പോൾ പുറത്ത് ചവിട്ടലും പൊലീസ് ജീപ്പിലേക്ക് വലിച്ചെറിയലും; സ്റ്റേഷനിൽ വെച്ച് രണ്ടു മണിക്കൂർ ചോദ്യം ചെയ്യലും; കസ്റ്റഡി മർദ്ദനത്തിന്റെ പേരിൽ ഡിവൈഎസ്‌പിക്ക് പരാതിയുമായി പാലോട് സ്വദേശി നജീബ്; കോവിഡ് കാലത്ത് വിവാദമായി പുനലൂർ പൊലീസിന്റെ നടപടി

പാലോട് നിന്നും സുഹൃത്തിനെ കാണാൻ എത്തിയത് പുനലൂരെ ലോഡ്ജിൽ; രാത്രിയിൽ വഴക്കടിച്ചത് തൊട്ടടുത്ത റൂമിൽ മുറിയെടുത്തവർ; പൊലീസ് എത്തുമ്പോൾ കണ്ടത് മധ്യസ്ഥനായ യുവാവിനെ; ആദ്യം ലഭിച്ചത് മുഖത്ത് അടി; ചോദ്യം ചെയ്തത് രസിക്കാത്തപ്പോൾ പുറത്ത് ചവിട്ടലും പൊലീസ് ജീപ്പിലേക്ക് വലിച്ചെറിയലും; സ്റ്റേഷനിൽ വെച്ച് രണ്ടു മണിക്കൂർ ചോദ്യം ചെയ്യലും; കസ്റ്റഡി മർദ്ദനത്തിന്റെ പേരിൽ ഡിവൈഎസ്‌പിക്ക് പരാതിയുമായി പാലോട് സ്വദേശി നജീബ്; കോവിഡ് കാലത്ത് വിവാദമായി പുനലൂർ പൊലീസിന്റെ നടപടി

എം മനോജ് കുമാർ

പുനലൂർ: കോവിഡ് കാലത്തും തനിസ്വരൂപം പുറത്തെടുത്ത് കേരള പൊലീസ്. കസ്റ്റഡി മർദ്ദനത്തിൽ പ്രതിക്കൂട്ടിലായിരിക്കുന്നത് പുനലൂർ പൊലീസാണ്. ലോഡ്ജ് മുറിയിൽ നിന്നും കസ്റ്റഡിയിൽ എടുത്താണ് പാലോട് സ്വദേശിയെ പുനലൂർ പൊലീസ് എടുത്ത് അകത്തിട്ട് പെരുക്കിയത്. ലോഡ്ജ് മുറിയിൽ എന്തോ പ്രശ്‌നം നടക്കുന്നുണ്ട് എന്ന് അറിഞ്ഞ എത്തിയ പൊലീസ് സംഭവസമയം അവിടെയുണ്ടായിരുന്ന നജീബിനെ (51) കസ്റ്റഡിയിലെടുത്ത് ക്രൂരമർദ്ദനം നടത്തുകയായിരുന്നു. സുഹൃത്തുമായി സാമ്പത്തിക കാര്യങ്ങൾ സംസാരിക്കാൻ പുനലൂരിൽ എത്തിയ പാലോട് സ്വദേശിക്ക് ആണ് ശനിയാഴ്ച രാത്രി ഏഴു മണിയോടെ പൊലീസിന്റെ മർദ്ദനം ഏറ്റത്.

നജീബ് സുഹൃത്തിനെ കാണാനാണ് സ്വാതന്ത്ര്യദിനത്തിൽ വൈകീട്ട് ലോഡ്ജിൽ എത്തിയത്. അടുത്തുള്ള ലോഡ്ജ് മുറിയിൽ ഉള്ള രണ്ടു പേർ തമ്മിലാണ് പ്രശ്‌നം നടന്നത്. ഇതിൽ നജീബ് ഇടപെട്ടു. പൊലീസ് വന്നപ്പോൾ പ്രശ്‌നമുണ്ടാക്കിയവർ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന നജീബിനെ ലോഡ്ജിൽ വെച്ചും തുടർന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നും പൊലീസ് മർദ്ദിക്കുകയായിരുന്നു. ക്രൂരമർദ്ദനം ഏറ്റതിനെ തുടർന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നജീബ് ചികിത്സ തേടി. മർദ്ദനത്തെതുടർന്ന് പുനലൂർ ഡിവൈഎസ്‌പിക്ക് നജീബ് പരാതി നൽകിയിട്ടുണ്ട്. ഇന്നു മനുഷ്യാവകാശ കമ്മിഷനും പരാതി നൽകും. സാമ്പത്തിക പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ സുഹൃത്തിനെ കണ്ടു സംസാരിക്കാനാണ് നജീബ് പാലോട് നിന്നും പുനലൂരിൽ എത്തുന്നത്. വീട്ടുകാർ നജീബിനെ ഫോണിൽ വിളിച്ചപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. പുറത്ത് നിന്ന് പ്രശ്‌നമുണ്ടാക്കിയ നജീബിനെ സ്റ്റേഷനിൽ ഇരുത്തിയിരിക്കുകയാണ് എന്നാണ് വീട്ടുകാരോട് പൊലീസ് പറഞ്ഞത്. രാത്രി പത്ത് മണിയോടെ വീട്ടുകാർ എത്തിയപ്പോഴാണ് നജീബിനെ വിട്ടയച്ചത്. പുനലൂർ എസ്‌ഐയുടെ നേതൃത്വത്തിലുള്ള ആറു പൊലീസുകാർ മർദ്ദിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്.

പുനലൂർ ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയെ തുടർന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നജീബിന്റെ പരാതി ലഭിച്ചതായും അന്വേഷണം തുടങ്ങിയതായും പുനലൂർ ഡിവൈഎസ്‌പി എസ്.അനിൽദാസ് മറുനാടനോട് പറഞ്ഞു. കസ്റ്റഡി മർദ്ദനം വിവാദമായതിനെ തുടർന്ന് പൊലീസ് സംഭവങ്ങൾ നിഷേധിക്കുകയാണ്. ലോഡ്ജിൽ നിന്നും മർദ്ദനം നടന്നപ്പോൾ അറിഞ്ഞു എത്തി നജീബിനെ രക്ഷിക്കുകയായിരുന്നു. മർദ്ദനത്തിൽ ഏറ്റ പരുക്കുകളാണ് നജീബിന്റെ ശരീരത്തിലുള്ളത്. പൊലീസ് വീട്ടുകാരെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു എന്നാണ് പുനലൂർ പൊലീസ് മറുനാടനോട് പറഞ്ഞത്.

ദേഹമാസകലം നജീബിന് മർദ്ദനം ഏറ്റിട്ടുണ്ട്. കോവിഡ് കാരണം നെടുമങ്ങാട് ആശുപത്രിയിൽ കിടത്തി ചികിത്സയില്ലാത്തതിനാൽ ഇന്നു ആശുപത്രിയിൽ എത്തിയ നജീബിനെ മരുന്ന് നൽകി പറഞ്ഞു വിടുകയാണ് ആശുപത്രി അധികൃതർ ചെയ്തിരിക്കുന്നത്. ഇയാൾ വന്ന ബൈക്കും പുനലൂർ സ്റ്റേഷനിലാണ് ഉള്ളത്. അത് തിരികെ ലഭിക്കാൻ നജീബ് മകനെ സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്. പൊലീസ് മർദ്ദനത്തെ തുടർന്ന് പൊലീസിനെതിരെ പരാതി നൽകിയതിനാൽ കുടുംബം ഭീതിയിലാണ്. തങ്ങൾക്ക് പേടിയുണ്ട് എന്നാണ് നജീബിന്റെ ഭാര്യ മറുനാടനോട് പറഞ്ഞത്. നിലവിൽ അവശ നിലയിലാണ് നജീബ് ഉള്ളത്.

സംഭവത്തെക്കുറിച്ച് നജീബിന്റെ ഭാര്യ പറയുന്നത്:

സുഹൃത്തിനെ കാണാൻ നജീബ് പോകുന്നതായി അറിയാമായിരുന്നു. പാലോട് നിന്നും ബൈക്ക് എടുത്താണ് പോയത്. ലോഡ്ജ് മുറിയിൽ രണ്ടു പേർ തമ്മിൽ വാക്ക് തർക്കം വന്നു. ഈ പ്രശ്‌നത്തിൽ നജീബ് ഇടപെട്ടു. പ്രശ്‌നം പുറത്ത് അറിഞ്ഞപ്പോൾ പൊലീസ് വന്നു. പൊലീസ് എത്തിയതോടെ പ്രശ്‌നം ഉണ്ടാക്കിയവർ ഓടി രക്ഷപ്പെട്ടു. കുറ്റം ചെയ്യാത്തതിനാൽ നജീബ് അവിടെ നിന്നു. പൊലീസ് എത്തിയപ്പോൾ കാണുന്നത് നജീബിനെയാണ്. മുൻ പിൻ നോക്കാതെ പൊലീസ് നജീബിനെ മർദ്ദിച്ചു. ഇത് നജീബ് ചോദ്യം ചെയ്തപ്പോൾ പൊലീസ് ചൊടിച്ചു. നിന്നെ അടിച്ചത് നിനക്ക് അറിയണമല്ലോ എന്ന് പറഞ്ഞപ്പോൾ പൊലീസ് ക്ഷുഭിതരായി.

ഇതോടെ വണ്ടിയിൽ കയറാൻ പറഞ്ഞു. ഡോർ തുറന്നു കയറാൻ നോക്കിയതെ ഓർമ്മയുള്ളൂ. പുറത്ത് ശക്തമായ ഒരു ചവിട്ടാണ് ജീപ്പിൽ കയറുമ്പോൾ ലഭിച്ചത്. ഒന്നര രണ്ടു മണിക്കൂറോളം പുനലൂർ സ്റ്റേഷനിൽ നിന്നും ശക്തമായ മർദ്ദനമാണ് നേരിട്ടത്. നാലഞ്ചു പൊലീസുകാർ ഒരുമിച്ച് ചവിട്ടിക്കൂട്ടി. ദേഹമാസകലം പരുക്കുണ്ട്. വീട്ടിൽ നിന്നും ഞങ്ങൾ ഫോൺ ചെയ്തപ്പോൾ പൊലീസാണ് എടുത്തത്. അവർ വീട്ടുകാരെ വിളിച്ചു വരുത്തി. ഞങ്ങൾ സ്റ്റേഷനിൽ എത്തിയാണ് ഭർത്താവിനെ കൂട്ടിക്കൊണ്ടു വന്നത്. ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്-നജീബിന്റെ ഭാര്യാ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP