Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾ ചിറ്റാറിൽ നിൽക്കുക, ഞങ്ങൾ അങ്ങോട്ട് വരുന്നു; ഷീബയോട് മത്തായി ഏറ്റവും അവസാനമായി സംസാരിച്ചത് ഇങ്ങനെ; വിളി വന്നത് അരുണിന്റെ ഫോണിൽ നിന്ന്; പിന്നെ കാണുന്നത് മൃതദേഹം; കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിൽ നിന്ന് കിണറ്റിൽ വീണു മരിച്ച മത്തായിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തില്ല; വനപാലകരുടെ ഭാഗത്ത് നിന്ന് നിരവധി വീഴ്ചകൾ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് മുഖ്യ വനംമേധാവി

നിങ്ങൾ ചിറ്റാറിൽ നിൽക്കുക, ഞങ്ങൾ അങ്ങോട്ട് വരുന്നു; ഷീബയോട് മത്തായി ഏറ്റവും അവസാനമായി സംസാരിച്ചത് ഇങ്ങനെ; വിളി വന്നത് അരുണിന്റെ ഫോണിൽ നിന്ന്; പിന്നെ കാണുന്നത് മൃതദേഹം; കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിൽ നിന്ന് കിണറ്റിൽ വീണു മരിച്ച മത്തായിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തില്ല; വനപാലകരുടെ ഭാഗത്ത് നിന്ന് നിരവധി വീഴ്ചകൾ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് മുഖ്യ വനംമേധാവി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നിങ്ങൾ ചിറ്റാറിൽ നിൽക്കുക, ഞങ്ങൾ അങ്ങോട്ടു വരുന്നു. ഇന്നലെ വൈകിട്ട് വനപാലകർ കസ്റ്റഡിയിൽ എടുത്ത മൃതദേഹം കിണറ്റിൽ കാണപ്പെട്ട മത്തായി ഭാര്യ ഷീബയോട് ഏറ്റവും അവസാനമായി പറഞ്ഞ വാക്കുകളാണ് ഇത്. കസ്റ്റഡിയിൽ എടുത്ത വനപാലക സംഘത്തിനൊപ്പം ഉണ്ടായിരുന്ന പെരുനാട് കോട്ടുപാറ സ്വദേശി അരുൺ എന്നയാളുടെ ഫോണിൽ നിന്നാണ് വിളിയെത്തിയതെന്ന് ഷീബ പൊലീസിന് മൊഴി നൽകി.

മത്തായിയെ കസ്റ്റഡിയിൽ എടുത്തു കൊണ്ട് പോയതിന് പിന്നാലെ ഷീബയും അവരുടെ വീടിന്റെ ഒന്നാം നിലയിൽ വാടയ്ക്ക് താമസിക്കുന്ന ഷിബിൻ, ഭാര്യ സ്വാതി, അയൽവാസി ശ്രീജ എന്നിവർ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പോകും വഴിയാണ് വിളി എത്തിയത്. മത്തായിയെ ഇറക്കാൻ രണ്ടു ജാമ്യക്കാരുമായി എത്താൻ പറഞ്ഞത് അനുസരിച്ചാണ് ഇവർ പോയത്. പോകും വഴിയാണ് അരുൺ വിളിച്ചത്. തങ്ങൾ കുടപ്പനയിലെ വീട്ടിലേക്ക് പോവുകയാണെന്നും ജാമ്യക്കാരുമായി ചിറ്റാറിന് വരാനുമാണ് അരുൺ പറഞ്ഞത്.

ഷീബയും കൂട്ടരും ചിറ്റാർ ബസ് സ്റ്റാൻഡിന് സമീപം എത്തിയപ്പോൾ വീണ്ടും അരുണിന്റെ ഫോണിൽ നിന്ന് വിളി വന്നു. ഒരു സാറിന്റെ കൈയിൽ കൊടുക്കാമെന്ന് പറഞ്ഞ് അരുൺ മറ്റാർക്കോ ഫോൺ കൈമാറി. മത്തായി കാട്ടിൽ പോയി വെടിവച്ച് ഇറച്ചി കൊണ്ടു വരാറുണ്ടോ? എന്നൊക്കെ ചോദിച്ചു. കേസാകാതിരിക്കാൻ വേണ്ടി 75,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. ഷിബിന്റെ ഫോണിൽ ഈ കാൾ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് ശേഷമാണ് മത്തായി വിളിച്ച് നിങ്ങൾ ചിറ്റാറിൽ നിൽക്കാൻ പറഞ്ഞത്. പിന്നീട് കണ്ടത് മത്തായിയുടെ മൃതദേഹമാണ്.

നടപടി ക്രമങ്ങൾ മറി കടന്നാണ് വനപാലകർ മത്തായിയെ കസ്റ്റഡിയിൽ എടുത്തത്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മത്തായിക്കെതിരേ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. വനത്തിനുള്ളിലെ നിരീക്ഷണ ക്യാമറ തകർത്തിട്ടുണ്ടെങ്കിൽ അതിന് കേസ് എടുക്കേണ്ടത് പൊലീസാണ്. അതിനായി വനപാലകർ പൊലീസിൽ പരാതി നൽകണം. ഇവിടെ അതുണ്ടായിട്ടില്ല. കാമറയുടെ മെമ്മറി കാർഡ് എടുക്കാൻ എന്ന പേരിലാണ് മത്തായിയെ കുടപ്പനയിലെ ഫാം ഹൗസിലേക്ക് കൊണ്ടു പോയത്. ഇതൊക്കെ പൊലീസ് ചെയ്യേണ്ട പണികളാണ്. വനപാലകർക്ക് കേസ് എടുക്കാവുന്നത് വനത്തിൽ അതിക്രമിച്ചു കയറി എന്ന കുറ്റത്തിന് മാത്രമാണ്.

ആളുകൾ കൂടിയതു കൊണ്ടാണ് വനിത ഗാർഡ് അടക്കം എട്ടംഗ വനപാലക സംഘം സംഭവ സ്ഥലത്ത് ഓടി രക്ഷപ്പെട്ടത് എന്നാണ് പറയുന്നത്. അവർ ഇന്ന് രാവിലെ ചിറ്റാർ സ്റ്റേഷനിൽ ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി കെജി സൈമൺ, ഡിവൈഎസ്‌പിമാരായ കെ. സജീവ്, ആർ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി. ഇതുവരെ വനപാലകരെ കേസിൽ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. മത്തായിയെ കൊണ്ടു പോയ ജീപ്പും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല. മൃതദേഹം ഇന്ന് പുലർച്ചെ കിണറ്റിൽ നിന്ന് എടുത്ത് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഉച്ചയ്ക്ക് ശേഷം അവിടെ നിന്ന് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് സ്രവം എടുക്കുകയും ചെയ്തു. അതിന്റെ ഫലം വരാതെ പോസ്റ്റുമോർട്ടം നടക്കില്ല.

പത്തനംതിട്ട റാന്നി അരീക്കക്കാവിൽ ഫാം ഉടമ മരിക്കാനിടയായ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തുന്നതിന് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ ചെയർമാനായ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി മുഖ്യ വനം മേധാവി അറിയിച്ചു. സംഘം രണ്ടുദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. വനപാലകർക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ക്യാമറട്രാപ്പ് നഷ്ടപ്പെട്ടത് സംഭവിച്ച് വനപാലകർ അന്വേഷണം നടത്തുന്നതിനിടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമികാന്വേഷണത്തിൽ മനസ്സിലായത്. കൂടുതൽ വസ്തുതകൾ വ്യക്തമാകേണ്ട സാഹചര്യത്തിലാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതെന്നും അദ്ദേഹം അറിയിച്ചു. സമിതിയിൽ കോന്നി ഡി എഫ് ഒ കെ എൻ ശ്യാംമോഹൻലാൽ, പുനലൂർ ഫൽിങ് സ്‌ക്വാഡ് ഡി എഫ് ഒ ബൈജു കൃഷ്ണൻ എന്നിവർ അംഗങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP