Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഡ്രൈവിങ് പഠിപ്പിക്കാൻ പോകുമ്പോൾ സുന്ദരികളുമായി സൊള്ളുകയാണല്ലേ എന്ന് സംശയത്തോടെ ചോദിക്കും; മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്; ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം; ഇന്നലെ രാത്രിയിലും ഇന്ന് രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാൻ എഴുന്നേറ്റപ്പോഴും അതുതന്നെ; സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്': ചേർത്തലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയ പ്രജിത്തിന്റെ മൊഴി

'ഡ്രൈവിങ് പഠിപ്പിക്കാൻ പോകുമ്പോൾ സുന്ദരികളുമായി സൊള്ളുകയാണല്ലേ എന്ന് സംശയത്തോടെ ചോദിക്കും; മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്; ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം; ഇന്നലെ രാത്രിയിലും ഇന്ന് രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാൻ എഴുന്നേറ്റപ്പോഴും അതുതന്നെ; സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്': ചേർത്തലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയ പ്രജിത്തിന്റെ മൊഴി

ആർ പീയൂഷ്

ചേർത്തല: ഭാര്യ നിത്യവും തനിക്കുണ്ടാക്കിയ സമാധാനക്കേട് കൊണ്ടാണ് കടുംകൈക്ക് മുതിർന്നതെന്ന് ഭർത്താവ്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ പട്ടണക്കാട് ഏഴാം വാർഡിൽ പടിഞ്ഞാറേ ചാണിയിൽ പ്രജിത്ത് പൊലീസിനോട് എല്ലാം ഏററുപറഞ്ഞു. 'ഒരു കാരണവുമില്ലാതെ എന്നോട് വഴക്കിടുകയാ പതിവ്. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്. ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം. ഇന്നലെ രാത്രിയിലും ആവശ്യമില്ലാത്തത് പറഞ്ഞ് എന്നോട് വായിട്ടലച്ചു. രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാൻ എഴുന്നേറ്റപ്പോഴും വഴക്കിട്ടു. സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്.' ജോലി കഴിഞ്ഞെത്തുമ്പോൾ എന്നും എന്തെങ്കിലും പറഞ്ഞ് വഴക്കിടും. ഡ്രൈവിങ്ങ് പഠിപ്പിക്കാൻ പോകുന്നതിനാൽ സ്ത്രീകളെ ചേർത്തും പറയും. സമാധാനമില്ലാത്ത ജീവിതം എന്ന് അവസാനിക്കുമെന്ന് കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്ന് രാവിലെയും വഴക്കുണ്ടാക്കിയപ്പോൾ നിയന്ത്രണം വിട്ട് ഞാൻ ആ കൃത്യം നടത്തിയത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രജിത്ത് പൊലീസിനോട് എല്ലാം തുറന്ന് പറഞ്ഞത്.

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പട്ടണക്കാട് ഏഴാം വാർഡിൽ പടിഞ്ഞാറേ ചാണിയിൽ പ്രജിത്താണ് ഭാര്യ സൗമ്യ(35)യെ കൊലപ്പെടുത്തിയത്. നാട്ടു വെളിച്ചം ഡ്രൈവിങ് സ്‌ക്കൂൾ ഉടമ പ്രതാപന്റെ സഹോദരനാണ് പ്രജിത്ത്.

ഇന്ന് പുലർച്ചെ നാലരമണിയോടെയാണ് പ്രജിത്ത് ഭാര്യ സൗമ്യ(35) യെ കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് തലയ്ക്ക് പിന്നിൽ അടിക്കുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം എട്ടുവയസ്സുകാരനായ മകനെ തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ എത്തിക്കുകയും ഭാര്യയെ താൻ കൊന്നുവെന്നും ഇനിയുള്ള കാലം മകനെ വളർത്തണമെന്നും പറഞ്ഞു. പിന്നീട് പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെത്തി താൻ ഭാര്യയെ കൊന്നു എന്ന് പറയുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും സൗമ്യ മരിച്ചിരുന്നു.

പട്ടണക്കാട് സിഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി താലൂക്കാശുപത്രിയിൽ പോസ്റ്റ് മാർട്ടം നടത്തി. തലയ്ക്ക് പിന്നിലുള്ള അടിയാണ് മരണകാരണം. ഇരുവരും തമ്മിൽ ദിവസവും വഴക്കിടുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയിലും വഴക്കിട്ടിരുന്നുവെന്ന് അയൽക്കാർ പൊലീസിനോട് പറഞ്ഞു. നാട്ടുവെളിച്ചം ഡ്രൈവിങ് സ്‌ക്കൂൾ ഉടമ പ്രതാപന്റെ സഹോദരനാണിയാൾ. ഇതേ ഡ്രൈവിങ് സ്‌ക്കൂളിലെ അദ്ധ്യാപകനാണ് പ്രജിത്ത്.

കൊലപാതക ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന് കാരണം എന്താണെന്ന് പ്രതി വെളിപ്പെടുത്തിയത്. താലൂക്കാശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മൃതദേഹം സംസ്‌ക്കരിച്ചു. പട്ടണക്കാട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതിയുടെ മൊഴി എടുത്തെങ്കിലും കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് ബന്ധുക്കളെ ചോദ്യം ചെയ്താലെ അറിയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP