Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടതിന്റെ പേരിൽ ചേർത്തിരിക്കുന്ന 364 എ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റം; ഡമ്മി പരീക്ഷണത്തിലെ വിലയിരുത്തലുകളും നിർണ്ണായകമാകും; ഇടനിലക്കാരനായത് പ്രതികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഇടയിൽ നിന്ന് വിലപേശി പണം വാങ്ങുന്നതിൽ കുപ്രസിദ്ധൻ; നിയമോപദേശം കുടുക്കുന്നത് വനപാലകരെ; കേസിൽ സിബിഐ വേണമെന്ന് മത്തായിയുടെ ഭാര്യയും; ചിറ്റാറിലെ കിണറ്റിലെ മരണം നിർണ്ണായക ട്വിസ്റ്റുകളിലേക്ക്

തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടതിന്റെ പേരിൽ ചേർത്തിരിക്കുന്ന 364 എ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റം; ഡമ്മി പരീക്ഷണത്തിലെ വിലയിരുത്തലുകളും നിർണ്ണായകമാകും; ഇടനിലക്കാരനായത് പ്രതികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഇടയിൽ നിന്ന് വിലപേശി പണം വാങ്ങുന്നതിൽ കുപ്രസിദ്ധൻ; നിയമോപദേശം കുടുക്കുന്നത് വനപാലകരെ; കേസിൽ സിബിഐ വേണമെന്ന് മത്തായിയുടെ ഭാര്യയും; ചിറ്റാറിലെ കിണറ്റിലെ മരണം നിർണ്ണായക ട്വിസ്റ്റുകളിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാറിൽ, പി.പി. മത്തായി മരിച്ച സംഭവത്തിൽ വനപാലകർ കുടുങ്ങും. പത്തനംതിട്ട എസ് പി കെജി സൈമണിന്റെ ഇടപെടലാണ് ഇതിന് കാരണം. നിയമോപദേശം തേടിയാണ് പൊലീസിന്റെ മുമ്പോട്ട് പോക്ക്. തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടൽ, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ വകുപ്പുകൾ പ്രകാരം ചിറ്റാർ ഫോറസ്റ്റ് കസ്റ്റഡി മരണത്തിൽ കേസെടുക്കാൻ അന്വേഷണ സംഘത്തിന് നിയമോപദേശം കിട്ടി. വ്യാജ രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും നിലനിൽക്കും. പബ്ലിക് പ്രോസിക്യൂട്ടർ അടങ്ങുന്ന അഭിഭാഷക സമിതിയാണ് നിയമോപദേശം നൽകിയത്. അതിനിടെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകി.

ഐപിസി 364 എ, 304 എന്നിവയാണ് പ്രധാന വകുപ്പുകൾ. മഹസറിലും ജനറൽ ഡയറിയിലും കൂട്ടിച്ചേർക്കൽ ഉണ്ടായതായും അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465) കേസ് കൂടി എടുക്കുന്നത്. തെളിവ് നശിപ്പിച്ചതിന്റെ പേരിൽ 201 പ്രകാരവും കേസെടുക്കാം. തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടതിന്റെ പേരിൽ ചേർത്തിരിക്കുന്ന 364 എ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്. മത്തായിയുടെ ഭാര്യ ഷീബ ആദ്യം നൽകിയ മൊഴിയിൽ പണം ആവശ്യപ്പെട്ട കാര്യം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വകുപ്പ് ചേർക്കുന്നത്. സത്യസന്ധമായി അന്വേഷണം നടത്തിയാൽ വനപാലകർ കുടുങ്ങുമെന്നാണ് നിയമോപദേശം വ്യക്തമാക്കുന്നത്.

ആദ്യ ഘട്ടത്തിൽ പൊലീസ് ഈ വകുപ്പിൽ കേസെടുത്തിരുന്നില്ല. വ്യാജ രേഖ തയാറാക്കുകയും അത് ശരിയായ രേഖ എന്ന പേരിൽ ഉപയോഗിക്കുകയും ചെയ്തതിന് 471 പ്രകാരം കേസ് നിലനിൽക്കുമെന്നും നിയമോപദേശം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു ചേർത്തിരിക്കുന്ന 304 വകുപ്പിനെക്കാൾ ഗൗരവമുള്ളതാണ് 364 എ. മത്തായിയെ കസ്റ്റഡിയിൽ എടുത്ത ഫോറസ്റ്റ് ഉദ്യോഗസ്ഥർ 75000 രൂപ നൽകിയാൽ കേസ് ഒഴിവാക്കാമെന്നു പറഞ്ഞതാണ് 364 എ വകുപ്പിന് ആധാരം. ചട്ടം പാലിക്കാതെ കസ്റ്റഡിയിൽ എടുത്തതിനെ തട്ടിക്കൊണ്ടുപോകലിന്റെ പരിധിയിലും കൈക്കൂലി ആവശ്യപ്പെട്ടതിനെ മോചന ദ്രവ്യത്തിന്റെ പരിധിയിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതാണ് വനപാലകർക്ക് വിനയാകുന്നത്.

പ്രതികളുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഇടയിൽ നിന്ന് വിലപേശി പണം വാങ്ങുന്നതിൽ കുപ്രസിദ്ധനായ ആളാണ് ഈ കേസിൽ ഫോറസ്റ്റിനു വേണ്ടി ഇടപട്ടത് എന്നാണ് സൂചന. ഇതും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണത്തിൽ ഒരു പങ്ക് ഈ ഇടനിലക്കാരനും ലഭിക്കും. ഇതിന് വേണ്ടി മത്തായിയെ ബലിയാക്കുകയായിരുന്നുവെന്നാണ് സൂചന. നിയമോപദേശം അനുസരിച്ചുള്ള അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകും. ഇതിനു ശേഷമാകും പ്രതികളെ അറസ്റ്റ് ചെയ്യും. മൃതദേഹം കണ്ടെത്തിയ കിണറ്റിൽ ഡമ്മിയിട്ട് ഇന്നലെ പൊലീസ് പരിശോധന നടത്തി. ഇതും കൊലപാതക സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊലപാതകത്തിന് തെളിവ് കിട്ടിയാൽ ഇപ്പോഴുള്ള വകുപ്പുകൾ എല്ലാം മാറുകയും ചെയ്തു.

മത്തായിയുടെ തൂക്കവും നീളവുമുള്ള രണ്ട് ഡമ്മികാളാണ് കിണറ്റിലേക്ക് ഇട്ട് പരീക്ഷിച്ചത്. മത്തായി സ്വയം ചാടിയതാണോ ആരെങ്കിലും തള്ളിയിട്ടതാണോ എന്നറിയുകയാണ് പ്രധാന ലക്ഷ്യം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ തലയ്‌ക്കേറ്റ ക്ഷതവും ഇടത് കൈയിലെ ഒടിവും കിണറ്റിലേക്ക് വീണപ്പോൾ സംഭവിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യത്തി്ൽ കൂടുതൽ വ്യക്തത വരുത്താനും ഡമ്മി പരീക്ഷണത്തിലൂടെ കഴിയുമെനന്ന കരുതുന്നു.

ജില്ലാ പൊലീസ് മേധാവി കെജി സൈമന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണം. അതിനിടെ മത്തായി മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. ഡൽഹി ഓർത്തഡോക്‌സ് രൂപതാ കൗൺസിൽ യൂത്ത് മൂവ്‌മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ വനംവകുപ്പ് ചീഫ് കൺസർവേറ്റർ, കലക്ടർ, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.

നിലവിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായ കേസിൽ പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും ഹർജിയിൽ പറയുന്നു. ഹർജി കോടതി പിന്നീട് പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP