Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മിഞ്ഞ പാൽ ഇഷ്ടമെന്ന് പറഞ്ഞത് 'കള്ളപ്പണക്കേസിൽ' തെളിവാകുമോ എന്ന് സംശയം; നിയമോപദേശം തേടി കാത്തിരിപ്പിൽ ഇഡി; യുവി ജോസിന്റെ മൊഴികളും പരിശോധിക്കുന്നു; സിഎം രവീന്ദ്രന് നോട്ടീസ് നൽകുന്നതിൽ അന്തിമ തീരുമാനം ഉടൻ; ഇനി ചോദ്യം ചെയ്താൽ അറസ്റ്റിന് സാധ്യത ഏറെ

അമ്മിഞ്ഞ പാൽ ഇഷ്ടമെന്ന് പറഞ്ഞത് 'കള്ളപ്പണക്കേസിൽ' തെളിവാകുമോ എന്ന് സംശയം; നിയമോപദേശം തേടി കാത്തിരിപ്പിൽ ഇഡി; യുവി ജോസിന്റെ മൊഴികളും പരിശോധിക്കുന്നു; സിഎം രവീന്ദ്രന് നോട്ടീസ് നൽകുന്നതിൽ അന്തിമ തീരുമാനം ഉടൻ; ഇനി ചോദ്യം ചെയ്താൽ അറസ്റ്റിന് സാധ്യത ഏറെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലൈഫ് മിഷൻ ഭവനപദ്ധതിക്കു വേണ്ടി ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മീഷനായും തട്ടിയെടുത്തെന്ന ഇ.ഡി. കേസിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനു വീണ്ടും നോട്ടീസ് നൽകിയേക്കും. നിയമോപദേശത്തിനായി കാക്കുകയാണ് ഇഡി. ഇക്കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. ഇനി ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ അത് അറസ്റ്റിലേക്ക് വഴി മാറുമെന്നാണ് വിലയിരുത്തൽ.

സ്വപ്നയുമായുള്ള സ്വകാര്യ ചാറ്റ് കണ്ടെത്തിയിരുന്നു. ഇതു ഇരുവരും തമ്മിലുള്ള അടുത്തബന്ധം കാണിക്കുന്നതാണെന്നാണു ഇ.ഡിയുടെ വാദം. എന്നാൽ, ചാറ്റുകൾ കള്ളപ്പണയിടപാട് നടത്തിയെന്നതിനു മതിയായ തെളിവല്ലെന്നാണു വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. രവീന്ദ്രൻ ഉപയോഗിച്ചിരുന്ന രണ്ടു ഫോൺനമ്പറുകളും രവീന്ദ്രനുമായി ഏറ്റവും അടുപ്പമുള്ളവരുടെ നമ്പറുകളും ഇ.ഡി. നിരീക്ഷിച്ചിരുന്നു. ലൈഫ് മിഷൻ ഇടപാടു സംബന്ധിച്ചു രവീന്ദ്രൻ ഫോണിലൂടെ നടത്തിയ സംഭാഷണങ്ങൾ അടക്കം കേൾപ്പിച്ചായിരുന്നു ചോദ്യം ചെയ്തൽ.

കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും സി.എം. രവീന്ദ്രനെതിരേ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ലൈഫ് മിഷൻ മുൻ സിഇഒ. യു.വി. ജോസിന്റെ മൊഴികളിലെ ചില പരാമർശങ്ങളാണു രവീന്ദ്രനെ കൂടുതൽ പ്രശ്നത്തിലാക്കുന്നതെന്നാണു വിവരം. കേസിൽ അറസ്റ്റുണ്ടായാൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു രവീന്ദ്രനും ആലോചിക്കുന്നുണ്ട്. സ്വപ്നാ സുരേഷും മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനും ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയുമായ സിഎം രവീന്ദ്രനും തമ്മിലുണ്ടായിരുന്നത് വളരെ അടുത്ത ബന്ധം.

സ്വപ്നയുടെ ഫോണിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കിട്ടിയ ചാറ്റുകൾ തെളിയിക്കുന്നത് ഇവർ തമ്മിൽ എന്തും ഏതും സംസാരിക്കുമായിരുന്നുവെന്ന വസ്തുതയാണ്. നേരത്തേയും ഇവർ തമ്മിലെ ബന്ധം തെളിയിക്കുന്ന ചാറ്റുകൾ പുറത്തു വന്നിരുന്നു. എന്നാൽ അതിന് അപ്പുറത്തേക്കാണ് അടുപ്പമെന്ന് വ്യക്തമാക്കുന്ന പുതിയ ചാറ്റുകൾ. നേരത്തെ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ സമയം സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്ന് രവീന്ദ്രൻ പറഞ്ഞിരുന്നു. ഈ വാദങ്ങൾ പൊളിക്കുന്നതാണ് പുതിയ ചാറ്റ്.

സ്വപ്നയുടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഫോൺ ഇഡിക്ക് കിട്ടിയിരുന്നു. ഇതിലെ വാട്സാപ്പിലാണ് രവീന്ദ്രനും സ്വപ്നയും തമ്മിലുള്ള നിർണ്ണായക ചാറ്റുകളുള്ളത്. ലൈഫ് മിഷൻ കേസിൽ രവീന്ദ്രന് കുരുക്കു മുറുകകയാണ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് സ്വപ്നയുമായുള്ള ആത്മ ബന്ധം തെളിയിക്കുന്ന ചാറ്റുകൾ പുറത്തു വരുന്നത്.

2018 നവംബർ ആറിന് നടത്തിയ ചാറ്റാണ് പുതുതായി പുറത്തു വരുന്നത്. മദ്യപിക്കാറുണ്ടോ എന്ന രവീന്ദ്രന്റെ ചോദ്യത്തോടെയാണ് തുടുങ്ങുന്നത്. അതിന് ശേഷം ഞാൻ റെഡിയാണെന്നും അറിയിക്കുന്നു. മറുപടി അതെ എന്നാണ്. എനിക്കും വേണമെന്ന് രവീന്ദ്രൻ ഇംഗ്ലീഷിൽ കുറിക്കുന്നു. തിരിച്ച് താങ്കൾ കുടിക്കാറുണ്ടോ എന്ന് സ്വപ്നയുടെ ചോദ്യം. അതെ എന്ന് രവീന്ദ്രന്റെ മറുപടി. ഐ ഡ്രിങ്ക് എവരി തിങ്ക് ഹഹഹഹ ബക്കാർഡി എന്നാണ് സ്വപ്നയുടെ പ്രതികരണം. ആശ്ചര്യത്തോടെ നല്ലതെന്ന് പറയുന്ന രവീന്ദ്രൻ എല്ലാ സീമകളും ലംഘിച്ച് പ്രതികരണങ്ങളിലേക്ക് കടക്കുന്നു.

എനിക്ക് അമ്മയുടെ (അമ്മിഞ്ഞ) പാലാണ് ഇഷ്ടമെന്നും അതാണ് സന്തോഷത്തിന് നല്ലതെന്നും വിശദീകരിക്കുകയാണ് മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ. പശുവിൻ പാൽ അല്ലെന്നും പറയുന്നു. അപ്പോൾ ഒട്ടകത്തിന്റേയോ ആടിന്റേയോ പാലിനോടാണോ താൽപ്പര്യമെന്ന് സ്വപ്ന തിരിച്ചു ചോദിക്കുന്നു. ഇതിനൊപ്പം എനിക്കിതൊന്നും ഇഷ്ടമില്ലെന്നും സ്വപ്ന പറയുന്നു. അതൊന്നും അല്ലെന്ന് രവീന്ദ്രൻ പറയുന്നു. പിന്നാലെ കിടക്കാറായോ എന്ന് ചോദ്യം. അതെ എന്ന് മറുപടി. നാളെ ബന്ധപ്പെടാമെന്നും സ്വപ്ന പറഞ്ഞൊഴിവാക്കുന്നു. ഗുഡ് നൈറ്റിന് പിന്നേയും സാഹചര്യത്തിന് യോജിക്കാത്തെ സന്ദേശങ്ങൾ രവീന്ദ്രൻ അയക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP