Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്വേതാ ജെയ്ൻ ഉന്നതർക്ക് കാഴ്‌ച്ചവെച്ചത് കോളജ് വിദ്യാർത്ഥിനികളായ ഇരുപത്തഞ്ചോളം പെൺകുട്ടികളെയും; പതിനെട്ടുകാരിയായ തന്നെ സംഘത്തിൽ ചേർത്തത് പ്രലോഭനങ്ങൾ നൽകിയെന്ന് മോണിക്ക യാദവ്; സമ്പന്നരുമായി കിടപ്പറ പങ്കിടാൻ സെക്‌സ് റാക്കറ്റ് ഉപയോഗിച്ചത് അമ്പതിലധികം യുവതികളെയെന്ന് അന്വേഷണ സംഘം; തട്ടിപ്പിനിരയായവരിൽ എട്ട് മുൻ മന്ത്രിമാരും

ശ്വേതാ ജെയ്ൻ ഉന്നതർക്ക് കാഴ്‌ച്ചവെച്ചത് കോളജ് വിദ്യാർത്ഥിനികളായ ഇരുപത്തഞ്ചോളം പെൺകുട്ടികളെയും; പതിനെട്ടുകാരിയായ തന്നെ സംഘത്തിൽ ചേർത്തത് പ്രലോഭനങ്ങൾ നൽകിയെന്ന് മോണിക്ക യാദവ്; സമ്പന്നരുമായി കിടപ്പറ പങ്കിടാൻ സെക്‌സ് റാക്കറ്റ് ഉപയോഗിച്ചത് അമ്പതിലധികം യുവതികളെയെന്ന് അന്വേഷണ സംഘം; തട്ടിപ്പിനിരയായവരിൽ എട്ട് മുൻ മന്ത്രിമാരും

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: മധ്യപ്രദേശിൽ ഉന്നതരായ അനേകംപേരെ പെടുത്തിയ ബ്ലൂ ബ്ലാക്‌മെയിലിന് സെക്‌സ് റാക്കറ്റ് ഉപയോഗിച്ചത് ഇരുപത്തിയഞ്ചോളം കോളജ് വിദ്യാർത്ഥിനികളെയും. സെക്‌സ് റാക്കറ്റിന്റെ തലവയായ ശ്വേതാ ജെയ്ൻ ഇക്കാര്യം അന്വേഷമ സംഘത്തോട് വിശദീകരിച്ചു. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ പ്രലോഭനങ്ങളിൽപ്പെടുത്തിയും ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതർക്കുമുമ്പിലെത്തിച്ചത്. കോളേജ് വിദ്യാർത്ഥികൾക്കുപുറമേ മുപ്പതിലധികം യുവതികളെയും സംഘം ഉന്നതർക്ക് കാഴ്‌ച്ചവെച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം.

സംസ്ഥാനത്തെ പ്രശസ്തമായ കോളേജിൽ ചേരുന്നതിനായാണ് താൻ ശ്വേതയെ കണ്ടതെന്നും സർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്നാണ് അവർ പറഞ്ഞതെന്നും അറസ്റ്റിലായ കോളജ് വിദ്യാർത്ഥിനി മോണിക്ക യാദവ് അന്വേഷണ സംഘത്തോടു പറഞ്ഞു. തുടക്കത്തിൽ, ശ്വേതയുടെ വാഗ്ദാനങ്ങൾ തള്ളി മോണിക്ക നാട്ടിലേക്കു തിരിച്ചുപോയി. എന്നാൽ, തട്ടിപ്പുസംഘത്തിലെ ആരതി ദയാൽ എന്ന സ്ത്രീ മോണിക്കയുടെ അച്ഛനെക്കണ്ട് പഠനച്ചെലവ് തന്റെ എൻജിഒ ഏറ്റെടുക്കാമെന്ന് വാഗ്ദാനംചെയ്തു. സാമ്പത്തികസ്ഥിതി മോശമായിരുന്നതിനാൽ അച്ഛൻ പതിനെട്ടുകാരിയായ മോണിക്കയെ ആരതിക്കൊപ്പമയക്കുകയായിരുന്നു.

പിന്നീട് സർക്കാർ എൻജിനിയറായ ഹർഭജൻ സിങ്ങിന് വഴങ്ങാൻ ആരതി മോണിക്കയെ നിർബന്ധിച്ചു. അതിന്റെ ദൃശ്യങ്ങൾ പകർത്തിയ ആരതി ഹർഭജനിൽനിന്ന് മൂന്നുകോടിരൂപ ആവശ്യപ്പെടുകയും ചെയ്തു. ഹർഭജൻ സംഘത്തിനെതിരേ പൊലീസിൽ പരാതിനൽകിയതോടെയാണ് വ്യഭിചാരക്കെണി സംഘത്തെക്കുറിച്ച് വിവരം പുറത്തുവരുന്നത്. ഉന്നതരെ സ്വാധീനിച്ച് വിവിധ കമ്പനികൾക്കുവേണ്ടി സർക്കാർ കരാറുകൾ നേടിക്കൊടുക്കുകയായിരുന്നു പ്രധാനലക്ഷ്യമെന്നും പ്രതിഫലം വാങ്ങിയാണിത് ചെയ്തതെന്നും ശ്വേത പൊലീസിനോടു പറഞ്ഞു.

ഇതുവരെ 12 ഉന്നതോദ്യോഗസ്ഥരും മധ്യപ്രദേശ് സർക്കാരിലെ എട്ടു മുന്മന്ത്രിമാരും കോൺഗ്രസ്, ബിജെപി. നേതാക്കളുമടക്കമുള്ളവർ സംഘത്തിന്റെ കെണിയിൽപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ കെണിയിൽപ്പെടുത്തിയ സംഘത്തിലെ അഞ്ചുസ്ത്രീകളും ഒരു പുരുഷനും നേരത്തേ പൊലീസിന്റെ പിടിയിലായിരുന്നു. പ്രതികളിൽനിന്നു പിടിച്ചെടുത്ത തെളിവുകളിൽനിന്നാണ് ഉന്നതർ ഉൾപ്പെട്ട വിവരം പുറത്തായത്.

അതേസമയം, പെൺകെണി സംഘത്തിന്റെ സൂത്രധാര ശ്വേതാ ജെയ്ൻ ബിജെപി.ക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നെന്ന ആരോപണത്തിൽ പാർട്ടി കേന്ദ്രനേതൃത്വം സംസ്ഥാനനേതാക്കളിൽനിന്ന് വിശദീകരണം തേടി. സുതാര്യ അന്വേഷണം നടക്കണമെന്നും സംസ്ഥാനസർക്കാർ കുറ്റകൃത്യത്തെ രാഷ്ട്രീയമായാണ് കൈകാര്യം ചെയ്യുന്നതെന്നും ബിജെപി. വക്താവ് ദീപക് വിജയ്വർഗിയ പറഞ്ഞു. 2008-ലെയും 2013-ലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി.ക്കുവേണ്ടി ഇവർ പ്രചാരണം നടത്തുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.

കേസിൽ പിടിയിലായ ശ്വേതാ ജയ്ൻ, ബർക്കാ സോണി, ആരതി ദയാൽ ശ്വതാ സ്വപിനിൽ, നമിസേക്ക് എന്നിവരിൽ നിന്നും 4000 ത്തിലധികം അശ്ലീല ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഹോട്ടൽ മുറികളിൽ നിന്നും ഒളിക്യാമറകൾ ഉപയോഗിച്ച് പകർത്തിയ ഫോട്ടോകളും ലൈംഗിക ചുവയോടെയുള്ള ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും ഇതിലുണ്ട്. ഇവ ഫോറൻസിക്ക് പരിശോധനക്കായി അയച്ചതായി അന്വേഷണസംഘം വ്യക്തമാക്കി.

അറസ്റ്റിലായ ബർക്കാ സോണി കോൺഗ്രസിന്റെ മുൻ ഐറ്റി സെൽ ഭാരവാഹി അമിത് സോണിയുടെ ഭാര്യയാണ്. മറ്റൊരു പ്രതിയായ ശ്വേതാ ജെയിൻ തന്റെ പെൺവാണിഭ സംഘ നടത്തിയിരുന്നത് ബിജെപി എംഎൽഎ ബിജേന്ദ്ര പ്രതാപി സിങ്ങ് നൽകിയ വാടകകെട്ടിടത്തിലാണ്. സന്നദ്ധ സംഘടനയുടെ പേരിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. 5 പ്രതികളും സമാന്തരമായി പ്രത്യേക സംഘങ്ങളാക്കിയാണ് പ്രവർത്തിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP