Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സത്യസന്ധതയ്ക്ക് പേരു കേട്ട നവാസ് സമ്മർദ്ദത്തിലേക്ക് വഴുതി വീണത് ഉന്നത ഉദ്യോഗസ്ഥന്മാരിൽ നിന്നും പലതവണ വഴക്കു കേട്ട്; നിരാശനായി എങ്ങോട്ടോ പോകാൻ കാരണമായത് എസിപിയുടെ പരുഷമായ വാക്കുകളും ജോലിക്കു വന്നിട്ടും ആബ്‌സന്റ് നൽകിയതും; ഹൈക്കോടതി ജോലി തട്ടിപ്പു കേസിൽ പ്രതിയെ അറസ്റ്റു ചെയ്തത് ഒടുവിൽ പ്രകോപനം ആയെങ്കിലും ജുവല്ലറി ഉടമയുടെ അറസ്റ്റാണ് വില്ലനെന്ന് റിപ്പോർട്ട്; കൊച്ചിയിൽ നിന്നും കാണാതായ സിഐയെ തേടി പരക്കം പാഞ്ഞു പൊലീസ്

സത്യസന്ധതയ്ക്ക് പേരു കേട്ട നവാസ് സമ്മർദ്ദത്തിലേക്ക് വഴുതി വീണത് ഉന്നത ഉദ്യോഗസ്ഥന്മാരിൽ നിന്നും പലതവണ വഴക്കു കേട്ട്; നിരാശനായി എങ്ങോട്ടോ പോകാൻ കാരണമായത് എസിപിയുടെ പരുഷമായ വാക്കുകളും ജോലിക്കു വന്നിട്ടും ആബ്‌സന്റ് നൽകിയതും; ഹൈക്കോടതി ജോലി തട്ടിപ്പു കേസിൽ പ്രതിയെ അറസ്റ്റു ചെയ്തത് ഒടുവിൽ പ്രകോപനം ആയെങ്കിലും ജുവല്ലറി ഉടമയുടെ അറസ്റ്റാണ് വില്ലനെന്ന് റിപ്പോർട്ട്; കൊച്ചിയിൽ നിന്നും കാണാതായ സിഐയെ തേടി പരക്കം പാഞ്ഞു പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നിന്നും കാണാതായ സെൻട്രൻ പോലസ് സിഐ വി എസ് നവാസിനെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങൾ ഇനിയും വിജയിച്ചില്ല. കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നാണ് നവാസ് നാടുവിട്ടത് എന്നാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന സൂചന. സത്യസന്ധനായ ഉദ്യോഗസ്ഥന് മേൽ ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ അനാവശ്യമായ സമ്മർദ്ദം ചെലുത്തുകയും പ്രതികാര മനോഭാവത്തോടെ പെരുമാറുകയും ചെയ്തതാണ് ഈ ഉദ്യോഗസ്ഥനെ വിഷമത്തിലാക്കിയത്.

കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി സിറ്റി പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും നവാസും തമ്മിൽ വയർലെസിൽ രൂക്ഷമായ വാക്കുതർക്കം നടന്നതായി വ്യക്തമായിട്ടുണ്ട്. വയർലെസിൽ കൃത്യമായ മറുപടി നൽകുന്നില്ലെന്നു പറഞ്ഞ് ഈ ഉദ്യോഗസ്ഥൻ ബുധനാഴ്ച രാത്രി നവാസിനോടു വിശദീകരണം ചോദിച്ചിരുന്നു. കൂടാതെ ജോലിക്ക് എത്തിയിട്ടും പ്രതികാര മനോഭാവത്തോടെ പെരുമാറി ഡ്യൂട്ടി ആബ്‌സന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഉന്നതനായി എസിപിയാണ് നവാസിനെ സമ്മർദ്ദത്തിലാക്കിയത് എന്നാണ് അറിയുന്ന വിവരം.

ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതിന്റെ വിശദാംശങ്ങൾ തന്നെ അറിയിക്കാതിരുന്നതിനെപ്പറ്റിയും ഉദ്യോഗസ്ഥൻ നവാസിനോടു വിശദീകരണം ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പരിധിവിട്ട്, പരുഷമായ വാക്കുകളാണു പരസ്പരം പ്രയോഗിച്ചതെന്നു സൂചനയുണ്ട്. സിറ്റി പരിധിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇതു കേട്ടിട്ടുണ്ട്. ഇതെല്ലാം കൂടിയായപ്പോൾ നവാസ് കടുത്ത സമ്മർദ്ദത്തിലായിരുന്നു.

സെൻട്രൽ സ്റ്റേഷനിൽ നവാസ് ഏറെ സമ്മർദം അനുഭവിച്ചിരുന്നതായാണു സൂചന. സത്യസന്ധനായ ഉദ്യോഗസ്ഥനെന്നു പേരെടുത്ത നവാസിന്റെ പ്രവർത്തനങ്ങളിൽ ചില മേലുദ്യോഗസ്ഥർ ഇടപെട്ടിരുന്നു. പണമിടപാടു സംബന്ധിച്ച പരാതിയിൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്ന് നഗരത്തിലെ ഒരു ജൂവലറി ഉടമയെ നവാസിന് അറസ്റ്റ് ചെയ്യേണ്ടി വന്നു. കേസ് എടുത്തില്ലെങ്കിൽ സസ്‌പെൻഡ് ചെയ്യിക്കുമെന്നു വരെ ഈ ഉന്നത ഉദ്യോഗസ്ഥൻ നവാസിനെ ഭീഷണിപ്പെടുത്തിയതായാണു സൂചന. ഈ ജുവല്ലറി ഉടമയെ അറസ്റ്റു ചെയ്തതോടെ കടുത്ത സമ്മർദ്ദമാണ് ഉദ്യോഗസ്ഥൻ അനുഭവിക്കേണ്ടി വന്നത്.

ജൂവലറി ഉടമകളുടെ സംഘടന ധനമന്ത്രി തോമസ് ഐസക്കിനു പരാതി നൽകി. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർക്കരുതെന്ന് ഉന്നതങ്ങളിൽ നിന്നു സിറ്റി പൊലീസിനു നിർദ്ദേശം ലഭിച്ചതോടെ കേസെടുക്കാൻ നിർദേശിച്ച ഉന്നത ഉദ്യോഗസ്ഥൻ നവാസിനെ കൈയൊഴിഞ്ഞു. ഇതോടെ ചതിക്കപ്പെട്ടു എന്ന വികാരമായിരുന്നു നവാസിനുണ്ടായിരുന്നത് എന്നാണ് അറിയുന്നത്. ഇതെല്ലാം കൂടി ആയതോടെ നവാസ് കടുത്ത മാനസിക സംഘർഷത്തിലായി. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കാണാതാകുന്നതും.

ഭാര്യ ആരിഫ സൗത്ത് സ്റ്റേഷനിൽ നൽകിയ പരാതിയോടെയാണ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന വാർത്ത മാധ്യമങ്ങളിൽ എത്തുന്നത്. ഔദ്യോഗിക സിം കാർഡും വയർലെസ് സെറ്റും ജീപ്പിന്റെ താക്കോലും നവാസ് ബുധനാഴ്ച രാത്രിയിൽ തന്നെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തിലെ സമ്മർദങ്ങളാകാം മാറി നിൽക്കാൻ കാരണമെന്നും കുടുംബ ജീവിതത്തിൽ പ്രശ്‌നങ്ങളില്ലെന്നും ആരിഫയുടെ മൊഴിയിലുണ്ട്. സൗത്ത് പൊലീസ് സ്റ്റേഷനു സമീപത്തെ പൊലീസ് ക്വാർട്ടേഴ്‌സിലാണു ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസും കുടുംബവും താമസിക്കുന്നത്. ഡ്യൂട്ടിക്കു ശേഷം ഇന്നലെ പുലർച്ചെ നാലിനു ക്വാർട്ടേഴ്‌സിൽ എത്തിയ നവാസ്, അഞ്ചരയോടെ വീടുവിട്ടതായാണു കരുതുന്നത്.

ഇതിനു ശേഷം, 'ഞാനൊരു യാത്ര പോവുകയാണ്, വിഷമിക്കരുത്' എന്ന വാട്‌സാപ് സന്ദേശം നവാസിന്റെ സ്വകാര്യ മൊബൈലിൽ നിന്ന് രാവിലെ ആറോടെ ആരിഫയ്ക്കു ലഭിച്ചു. സന്ദേശം വായിച്ച, ആരിഫ തുടർച്ചയായി വിളിച്ചു നോക്കിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണെന്നു കണ്ടതിനെ തുടർന്നു 10 മണിയോടെ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. നവാസ് ഇന്നലെ രാവിലെ പത്തോടെ, ചേർത്തലയിൽ നിന്നു കായംകുളം വരെ ഒരു പൊലീസുകാരന്റെ കാറിൽ യാത്ര ചെയ്തതായി വിവരമുണ്ടെന്നു പൊലീസ് അറിയിച്ചു. ഇയാളുടെ മൊഴി ഇന്നലെ രാത്രി പൊലീസ് രേഖപ്പെടുത്തി. കൊച്ചിയിലെ ഒരു എസ്‌ബിഐ എടിഎമ്മിൽ നിന്ന് ഇന്നലെ രാവിലെ 10,000 രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കേസ് അന്വേഷണത്തിനായി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. തൃക്കാക്കര അസി. കമ്മിഷണർ സ്റ്റുവർട് കീലർ, ഇൻസ്‌പെക്ടർ പി.എസ്. ശ്രീജേഷ്, എസ്‌ഐ രാജൻ ബാബു എന്നിവരും സംഘത്തിലുണ്ട്. പൊലീസുകാരുടെ സംഘങ്ങളെ ചില സ്ഥലങ്ങളിൽ തിരച്ചിലനായി നിയോഗിച്ചതായി കമ്മിഷണർ വിജയ് എസ്. സാഖറെ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണു നവാസ് സെൻട്രൽ സ്റ്റേഷനിൽ ചുമതലയേൽക്കുന്നത്. മട്ടാഞ്ചേരി സ്റ്റേഷനിലേക്കു സ്ഥലം മാറ്റപ്പെട്ട അദ്ദേഹം ഇന്നു ചുമതലയേൽക്കാനിരിക്കെയാണു സംഭവം.

വി എസ് നവാസിനെ കാണാനില്ലെന്നാണ് പരാതിക്ക് പിന്നിൽ ഹൈക്കോടതിയിൽ നിയമന തട്ടിപ്പിന് ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്നും സൂചനയുണ്ട്. ചേർത്തല സ്വദേശിനി ആശാ അനിൽകുമാറാണ് പിടിയിലായത്. ഹൈക്കോടതിയിലെ ഷോഫർ, ക്ലാർക്ക് തസ്തികളിലേക്കാണ് രണ്ടു പേർക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്. സിഐ നവാസാണ് ഈ യുവതിയെ അറസ്റ്റ് ചെയ്തതും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സിഐയുടെ കാണാതാകലിൽ പങ്കുണ്ടെന്നാണ് സൂചന.

ആശാ അനിൽകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്ഥലം എസിപിയോട് ഹൈക്കോടതിയിൽ നിന്ന് കാര്യങ്ങൾ തിരക്കിയിരുന്നു. എന്നാൽ ഇതേ കുറിച്ച് എസിപിക്ക് അറിയില്ലായിരുന്നു. ഇത് ഹൈക്കോടതിയിൽ നിന്ന് വിളിച്ചയാളോട് എസിപി പറഞ്ഞു. അതിന് ശേഷം സിഐ നവാസിന്റെ നടപടിയെ എസിപി ചോദ്യം ചെയ്തുവെന്നാണ് സൂചന. ഇത്തരം പ്രമാദമായ കേസിലെ അറസ്റ്റിനെ കുറിച്ച് എന്തുകൊണ്ട് തന്നോട് പറഞ്ഞില്ലെന്ന ചോദ്യമാണ് ഉയർത്തിയത്. എന്നാൽ നിയമപ്രകാരം മാത്രമാണ് താൻ പ്രവർത്തിച്ചതെന്നായിരുന്നു നവാസിന്റെ മറുപടി. ഈ ന്യായീകരണം ശരിയാണ് താനും. എന്നാൽ ഇതിൽ പ്രതികാരം തീർക്കുന്ന നടപടി എസിപിയുടെ ഭാഗത്തു നിന്നുണ്ടായി. കഴിഞ്ഞ ദിവസം നവാസിനെ അബ്സന്റെ എന്നാണ് എസിപി രേഖപ്പെടുത്തിയതെന്നാണ് സൂചന.

ഇതിൽ വാക്കേറ്റവും ഉണ്ടായി. ഏറെ നിരാശനായിരുന്നു സിഐ നവാസ്. ചേർത്തല സ്വദേശിനി ആശാ അനിൽകുമാറാണ് നിയമന തട്ടിപ്പിൽ പിടിയിലായത്. ഹൈക്കോടതിയിലെ ഷോഫർ, ക്ലാർക്ക് തസ്തികളിലേക്കാണ് രണ്ടു പേർക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്. ഒൻപത് ലക്ഷം രൂപ വരെയാണ് ഇവർ ഇതിനായി ആവശ്യപ്പെട്ടതെന്നാണ് പരാതി. ഹൈക്കോടതി വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈ കേസിൽ കാര്യക്ഷമമായ ഇടപെടലാണ് നാവാസ് നടത്തിയത്.

വർഷങ്ങളായി എറണാകുളം ജില്ലയിലെ കോടതികൾ കേന്ദ്രീകരിച്ച് അഭിഭാഷകർക്കായി കേസുകൾ ക്യാൻവാസ് ചെയ്യുന്ന വ്യക്തിയാണ് ആശാ അനിൽകുമാർ. ഈ ബന്ധങ്ങൾ ദുരുപയോഗം ചെയ്താണ് യുവതി തട്ടിപ്പിനായി വലവിരിച്ചിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് നവാസ് അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് ഹൈക്കോടതിയിൽ നിന്ന് എസിപിയെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത്. ഇതോടെ എസിപിയും സിഐയും തമ്മിൽ ഈഗോ പ്രശ്നമായി ഈ കേസ് മാറി. ഇതിലെ തർക്കവും പ്രതികാരവുമാണ് നവാസിനെ കാണാതാകുന്നതിന് പിന്നിലെ ഘടകം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP