Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശികൾ അയയ്ക്കുന്ന കൊറിയറുകൾ അഴിച്ചു പരിശോധിക്കുന്നില്ല; രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു പാളിച്ച; വ്യാജ പാസ്‌പോർട്ടുകളുമായി ആർക്കും വരാം, പോകാം; മയക്കുമരുന്നുകടത്തു നടത്തിയ ആഫ്രിക്കക്കാരനും വ്യാജപാസ്‌പോർട്ട്

വിദേശികൾ അയയ്ക്കുന്ന കൊറിയറുകൾ അഴിച്ചു പരിശോധിക്കുന്നില്ല; രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു പാളിച്ച; വ്യാജ പാസ്‌പോർട്ടുകളുമായി ആർക്കും വരാം, പോകാം; മയക്കുമരുന്നുകടത്തു നടത്തിയ ആഫ്രിക്കക്കാരനും വ്യാജപാസ്‌പോർട്ട്

നെടുമ്പാശേരി: സംസ്ഥാനത്ത് രഹസ്യാന്വേഷണ വിഭാഗങ്ങൾ പാളിച്ചയിൽ. വ്യാജപാസ്‌പോർട്ടുകളും മറ്റും ഉപയോഗപ്പെടുത്തി വിദേശികൾ വിലസുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ലഹരിമരുന്നുകളുമായി പിടിയിലായ ആഫ്രിക്കൻ സ്വദേശി ജൂഡി മക്തലേയ്ക്ക്, ബോബ്‌സൻ സെസേ എന്ന പേരിൽ മറ്റൊരു വ്യാജപാസ്‌പോർട്ടു കൂടിയുണ്ടെന്നു കണ്ടെത്തുകയുണ്ടായി. ഇയാൾ കേരളത്തിൽനിന്നും മാറി മാറി ഇരു പാസ്‌പോർട്ടുകളും ഉപയോഗപ്പെടുത്തി മയക്കുമരുന്നുകൾ അയയ്ക്കുന്നുമുണ്ടായിരുന്നു.

വിദേശികളും മറ്റും നിരന്തരം കൊറിയറുകൾ അയയ്ക്കുമ്പോൾ അത് എന്താണെന്നുൾപ്പെടെ ഇടയ്ക്കിടെ അഴിച്ചുപരിശോധിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാതിരുന്നതിലും ദുരൂഹതകൾ ഒട്ടേറെയുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കസ്റ്റംസുകാർ ഇത്തരത്തിൽ ഇടയ്ക്കിടെ കൊറിയറുകളും മറ്റും അഴിച്ചുപരിശോധിക്കണമെന്ന കടുത്ത വ്യവസ്ഥയുമുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് പ്രധാനമായും ഹെറോയിൻ ഇന്ത്യയിലേക്ക് എത്തുന്നത്. പഞ്ചാബ് അതിർത്തി വഴി എത്തിക്കുന്ന ഈ ഹെറോയിൻ ഇവിടെ നിന്നും വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനുപിന്നിൽ രാജ്യാന്തര ബന്ധമുള്ള വലിയൊരു ശൃംഖല തന്നെയാണ് പ്രവർത്തിക്കുന്നത്. എൻ.ഐ.എ പോലുള്ള ഏജൻസികളും ഇപ്പോൾ ഇത്തരം കേസുകളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നുമുണ്ട്.

ബംഗ്ലാദേശികളേയും മറ്റും ചാവേറുകളാക്കി ഇന്ത്യയിൽ അക്രമങ്ങൾ നടത്തുമെന്ന് കാശ്മീരിലെ ചില തീവ്രവാദി സംഘടനകൾ പലതവണ ഭീഷണി മുഴക്കിയിട്ടുള്ളതാണ്. എന്നിട്ടും അന്യരാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെ തങ്ങുന്നത് യഥാർത്ഥ രേഖകൾ ഉപയോഗപ്പെടുത്തിയാണെന്ന് നിരന്തരമായ പരിശോധനകൾ നടത്തുവാനും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.അതുപോലെ എൽ.എസ്.ഡി ഉൾപ്പെടെ മയക്കുമരുന്നുകൾ കേരളത്തിലേക്ക് എത്തിക്കുന്നതിനു പിന്നിലും വിദേശികളായ ചിലരുടെ കരങ്ങളാണുള്ളത്. ഗോവയിൽ വച്ചും കാശ്മീരിൽ വച്ചുമാണ് ഇത്തരം മയക്കുമരുന്നുകൾ മലയാളികൾക്ക് കൈമാറുന്നത്.

അടുത്തിടെ ആലുവായിൽ ഹെറോയിൻ പിടിച്ചെടുത്ത സംഭവത്തിനും രാജ്യാന്തര ബന്ധമുണ്ട്. ഇതിലെ പല പ്രതികളും പിടിയിലായിട്ടും ഈ കേസ് ഗൗരവമായി അന്വേഷിക്കാൻ പോലും തയ്യാറായില്ലെന്നതാണ് മറ്റൊരു വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP