Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെറുപുഴ ബസ് സ്റ്റാൻഡിലെ ഞരമ്പു രോഗി ചിറ്റാരിക്കൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേൽ; വൃത്തികേട് കാട്ടിയത് ടിപ്പർ ലോറി ഡ്രൈവർ; വിഡിയോ വൈറലായതോടെ ഒളിവിൽ; ആ യുവതിയുടെ ധീരത വെറുതെയായില്ല; പ്രതിയെ പൊക്കാൻ വലവിരിച്ച് പൊലീസ്

ചെറുപുഴ ബസ് സ്റ്റാൻഡിലെ ഞരമ്പു രോഗി ചിറ്റാരിക്കൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേൽ; വൃത്തികേട് കാട്ടിയത് ടിപ്പർ ലോറി ഡ്രൈവർ; വിഡിയോ വൈറലായതോടെ ഒളിവിൽ; ആ യുവതിയുടെ ധീരത വെറുതെയായില്ല; പ്രതിയെ പൊക്കാൻ വലവിരിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ചെറുപുഴ ബസ് സ്റ്റാൻഡിൽ വെച്ച് യുവതിക്ക് നേരെ നഗ്‌നതാപ്രദർശനം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ചിറ്റാരിക്കൽ നല്ലോമ്പുഴ കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലാണ് ബസിൽ നഗ്‌നതാ പ്രദർശനം നടത്തിയത്. ഇയാൾക്കെതിരെ ചെറുപുഴ പൊലീസ് കേസെടുത്തു. ടിപ്പർ ലോറി ഡ്രൈവറാണ് ബിനു. രണ്ടു കുട്ടികളുടെ അച്ഛനാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് ചെറുപുഴ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ മധ്യവയസ്‌കൻ നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. എതിർവശത്തെ സീറ്റിലിരിക്കുകയായിരുന്ന യുവതിക്കു നേരെയാണ് ഇയാൾ നഗ്‌നതാ പ്രദർശനം നടത്തിയത്. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ചെറുപുഴ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

മറ്റാരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി ബസിൽ കയറിയതെന്നും, പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് താൻ ദൃശ്യങ്ങൾ പങ്കുവച്ചതെന്നും യുവതി പറയുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചെറുപുഴ ബസ് സ്റ്റാൻഡിൽ മധ്യവയസ്‌കനായ ഒരാൾ യുവതിക്ക് നേരെ നഗ്‌നത പ്രദർശനം നടത്തിയത്. ''ഞാൻ ബസിൽ ഇരിക്കുമ്പോൾ ഇയാൾ പുറത്ത് നിന്ന് നോക്കുന്നുണ്ടായിരുന്നു. ബസിൽ ആരുമില്ലെന്നു മനസിലായപ്പോൾ ഇയാൾ ഞാൻ ഇരുന്ന സീറ്റിന്റെ എതിർവശത്തു വന്നിരുന്നു. ഇയാൾ എന്നെ വല്ലാതെ നോക്കികൊണ്ട് എന്തോ ചെയ്യാൻ തുടങ്ങി. നോട്ടം ശരിയല്ലെന്ന് തോന്നിയപ്പോൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്താൻ ആരംഭിച്ചു. ഞാൻ അയാളെ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല'' യുവതി പറയുന്നു.

''വീഡിയോ കണ്ടപ്പോഴാണ് ഇയാളുടെ പ്രവർത്തി മനസിലായത്. ഈ പ്രവർത്തി കഴിഞ്ഞ് മോളെ എന്ന് വിളിച്ച് അടുത്ത് വന്നപ്പോൾ ഞാൻ അയാളോട് ചൂടായി. അപ്പോഴാണ് ഞാൻ വീഡിയോ എടുത്ത കാര്യം അയാൾ അറിയുന്നത്. ഇത് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ ബസിൽ നിന്ന് ഇറങ്ങി'' യുവതി തുടർന്നു. തളിപ്പറമ്പിലേക്ക് അടുത്ത ട്രിപ്പ് പോകാനായി കാത്തുകിടന്ന ബസിലാണ് സംഭവം. ജീവനക്കാരും മറ്റും ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് നഗ്‌നതാ പ്രദർശനം നടന്നത്.

യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്. യുവതിക്ക് എതിർ വശത്തുള്ള സീറ്റിൽ മാസ്‌ക് ധരിച്ചെത്തിയ മധ്യവയസ്‌കനാണ് നഗ്‌നതാ പ്രദർശനം നടത്തിയത്. എതിർ സീറ്റിലിരുന്ന് ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി പകർത്തി. തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ച് യുവതി പിന്നീട് സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP