Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവ് മരിച്ച് മൂന്നാം നാൾ 'കോബ്രയെ' കെട്ടുമെന്ന് പറഞ്ഞ മരുമകൾ; അച്ഛന് അമ്മ പാൽ കൊടുത്തുവെന്ന ഇളയ മകന്റെ മൊഴി അതിനിർണ്ണായകം; ബിജുവിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്നുള്ള കൂടത്തായി മോഡൽ ഗൂഢാലോചനയോ? നന്തൻകോട്ടെ കരിമൂർഖൻ വീണ്ടും ചർച്ചകളിൽ

ഭർത്താവ് മരിച്ച് മൂന്നാം നാൾ 'കോബ്രയെ' കെട്ടുമെന്ന് പറഞ്ഞ മരുമകൾ; അച്ഛന് അമ്മ പാൽ കൊടുത്തുവെന്ന ഇളയ മകന്റെ മൊഴി അതിനിർണ്ണായകം; ബിജുവിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്നുള്ള കൂടത്തായി മോഡൽ ഗൂഢാലോചനയോ? നന്തൻകോട്ടെ കരിമൂർഖൻ വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കൂടത്തായിയിലെ കൊലപാതകങ്ങൾ കേട്ട് ഞെട്ടിയ മലയാളിയെ തേടി പുതിയൊരു അന്വേഷണം. തൊടുപുഴയിൽ ഏഴുവയസുകാരനെ ഭിത്തിയിൽ തലയടിച്ചു കൊന്ന കേസിൽ പ്രതിയായ അരുൺ ആനന്ദ് കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുകയാണ്.

ബിജു ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടുവെന്നായിരുന്നു നിഗമനം. എന്നാൽ ബിജു മരിച്ച ദിവസം ഭാര്യ അഞ്ജന കുടിക്കാൻ പാൽ നൽകിയിരുന്നതായുള്ള ഇളയകുട്ടിയുടെ മൊഴിയാണ് സംശയം ബലപ്പെടുത്തിയത്. അരുണിന്റെ നിർദ്ദേശപ്രകാരം പാലിൽ വിഷം കലർത്തിയിരുന്നോ എന്നാണ് സംശയം. ഇതിൽ തെളിവ് കിട്ടിയാൽ അത് കൂടത്തായിക്ക് സമാനമായ മറ്റൊരു കൊലപാതകമായി മാറും. ബിജുവിന്റെ മരണത്തിൽ സംശയമുണ്ടെന്ന് മാതാപിതാക്കൾ പൊലീസിന് പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടരുന്നത്. 

ഇതോടെ തൊടുപുഴയിൽ രണ്ടു വർഷം മുൻപ് ദാരുണമായി കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛൻ ബിജുവിന്റെ കുഴിമാടത്തിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ബിജു മരിച്ച് മാസങ്ങൾക്കകം ഭാര്യ അഞ്ജന രണ്ടു കുട്ടികളോടൊപ്പം കാമുകനായ അരുൺ ആനന്ദിനൊപ്പം പോവുകയായിരുന്നു. രണ്ടുവർഷം മുൻപാണ് ഏഴുവയസുകാരനെ ഭിത്തിയിലേക്ക് വലിച്ചടിച്ച് അരുൺ കൊലപ്പെടുത്തിയത്. കേസിൽ നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിലെത്തി പരിശോധന നടത്തി. രാസപരിശോധനാ ഫലങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

തൊടുപുഴയിൽ ഏഴു വയസുകാരനെ മർദ്ദിച്ച് കൊന്ന അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയായിരുന്നു. ഫെഡറൽ ബാങ്കിലെ നല്ല ജോലിയും ഇയാൾ വേണ്ടെന്ന് വച്ചത് മയക്ക് മരുന്നിന് അടിമയായിരുന്നു. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുമായും അടുപ്പമുണ്ടായിരുന്നു. നന്ദൻകോടുകാരനായ ഇയാളുടെ ജേഷ്ഠൻ സൈന്യത്തിൽ ലെഫ്റ്റന്റ് കേണലായിരുന്നു. ഫെഡറൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അച്ഛൻ. വളരെ മാന്യമായി ജീവിക്കുന്ന കുടുംബത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയവിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂൾ പഠനം. ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്. അതിന് ശേഷം ഇയാൾ പല വഴിക്ക് നീങ്ങി.

തൊടുപുഴയിൽ മരിച്ച കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹത വീട്ടുകാർ കണ്ടിരുന്നു. അരുൺ ആനന്ദും അക്രമത്തിന് ഇരയായ കുട്ടിയുടെ അമ്മയും അടുത്തതിനെ ചൊല്ലിയാണ് അഭ്യൂഹങ്ങൾ. നല്ല ആരോഗ്യമുണ്ടായിരുന്ന മകന് എങ്ങനെ ഹൃദയാഘാതം വന്നുവെന്ന് വീട്ടുകാർക്ക് ഇനിയും എത്തും പിടിയുമില്ല. മകൻ മരിച്ച് മൂന്നാം നാൾ മരുമകൾക്ക് അരുണിനെ കെട്ടണമെന്ന ആഗ്രഹമുണ്ടായതിലും പിടിത്തമില്ല. എന്നാൽ ഭർത്താവ് മരിച്ച ശേഷമാണ് താൻ അരുണുമായി അടുത്തതെന്നാണ് പൊലീസിന് യുവതി നൽകിയ മൊഴി. മകൻ ബിജു മരിച്ച് മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകൾ ആവശ്യപ്പെട്ടതായി കുട്ടിയുടെ മുത്തച്ഛനായ് തിരുവനന്തപുരം സ്വദേശി പറഞ്ഞു. 2018 മെയ് 23നു ഹൃദയാഘാതത്തെ തുടർന്ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടിൽ വച്ചാണ് മകൻ മരിച്ചത്. അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. അന്നു തന്നെ അരുൺ ആനന്ദ് വീട്ടിലെത്തി. മരുമകളെ കണ്ടു സംസാരിച്ചു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകൾ തന്നോട് പറഞ്ഞതായി കുട്ടിയുടെ മുത്തച്ഛൻ പറയുന്നു.

''ബിജുവിനോട് അരുൺ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വർഷം മുൻപു അരുണും ബിജുവും വഴക്കിട്ടിരുന്നു. പിന്നീട് ഇവർ തമ്മിൽ കാര്യമായ ബന്ധമുണ്ടായിരുന്നില്ല.'' ''ബിജുവിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഫോണിൽ ഞങ്ങളോട് സംസാരിച്ചു. വർക്ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നു എന്നും വർക്ഷോപ്പിൽ നിന്നു നല്ല വരുമാനമുണ്ടെന്നും പറഞ്ഞു. മെക്കാനിക്കൽ എൻജിനീയറായിരുന്നു മകൻ.'' അരുൺ എങ്ങനെ യുവതിയുമായി പരിചയത്തിലായി എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. അരുൺ ആനന്ദ് തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ അടുപ്പക്കാരനെന്നാണ് റിപ്പോർട്ട്. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളുായി അടുത്ത ബന്ധം പുലർത്തിയിരുന്ന അരുൺ കൊലക്കേസിൽ ഉൾപ്പെടെ പ്രതിയാണെന്നും പോലസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾക്കിടയിൽ കോബ്ര എന്ന വിളിപ്പേരിലായിരുന്നു അരുൺ അറിയപ്പെട്ടിരുന്നത്.

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ സ്ത്രീകളോടും കുട്ടികളോടും എന്തും കാണിക്കുന്ന പ്രകൃതക്കാരനാണ് അരുണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. വാഹനത്തിൽ സദാസമയവും മദ്യവും കഞ്ചാവും കൊണ്ടുനടക്കുകയും ചെയ്തിരുന്നു. വധശ്രമം, അടിപിടി, പണംതട്ടൽ, ഭീഷണി തുടങ്ങിയ സംഭവങ്ങൾ പതിവാക്കിയിരുന്ന അരുൺ ആനന്ദ് ശത്രുത തോന്നുന്നവരെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. തിരവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ ഇഷ്ടതോഴനായിരുന്നു അരുൺ ആനന്ദ്. മയക്കുമരുന്ന് മാഫിയക്കാരുടെ ഉറ്റത്തോഴനായി മാറുകയായിരുനുന്നു ഇയാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP