Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയർലെസ് സെറ്റിലൂടെയുള്ള ശകാരം മാനസികമായി തളർത്തി; നിർണ്ണായകമായത് കാണാതായി മണിക്കൂറുകൾക്ക് അകം ഭാര്യ നൽകിയ പരാതി; സിഐ യാത്ര പോയത് രാമേശ്വരത്തേക്ക്; എസിപിയുടെ തലയിൽ വിവാദമെത്തിയപ്പോൾ സൈബർ പൊലീസ് ഉറക്കമിളച്ചിരുന്ന് ലൊക്കേഷൻ ട്രാക്ക് ചെയ്തു; പുലർച്ചെ മൊബൈൽ ഓണായപ്പോൾ തന്നെ റെയിൽവേ പൊലീസിന് വിവരം കൈമാറി; സുനിൽകുമാറിന്റെ സംശയം സ്‌റ്റേഷനിൽ എത്തിച്ചു; കൊച്ചി സിഐ വി എസ് നവാസിനെ പൂങ്കുഴലിയും സംഘവും ട്രാക്ക് ചെയ്ത് ഇങ്ങനെ

വയർലെസ് സെറ്റിലൂടെയുള്ള ശകാരം മാനസികമായി തളർത്തി; നിർണ്ണായകമായത് കാണാതായി മണിക്കൂറുകൾക്ക് അകം ഭാര്യ നൽകിയ പരാതി; സിഐ യാത്ര പോയത് രാമേശ്വരത്തേക്ക്; എസിപിയുടെ തലയിൽ വിവാദമെത്തിയപ്പോൾ സൈബർ പൊലീസ് ഉറക്കമിളച്ചിരുന്ന് ലൊക്കേഷൻ ട്രാക്ക് ചെയ്തു; പുലർച്ചെ മൊബൈൽ ഓണായപ്പോൾ തന്നെ റെയിൽവേ പൊലീസിന് വിവരം കൈമാറി; സുനിൽകുമാറിന്റെ സംശയം സ്‌റ്റേഷനിൽ എത്തിച്ചു; കൊച്ചി സിഐ വി എസ് നവാസിനെ പൂങ്കുഴലിയും സംഘവും ട്രാക്ക് ചെയ്ത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ വി എസ് നവാസിന് കണ്ടെത്തായത് പൊലീസിന്റെ മികവ് തന്നെ. നവാസിന്റെ മൈബൈൽ സ്വിച്ച് ഓൺ ആകുന്നത് കാത്തിരുന്ന പൊലീസിന്റെ നീക്കം തെറ്റിയില്ല. ഇന്ന് പുലർച്ചെ ആ ഫോൺ ഓണായി. ഉടൻ ലൊക്കേഷനും അറിഞ്ഞു. ഇതാണ് നവാസിന്റെ കണ്ടെത്തലിൽ നിർണ്ണായകമായത്. ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിച്ചേരും. തമിഴ്‌നാട്ടിലെ കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത്. തമിഴ്‌നാട് റെയിൽവേ പൊലീസാണ് കൊച്ചി സെൻട്രൽ സിഐ നവാസിനെ തിരിച്ചറിഞ്ഞത്. നവാസ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു.

മൂന്ന് ദിവസം മുമ്പ് മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്. ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി നവാസിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടർന്നാണ് സിഐ നാട് വിട്ടതെന്നാരോപിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇത് നിർണ്ണായകമായി. വിവാദമുണ്ടാകില്ലെന്ന് കരുതിയായിരുന്നു നവാസ് വീടു വിട്ടത്. എന്നാൽ അതിവേഗം ഭാര്യ പരാതിയുമായി എത്തിയത് അന്വേഷണത്തിന് പുതുമാനം നൽകി. ഇതോടെ ഊർജ്ജിത അന്വേഷണമായി. എസിപിയുമായുള്ള പ്രശ്‌നം അറിയാവുന്നതുകൊണ്ടാണ് നവാസിന്റെ കാണാതാകലിനെ അസ്വാഭവികമായി ഭാര്യ കണ്ടത്. ഇതുകൊണ്ടാണ് മണിക്കൂറുകൾക്ക് അകം പരാതി നൽകിയത്.

തമിഴ്‌നാട്ടിലെ കരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പൊലീസാണ് പുലർച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. നവാസ് ബന്ധുവുമായി ഫോണിൽ സംസാരിച്ചു. രാമേശ്വരത്തേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്നാണ് അദ്ദേഹം അറിയിച്ചത്. തമിഴ്‌നാട്ടിലെത്തിയ കേരള പൊലീസ് സംഘത്തോടൊപ്പം അദ്ദേഹം ഉടൻ കേരളത്തിലേക്ക് തിരിക്കും. പാലക്കാടു നിന്നുള്ള പൊലീസ് സംഘമാണ് കരൂരിലെത്തിയത്. വ്യാഴാഴ്ച പുലർച്ചെയാണ് നവാസിനെ കാണാതായത്.

കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. സുരേഷുമായി വയർലെസിൽ രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവർ, അസിസ്റ്റന്റ് തസ്തികകളിൽ ജോലിവാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച ചേർത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എ.സി.പി.യെ അറിയിക്കാത്തതിനെച്ചൊല്ലിയായിരുന്നു വാക്കേറ്റം. പിറ്റേന്നുരാവിലെയാണ് അദ്ദേഹത്തെ കാണാതായത്.

വ്യാഴാഴ്ച പുലർച്ചെ മുതൽ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയിൽ പറഞ്ഞിരുന്നത്. അന്ന് ഉച്ചയ്ക്ക് മുമ്പ് തന്നെ പരാതി കമ്മീഷണർക്ക് കിട്ടി. വിവരങ്ങൾ പുറത്തുവന്നതോടെ പൊലീസ് അതിശക്തമായ ഇടപെടൽ നടത്തി. സെൻട്രൽ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകൾ 13-ാം തീയതി നവാസ് ഒഴിഞ്ഞതായി വിവരമുണ്ട്. 13-ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് സ്റ്റേഷനിൽ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോൺ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സൈബർ പൊലീസ് അടക്കമുള്ളവർ നിരീക്ഷണം ശക്തമാക്കി. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു.ഇതിനിടയിലാണ് നവാസിനെ തമിഴ്‌നാട് പൊലീസ് തിരിച്ചറിഞ്ഞത്.

നെടുങ്കണ്ടം തൂക്കുപാലം സ്വദേശി മധുര റയിൽവേ സ്റ്റേഷനിലെ പ്രൊട്ടക്ഷൻ ഓഫിസർ സുനിൽകുമാറിനു തോന്നിയ സംശയമാണ് നവാസിനെ കണ്ടെത്താൻ സഹായകമായത്. കൊച്ചിയിൽ നിന്ന് കാണാതായ നവാസ് കൊല്ലം മധുര വഴി യാത്ര ചെയ്തതായാണ് സൂചന. രാമേശ്വരത്തേക്കാണ് നവാസ് പോയതെന്നാണ് സൂചന. കൊച്ചിയിൽ നിന്ന് ബസിലാണ് കൊല്ലത്തെത്തിയത്. കൊല്ലം മധുര യാത്ര ട്രെയിനിലായിരുന്നു. എന്തിനാണ് മധുരയിലേക്കു പോയതെന്നതറിയാൻ നവാസിനെ പൊലീസ് ചോദ്യം ചെയ്യും. ഇതിനായി കൊച്ചിയിൽ നിന്ന് അന്വേഷണസംഘം പാലക്കാട്ടെത്തും.

20 അംഗ പൊലീസ് സംഘം സൈബർ ഡോമിന്റെയും മറ്റു വിഭാഗങ്ങളുടെയും സഹായത്തോടെ മൂന്നു ദിവസമായി അന്വേഷണം തുടരുന്നതിനിടെയാണ് തമിഴ്‌നാട്ടിൽ നിന്ന് സിഐയെ കണ്ടെത്തിയെന്ന വിവരം കേരള പൊലീസിന് ലഭിക്കുന്നത്. കൊല്ലം വരെ എത്തിയതായി കേരള പൊലീസിനു തെളിവുകൾ കിട്ടിയെങ്കിലുംശേഷം എവിടേക്കു പോയെന്നു വിവരം ലഭിച്ചിരുന്നില്ല. കഠിനമായ മാനസിക പീഡനമാണു നവാസിനു മേലുദ്യോഗസ്ഥനിൽനിന്നുണ്ടായതെന്ന് ആരോപിച്ച ഭാര്യ ആരിഫ, മുഖ്യമന്ത്രിക്കും ഡിജിപിക്കും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ആരോപണവിധേയനായ എസിപിയിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പീഡനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ കരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പൊലീസാണ് അദ്ദേഹത്തെ കണ്ടെത്തിയത്. പുലർച്ചെ ഒന്നരയോടെ നവാസ് ഫോൺ ഓണാക്കിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ലൊക്കേഷൻ മനസിലായ കേരള പൊലീസിന്റെ നിർദ്ദേശമനുസരിച്ചാണ് റെയിൽവേ പൊലീസ് നവാസിനെ കണ്ടെത്തിയത്. നവാസ് ബന്ധുക്കളും ഭാര്യയുമായും ഫോണിൽ സംസാരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് നവാസിനെ കാണാതായത്. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. സുരേഷുമായി വയർലെസിൽ രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവർ, അസിസ്റ്റന്റ് തസ്തികകളിൽ ജോലിവാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച ചേർത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എ.സി.പി.യെ അറിയിക്കാത്തതിനെച്ചൊല്ലിയായിരുന്നു വാക്കേറ്റം. പിറ്റേന്നുരാവിലെയാണ് അദ്ദേഹത്തെ കാണാതായത്. നവാസിനെ കാണാതായ കേസിൽ ആരോപണവിധേയനായ എറണാകുളം എ.സി.പി. പി.എസ്. സുരേഷിനെ ചോദ്യംചെയ്തു. കൊച്ചി സിറ്റി പൊലീസ് ഡി.സി.പി. ജി. പൂങ്കുഴലിയാണ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ചോദ്യംചെയ്യൽ മുക്കാൽ മണിക്കൂറോളം നീണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP