Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാവിലെ ജോലിക്ക് പോയത് ഒരുമിച്ച്; തോട്ടത്തിൽ വച്ച് ചെത്താനുപയോഗിക്കുന്ന കത്തിക്ക് സുഹൃത്തിനെ വെട്ടി; തൃശ്ശൂരിൽ ചെത്ത് തൊഴിലാളി വെട്ടേറ്റു മരിച്ചു; പിന്നാലെ മറ്റൊരാളെയും വെട്ടി; ചേലക്കര സ്വദേശിയായ പ്രതിയെത്തേടി പൊലീസ്

രാവിലെ ജോലിക്ക് പോയത് ഒരുമിച്ച്; തോട്ടത്തിൽ വച്ച് ചെത്താനുപയോഗിക്കുന്ന കത്തിക്ക് സുഹൃത്തിനെ വെട്ടി; തൃശ്ശൂരിൽ ചെത്ത് തൊഴിലാളി വെട്ടേറ്റു മരിച്ചു; പിന്നാലെ മറ്റൊരാളെയും വെട്ടി; ചേലക്കര സ്വദേശിയായ പ്രതിയെത്തേടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി 56 വയസ്സുള്ള വാസുദേവൻ ആണ് മരിച്ചത്. പ്രദേശവാസിയായ ജയനും വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ഇരുവരേയും വെട്ടിയ സുഹൃത്ത് ഗീരീഷിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.

രാവിലെ ഒൻപതരയോടെ ഭാരതപ്പുഴയുടെ തീരത്തുള്ള തോട്ടത്തിൽ വച്ചാണ് സംഭവം ഉണ്ടായത്. ചെത്തുതൊഴിലാളികളായ വാസുദേവനും ഗിരീഷും ഒരുമിച്ചാണ് വാഴാലിപ്പാടത്തെ തോട്ടത്തിൽ ജോലിക്ക് പോയത്. ഇവിടെ വെച്ച് ഗിരീഷ് ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് വാസുദേവന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

വെട്ടേറ്റ വാസുദേവൻ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പിന്നാലെയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ ജയനേയും വെട്ടിയത്. ചെറുതുരുത്തി പൊലീസും വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP