Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹരിദാസിന് തൊണ്ടയിൽ ക്യാൻസറിന്റെ തുടക്കമെന്ന് കണ്ടെത്തി; ഭാര്യ ശ്യാമളക്കും മുൻപ് സ്ട്രോക്കും വന്നതോടെ കടുത്ത മാനസിക സംഘർഷത്തിൽ; ശരീരത്തിൽ വയർ ചുറ്റി ഷോക്കേറ്റ് ദമ്പതികൾ മരിച്ചത് ആത്മഹത്യയെന്ന് പൊലീസ്; ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു

ഹരിദാസിന് തൊണ്ടയിൽ ക്യാൻസറിന്റെ തുടക്കമെന്ന് കണ്ടെത്തി; ഭാര്യ ശ്യാമളക്കും മുൻപ് സ്ട്രോക്കും വന്നതോടെ കടുത്ത മാനസിക സംഘർഷത്തിൽ; ശരീരത്തിൽ വയർ ചുറ്റി ഷോക്കേറ്റ് ദമ്പതികൾ മരിച്ചത് ആത്മഹത്യയെന്ന് പൊലീസ്; ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു

ആർ പീയൂഷ്

ആലപ്പുഴ: ശരീരത്തിൽ വയർ ചുറ്റി ഷോക്കേറ്റ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഇരുവരും ആരോഗ്യ പ്രശ്നങ്ങളാൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിനെ തുടർന്നുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ പറയുന്നു. മായിത്തറ സ്വദേശികളായ ഹരിദാസ്, ഭാര്യ ശ്യാമള എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

ഹരിദാസിന് തൊണ്ടയിൽ ക്യാൻസറിന്റെ തുടക്കമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഏറെ മാനസിക സംഘർഷത്തിലായിരുന്നു ഹരിദാസും ഭാര്യയും. ഭാര്യ ശ്യാമളക്കും മുൻപ് സ്ട്രോക്ക് വന്നിരുന്നു. ആത്മഹത്യാ കുറിപ്പിൽ മരണത്തിൽ മറ്റാർക്കും പങ്കില്ല എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

ഇരുവർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതായി വിവരമൊന്നും ലഭിച്ചിട്ടില്ല. ദേഹത്ത് വയർ ചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. വീടിനോട് ചേർന്നുള്ള ഷെഡിൽ, തറയിൽ പായ വിരിച്ച് കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്തായി സ്വിച്ച് ബോർഡ് ഉൾപ്പടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്.

ഹരിദാസൻ -ശ്യാമള ദമ്പതികളുടെ ഏക മകളാണ് ഭാഗ്യ. വിവാഹത്തിന് ശേഷം ഭാഗ്യ ഭർതൃ വീട്ടിലാണ്. ടെലിഫോൺ എക്സ്ചേഞ്ചിലെ ജീവനക്കാരനായിരുന്നു ഹരിദാസൻ. ശ്യാമളയും ജോലിക്കു പോകുന്നുണ്ടായിരുന്നു. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നും തന്നെയില്ലാ എന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ വിട്ടു കൊടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP