Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവധിദിനം പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി; പിന്നാലെ 15കാരി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ; പ്രിൻസിപ്പൽ വീട്ടുകാരെ അറിയിച്ചത് ഊഞ്ഞാലിൽ നിന്ന് വീണ് പരിക്കേറ്റെന്ന്; കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് കുട്ടിയുടെ പിതാവ്; പ്രിൻസിപ്പൽ അടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു

അവധിദിനം പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി; പിന്നാലെ 15കാരി സ്‌കൂൾ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ; പ്രിൻസിപ്പൽ വീട്ടുകാരെ അറിയിച്ചത് ഊഞ്ഞാലിൽ നിന്ന് വീണ് പരിക്കേറ്റെന്ന്; കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് കുട്ടിയുടെ പിതാവ്; പ്രിൻസിപ്പൽ അടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ അയോധ്യയിൽ സ്വകാര്യ സ്‌കൂൾ കെട്ടിടത്തിന്റെ ടെറസിൽ നിന്നും പത്താം ക്ലാസുകാരി മരിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനും കായിക അദ്ധ്യാപകനുമടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു. മകളെ കൂട്ടബലാത്സംഗം ചെയ്ത് തള്ളിയിട്ടതാണെന്ന് പിതാവ് ആരോപിച്ചു. ക്ലാസില്ലാത്ത ദിവസമാണ് സംഭവം. പ്രവൃത്തി ദിനം അല്ലാതിരുന്നിട്ടും വിദ്യാർത്ഥിയെ രാവിലെ 8:30 ന് പ്രിൻസിപ്പൽ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നത്.

രാവിലെ 9:50 ഓടെ കുട്ടിക്ക് ഊഞ്ഞാലിൽ നിന്ന് വീണ് പരിക്കേറ്റതായി പ്രിൻസിപ്പൽ അറിയിച്ചു. സ്‌കൂളിൽ എത്തിയപ്പോൾ, കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെന്ന് പറഞ്ഞു. അവളുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു, ഊഞ്ഞാലിൽ നിന്ന് വീണാൽ ഇത്തരം മുറിവുണ്ടാകില്ലെന്നും പിതാവ് പറഞ്ഞു. അതെസമയം, കെട്ടിടത്തിൽ നിന്ന് വീണതാണ് മരണകാരണമെന്ന് പോസ്റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്. ഷോക്ക്, രക്തസ്രാവം എന്നിവയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി അയോധ്യ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ജി മുനിരാജ് പറഞ്ഞു.

വിദ്യാർത്ഥിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരുന്നതിനിടെയാണ് മരിക്കുകയും ചെയ്തു. ഊഞ്ഞാലിൽ നിന്ന് വീണതാണെന്ന പ്രിൻസിപ്പലിന്റെ മൊഴിക്ക് വിരുദ്ധമായി കുട്ടി സ്‌കൂൾ കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വീണതായി നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടുണ്ട്. സ്‌കൂളിൽ എത്തിയപ്പോൾ, പ്രിൻസിപ്പൽ അവളെ രണ്ട് പുരുഷന്മാർക്ക് കൈമാറിയെന്നും അവരിൽ ഒരാൾ കായികാധ്യാപകനായിരുന്നുവെന്നും അവർ അവളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും കുട്ടി ചികിത്സയിലിരിക്കെ പറഞ്ഞതായി പിതാവ് പറഞ്ഞു. കുറ്റകൃത്യം മറയ്ക്കാൻ അവളെ ടെറസിൽ നിന്ന് എറിഞ്ഞുവെന്നും ഇയാൾ ആരോപിച്ചു.

ബലാത്സംഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് സ്‌കൂൾ പ്രിൻസിപ്പൽ, സ്‌കൂൾ മാനേജർ, കായികാധ്യാപകൻ എന്നിവർക്കെതിരെ കേസെടുത്തത്. പോക്സോ നിയമപ്രകാരവും കുറ്റം ചുമത്തിയെന്ന് അയോധ്യ പൊലീസ് സൂപ്രണ്ട് (സിറ്റി) മധുബൻ സിങ്ങിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പോസ്റ്റ്മോർട്ടം നടത്തി പെൺകുട്ടിയെ പൊലീസിന്റെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു.

പെൺകുട്ടി സ്‌കൂളിന്റെ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സ്‌കൂൾ മാനേജറായ ബ്രിജേഷ് യാദവ് പ്രിൻസിപ്പാൾ റാഷ്മി ഭാട്ടിയ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂളിലെ കായികാധ്യാപകൻ അഭിഷേക് കനൗജിയയും കേസിൽ പ്രതിയാണ്. കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വേനലവധിക്കായി സ്‌കൂൾ അടച്ചിരിക്കുന്ന സമയത്ത് പ്രിൻസിപ്പാളിന്റെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടി സ്‌കൂളിലെത്തിയതെന്ന് പിതാവ് പറഞ്ഞു. കേസന്വേഷണം വഴിതെറ്റിക്കാൻ സ്‌കൂൾ പ്രിൻസിപ്പലും സംഘവും ശ്രമിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂളിന്റെ ടെറസിൽ നിന്നും രക്തക്കറ കഴുകി വൃത്തിയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP