Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

കള്ളപ്പണം വെളുപ്പിക്കാൻ ഭണ്ഡാരത്തെയും മറയാക്കുന്നോ? മലബാർ സ്വതന്ത്ര സുറിയാനി സഭയിൽ പത്തുലക്ഷത്തിൽ താഴെ ഭണ്ഡാര വരവുണ്ടായിരുന്ന വരുമാനം ഉയർന്നത് 2.63 കോടി രൂപയായി! സ്‌കൂളിൽ അദ്ധ്യാപക നിയമനത്തിന് 25 ലക്ഷം രൂപ നൽകി വഞ്ചിക്കപ്പെട്ടെന്ന പരാതി അന്വേഷിച്ചെത്തിയ പൊലീസ് കണ്ടെത്തിയത് ഒരു അസാധാരണ സാമ്പത്തിക വളർച്ച; കോഴപ്പണം വെളിപ്പിക്കുന്ന സഭയുടെ വഴികൾ ഇങ്ങനെ

കള്ളപ്പണം വെളുപ്പിക്കാൻ ഭണ്ഡാരത്തെയും മറയാക്കുന്നോ? മലബാർ സ്വതന്ത്ര സുറിയാനി സഭയിൽ പത്തുലക്ഷത്തിൽ താഴെ ഭണ്ഡാര വരവുണ്ടായിരുന്ന വരുമാനം ഉയർന്നത് 2.63 കോടി രൂപയായി! സ്‌കൂളിൽ അദ്ധ്യാപക നിയമനത്തിന് 25 ലക്ഷം രൂപ നൽകി വഞ്ചിക്കപ്പെട്ടെന്ന പരാതി അന്വേഷിച്ചെത്തിയ പൊലീസ് കണ്ടെത്തിയത് ഒരു അസാധാരണ സാമ്പത്തിക വളർച്ച; കോഴപ്പണം വെളിപ്പിക്കുന്ന സഭയുടെ വഴികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സ്‌കൂൾ അദ്ധ്യാപക നിയമനത്തിന് കോഴനൽകുന്ന ഏർപ്പാട് കേരളത്തിൽ എല്ലാവരും അറിയാവുന്ന പകൽകൊള്ളാണ്. ഈ രീതിക്കെതിരെ ഒരു രാഷ്ട്രീയ പാർട്ടിക്കാരും പ്രതികരിക്കാറുമില്ല. അതുകൊണ്ട് തന്നെ കാലാ കാലങ്ങലായി ഈ കോഴ ഇടപാട് നടന്നു വരുന്നു. ഇങ്ങനെ കോഴയായി വാങ്ങുന്ന പണം വെളിപ്പിച്ചെടുക്കാൻ ഓരോ സ്ഥാപനങ്ങൾക്കും അവരുടേതായ മാർഗ്ഗങ്ങളുണ്ട്. പലരും അതിന് അദ്ധ്യാത്മകതയെ മറയാക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. ക്രൈസ്തവ സഭകളും ഈ പാതയിലേക്ക് നീങ്ങിയിട്ടു കാലം കുറച്ചായി.

സ്‌കൂളിൽ അദ്ധ്യാപക നിയമനത്തിന് 25 ലക്ഷം രൂപ നൽകി വഞ്ചിക്കപ്പെട്ടെന്ന പരാതി അന്വേഷിച്ച പൊലീസ് കണ്ടെത്തിയതും ഈ കോഴക്കഥയെ കുറിച്ചായിരുന്നു. ഒരു ക്രിസ്ത്യൻ സഭയുടെ അസാധാരണ സാമ്പത്തികവളർച്ച കണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടി. കുന്നംകുളം ആസ്ഥാനമായ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പേരിലായിരുന്നു പരാതി. സഭയുടെ വരുമാന രേഖകൾ പരിശോധിച്ച പൊലീസ് കണ്ടെത്തിയത് ഭണ്ഡാര വരുമാന ഇനത്തിലെ കോടികളുടെ വർധന.

2016വരെ വർഷം ശരാശരി പത്തുലക്ഷത്തിൽത്താഴെ ഭണ്ഡാരവരവുണ്ടായിരുന്ന സഭയുടെ വരുമാനം തുടർവർഷങ്ങളിൽ 2.63 കോടി രൂപയായിരുന്നെന്നു കണ്ടെത്തി. 2016മുതൽ 2018 മെയ്‌ വരെയാണ് ഈ തുക ഭണ്ഡാരവരവായി കാണിച്ചിരിക്കുന്നത്. ഇക്കാലയളവിൽ പലരിൽനിന്നായി സ്‌കൂളിൽ അദ്ധ്യാപകനിയമനത്തിനായി വൻതുക ഈടാക്കിയതായി കണക്കാക്കാമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

ഷൊർണൂർ കൊളപ്പുള്ളിയിലെ ജിജി പി. ചേറപ്പനാണ് 25 ലക്ഷം നൽകി വഞ്ചിക്കപ്പെട്ടെന്ന് ഗുരുവായൂർ പൊലീസിൽ പരാതി നൽകിയത്. സഭയുടെ തൊഴിയൂരിലെ സ്‌കൂളിൽ താത്കാലിക അദ്ധ്യാപികയായിരുന്ന ജിജിക്ക് സ്ഥിരംനിയമനം നൽകാമെന്ന് വാഗ്ദാനം നൽകി 25 ലക്ഷം വാങ്ങുകയായിരുന്നു. എന്നാൽ, ഒഴിവുവന്ന തസ്തികയിൽ മറ്റൊരാൾക്ക് നിയമനം നൽകി.

ഇതേപ്പറ്റി ചോദിച്ച ജിജിയെ പിരിച്ചുവിട്ടു. വാങ്ങിയ പണം തിരികെ കൊടുത്തതുമില്ല. തുടർന്നാണ് പരാതിനൽകിയത്. ഭർത്താവ് അകാലത്തിൽ മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുകയും സ്വർണം വിറ്റും കടം വാങ്ങിയതുമായ തുകയും ചേർത്താണ് അർബുദചികിത്സയിലുള്ള ജിജി പണം നൽകിയത്. ഗുരുവായൂർ പൊലീസ്, സഭയുടെ വരവുചെലവ് കണക്കുകൾ പരിശോധിച്ചതിലാണ് വരുമാനത്തിൽ കോടികളുടെ അന്തരം കണ്ടെത്തിയത്. സഭാകൗൺസിലിന്റെ മിനിറ്റ്‌സ് ബുക്കും കസ്റ്റഡിയിലെടുത്തു.

മൂന്ന് എൽ.പി. സ്‌കൂൾ ഉൾപ്പെടെ നാലുസ്‌കൂളുകളുള്ള സഭയുടെ പരമാധ്യക്ഷനും ട്രസ്റ്റിയും എജ്യുക്കേഷണൽ സൊസൈറ്റി കോർപ്പറേറ്റ് മാനേജരും സിറിൾ മാർ ബസേലിയോസ് മെത്രാപ്പൊലീത്തയാണ്. കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ചോദ്യംചെയ്തു. കുറ്റപത്രം ഉടൻ കോടതിയിൽ നൽകുമെന്ന് പൊലീസ് പറഞ്ഞു. സമാനമായ തട്ടിപ്പുകൾ മറ്റു സഭകളിൽ നടക്കുന്നുണ്ടോ എന്നാണ് അറിയേണ്ടത്. ഇതേക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP