Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാമ്പത്തിക പരാധീനത കാരണം ബന്ധുവിന് വിവാഹം ചെയ്തു കൊടുത്തത് 16കാരിയെ; ഒരു വർഷം മുമ്പത്തെ കല്യാണം നാട്ടുകാർ പോലും അറിഞ്ഞില്ല; ഗർഭകാലത്ത് ആരോഗ്യം മോശമായപ്പോൾ ആശുപത്രിയിൽ ചികിൽസ തേടിയത് നിർണ്ണായകമായി; മലപ്പുറത്തെ ബാലവിവാഹം ചൈൽഡ് ലൈൻ കണ്ടെത്തിയ കഥ

സാമ്പത്തിക പരാധീനത കാരണം ബന്ധുവിന് വിവാഹം ചെയ്തു കൊടുത്തത് 16കാരിയെ; ഒരു വർഷം മുമ്പത്തെ കല്യാണം നാട്ടുകാർ പോലും അറിഞ്ഞില്ല; ഗർഭകാലത്ത് ആരോഗ്യം മോശമായപ്പോൾ ആശുപത്രിയിൽ ചികിൽസ തേടിയത് നിർണ്ണായകമായി; മലപ്പുറത്തെ ബാലവിവാഹം ചൈൽഡ് ലൈൻ കണ്ടെത്തിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും ബാല വിവാഹം റിപ്പോർട്ട് ചെയ്യുമ്പോൾ പ്രതിക്കൂട്ടിലാകുന്നതും പൊലീസ്. ആദ്യഘട്ടത്തിൽ പരാതിയിൽ നടപടി സ്വീകരിക്കാൻ വണ്ടൂർ പൊലീസ് തയാറായില്ലെന്നാണ് ആരോപണം. പിന്നീട് ചൈൽഡ് ലൈൻ ഇടപെടുകയായിരുന്നു. ഇതോടെയാണ് ബാലവിവാഹം സ്ഥിരീകരിച്ചത്.

ഇതിന് ശേഷം വിവാഹിതയും 6 മാസം ഗർഭിണിയുമായ പതിനേഴുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ടു ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. വണ്ടൂരിലേക്കു വിവാഹം ചെയ്തയച്ച മലപ്പുറം സ്വദേശിനിയാണ് സുരക്ഷിത കേന്ദ്രത്തിൽ ഇപ്പോഴുള്ളത്.

ഒരു വർഷം മുൻപ്, പെൺകുട്ടിക്കു 16 വയസ്സുള്ളപ്പോഴായിരുന്നു വിവാഹം. സംഭവത്തിൽ ബാലവിവാഹ നിരോധനം, പോക്‌സോ വകുപ്പുകൾ പ്രകാരം വരനും വീട്ടുകാർക്കും വധുവിന്റെ വീട്ടുകാർക്കുമെതിരെ വണ്ടൂർ പൊലീസ് കേസെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണു പെൺകുട്ടി. വണ്ടൂർ സ്വദേശിയായ വരൻ ഇവരുടെ ബന്ധുവാണ്.

ബാല വിവാഹങ്ങൾ തടയുന്നതിനു നിയോഗിക്കപ്പെട്ട വണ്ടൂരിലെ ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസർക്കാണു സംഭവത്തെക്കുറിച്ച് ആദ്യ സൂചന ലഭിച്ചത്. കുട്ടിയുടെ സ്‌കൂൾ സർട്ടിഫിക്കറ്റുൾപ്പെടെ പരിശോധിച്ചപ്പോൾ പരാതി ശരിയെന്നു ബോധ്യമായി. ഇക്കാര്യം വണ്ടൂർ പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനാൽ സിഡബ്ല്യുസിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു.

സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം ചൈൽഡ് ലൈൻ പ്രവർത്തകർ കഴിഞ്ഞ ദിവസം പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ഇത്തരം കേസുകളിൽ ബാലവിവാഹ നിരോധന നിയമപ്രകാരമാണു കേസെടുക്കുന്നത്. എന്നാൽ, പെൺകുട്ടി ഗർഭിണിയായതിനാൽ പോക്‌സോ വകുപ്പ് കൂടി ചുമത്തുകയായിരുന്നു.

ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ആരോഗ്യ സ്ഥിതി മോശമായപ്പോഴാണ് പെൺകുട്ടി ചികിൽസ തേടിയത്. ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ല്യുസിയെയും വിവരമറിയിക്കുകയായിരുന്നു. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പാണ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം.

സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി സിഡബ്ല്യുസി രംഗത്തെത്തി. ബാലവിവാഹം നടന്നതായി പൊലീസിനെ വിവരം അറിയിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്നും വൈദ്യസഹായമോ മാനസിക പിന്തുണയോ കൃത്യ സമയത്ത് നൽകാനായില്ലെന്നും സിഡബ്ല്യുസി ചെയർമാൻ കെ ഷാജേഷ് ഭാസ്‌ക്കർ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP