Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിരിച്ചും കളിച്ചും ഏവർക്കും കൂടെ കൂടിയിരുന്ന മോണ്ട്ഫോർട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആറാം ക്ലാസുകാരി ഏവരുടേയും പ്രിയപ്പെട്ടവൾ; പഠനത്തിലും കലാമത്സരത്തിലും മിടുമിടുക്കിയായ ശരണ്യയുടെ വേർപാട് തളർത്തിയത് ചെമ്പകത്തൊഴുക്കുടിയെ; വാക്ക് കൊണ്ട് പോലും ഭാര്യയേയും മകളേയും നോവിക്കാത്ത ഓട്ടോ ഇലക്ട്രിക് മെക്കാനിക് രാമകൃഷ്ണനും; മകളെ കൊന്ന് രജനിയും ഭർത്താവും ആത്മഹത്യ ചെയ്തതിന്റെ കാരണം തേടി ചിന്നക്കനാലുകാർ; ദുരൂഹതയുടെ കാരണം തേടി പൊലീസും

ചിരിച്ചും കളിച്ചും ഏവർക്കും കൂടെ കൂടിയിരുന്ന മോണ്ട്ഫോർട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആറാം ക്ലാസുകാരി ഏവരുടേയും പ്രിയപ്പെട്ടവൾ; പഠനത്തിലും കലാമത്സരത്തിലും മിടുമിടുക്കിയായ ശരണ്യയുടെ വേർപാട് തളർത്തിയത് ചെമ്പകത്തൊഴുക്കുടിയെ; വാക്ക് കൊണ്ട് പോലും ഭാര്യയേയും മകളേയും നോവിക്കാത്ത ഓട്ടോ ഇലക്ട്രിക് മെക്കാനിക് രാമകൃഷ്ണനും; മകളെ കൊന്ന് രജനിയും ഭർത്താവും ആത്മഹത്യ ചെയ്തതിന്റെ കാരണം തേടി ചിന്നക്കനാലുകാർ; ദുരൂഹതയുടെ കാരണം തേടി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഒരു കുടുംബത്തിലെ 3 പേർ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടക്കും വിട്ടുമാറാതെ രാജകുമാരി ചിന്നക്കനാൽ ചെമ്പകത്തൊഴുക്കുടി. മരണത്തിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. രാമകൃഷ്ണൻ(32), ഭാര്യ രജനി(30), മകൾ ശരണ്യ(12) എന്നിവരെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ശരണ്യയെ കൊലപ്പെടുത്തിയ ശേഷം രാമകൃഷ്ണനും രജനിയും തൂങ്ങി മരിച്ചു എന്നും സംശയമുണ്ട്.

മരണകാരണം വ്യക്തമാക്കുന്ന സൂചനകൾ ലഭിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥരെയും വലയ്ക്കുന്നു. മൂന്നു പേരും തൂങ്ങിമരിച്ച കയറുകളിൽ ഒരേ പോലെയാണ് കുരുക്ക് ഇട്ടിരിക്കുന്നത്. ഒരാൾ തന്നെയാണ് മൂന്നു കയറുകളിലും കുരുക്കിട്ടത് എന്ന നിഗമനത്തിലാണു പൊലീസ്. മകളെ കയറിൽ കുരുക്കി കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം. വ്യാഴാഴ്ച വൈകിട്ട് ഏഴോടെ മൂവരും മരിച്ച് നിൽക്കുന്നത് പുറം ലോകത്ത് എത്തുന്നത്.

തമിഴ്‌നാട് സ്വദേശിയാണ് രാമകൃഷ്ണൻ. വർഷങ്ങൾക്കു മുൻപാണു ഇയാൾ സൂര്യനെല്ലിയിൽ എത്തിയത്. സൂര്യനെല്ലിയിൽ ഓട്ടോ ഇലക്ട്രിക് ഷോപ്പ് നടത്തി വരികയായിരുന്നു. രാമകൃഷ്ണന് സാമ്പത്തിക ബാധ്യതകൾ ഇല്ലെന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. ആദിവാസി വിഭാഗത്തിൽ പെട്ട രജനിയെ വിവാഹം ചെയ്തതോടെ രാമകൃഷ്ണൻ ചെമ്പകത്തൊഴുക്കുടിയിൽ സ്ഥിര താമസക്കാരനായി.

വർഷങ്ങൾക്ക് മുൻപ് ഇവരുടെ ഒരു വയസ്സ് ഉള്ള മൂത്ത മകൻ മുറ്റത്ത് വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായ ശരണ്യ കലാമത്സരങ്ങളിലും മികവ് തെളിയിച്ചിരുന്നു. ഭാര്യയും മകളുമായി നല്ല സ്‌നേഹത്തിലായിരുന്നു രാമകൃഷ്ണൻ. മറ്റ് കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. ചിന്നക്കനാലിലെ മോണ്ട്ഫോർട്ട് ഇംഗ്ലീഷ് മീഡിയം സ്്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന ശരണ്യ രണ്ടു ദിവസമായി ശരണ്യ സ്‌കൂളിൽ പോയിരുന്നില്ല. ഇതാണ് സംശയങ്ങൾ കൂട്ടുന്നത്.

രാമകൃഷ്ണനും ഭാര്യയും ഹാളിൽ ഒരു കയറിന്റെ ഇരുവശങ്ങളിലും തൂങ്ങിയ നിലയിലും ശരണ്യയുടെ മൃതദേഹം മുറിയിലുമായിരുന്നു. രാമകൃഷ്ണന്റെ ബന്ധുക്കൾ ഫോണിൽ വിളിച്ച് കിട്ടാതിരുന്നപ്പോൾ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. അവരെത്തി വീട് തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാനാവൂ എന്ന് ശാന്തൻപാറ പൊലീസ് വ്യക്തമാക്കി. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളു. കുടുംബത്തിന് മറ്റെന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്നങ്ങളോ ഇല്ലാതിരുന്ന കുടുംബം എന്തിന് ആത്മഹത്യ ചെയ്തു എന്നതിന് വ്യക്തതയില്ല. കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടി സ്‌കൂളിൽ എത്തിയിട്ടില്ല. രാമകൃഷ്ണൻ കട അടച്ചിട്ടിരുന്നതായും നാട്ടുകാരും പറയുന്നു. നാട്ടുകാർക്ക് പ്രിയപ്പെട്ട കുടുംബമായിരുന്നു രാമകൃഷ്ണന്റേത്. നാട്ടുകാരെ ഏറെ വേദനിപ്പിക്കുന്നത് ആറാം ക്ലാസ് വിദ്യാർത്ഥി ശരണ്യയുടെ വേർപാടാണ്. എല്ലാവരോടും ചിരിച്ചും കളിച്ചും കൂടെ കൂടിയിരുന്ന ശരണ്യയുടെ മരണം നാടിനെ തന്നെ കണ്ണീരിലാഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP