Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ചെറായി ബീച്ചിൽ വെച്ച് യുവാവിനെ അടിച്ചു കൊന്നത് കാമുകിയെ ചൊല്ലിയുള്ള തർക്കത്തിനിടെ; തർക്കം അക്രമത്തിൽ കലാശിച്ചത് പ്രതികളിൽ ഒരാളായ ശരത്തിന്റെ കാമുകിയെ ചൊല്ലിയുള്ള തർക്കത്തിൽ; പ്രണവിനെ കൊലപ്പെടുത്തിയത് വിളിച്ചു വരുത്തിയ ശേഷം; പ്രതികൾ ലഹരി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘത്തിൽപ്പെട്ടവരെന്ന് പൊലീസ്; കൊല്ലപ്പെട്ട യുവാവ് മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തി

ചെറായി ബീച്ചിൽ വെച്ച് യുവാവിനെ അടിച്ചു കൊന്നത് കാമുകിയെ ചൊല്ലിയുള്ള തർക്കത്തിനിടെ; തർക്കം അക്രമത്തിൽ കലാശിച്ചത് പ്രതികളിൽ ഒരാളായ ശരത്തിന്റെ കാമുകിയെ ചൊല്ലിയുള്ള തർക്കത്തിൽ; പ്രണവിനെ കൊലപ്പെടുത്തിയത് വിളിച്ചു വരുത്തിയ ശേഷം; പ്രതികൾ ലഹരി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘത്തിൽപ്പെട്ടവരെന്ന് പൊലീസ്; കൊല്ലപ്പെട്ട യുവാവ് മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി വൈപ്പിനിൽ ചെറായി പാഞ്ചാലത്തുരുത്ത് കല്ലുമഠത്തിൽ പരേതനായ പ്രസാദിന്റെ മകൻ പ്രണവിനെ (23) അടിച്ചുകൊന്ന കേസിൽ ചെറായി സ്വദേശികളായ മൂന്നുപേർ അറസ്റ്റിലായി. അയ്യമ്പിള്ളി കൈപ്പൻവീട്ടിൽ അമ്പാടി (19), ശരത്, ജിബിൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ ശരത്തിന്റെ കാമുകിയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവാവിനെ പ്രതികൾ ആസൂത്രണം ചെയ്തതു കൊണ്ടാണ് വിളിച്ചു വരുത്തിയത്.

ഒരു പ്രതിക്കായി തിരച്ചിൽ തുടരുന്നു. പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്ന ഭാഗത്തു പോക്കറ്റ് റോഡിലാണു മൃതദേഹം കണ്ടത്. മുഖത്തു നിന്നു രക്തം വാർന്നൊഴുകിയിരുന്നു. കൈയ്ക്കും അടിയേറ്റിരുന്നു. പുലർച്ചെ 4 മണിയോടെയാണു സംഭവമെന്നാണു സൂചന. വൈരാഗ്യത്തെത്തുടർന്നു പ്രതികൾ പ്രണവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് കരുതുന്നു. പ്രണവ് അടിയേറ്റു വീണതോടെ പ്രതികൾ സ്ഥലം വിട്ടു. ഒരു മണിക്കൂറിനു ശേഷം ഇതുവഴി ജോലിക്കിറങ്ങിയ മത്സ്യത്തൊഴിലാളികളാണു മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുനമ്പം എസ്‌ഐ വി.കെ.സുധീറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ഡിവൈഎസ്‌പി ജി.വേണു, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.റാഫി. എസ്എച്ച്ഒമാരായ പി.എസ്.ധർമജിത്ത്, എൻ.കെ.മുരളി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രതികൾ ലഹരി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണെന്ന് റൂറൽ എസ്‌പി കാർത്തിക് അറിയിച്ചു. കൊല്ലപ്പെട്ട പ്രണവ് 3 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. ഒരാൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മുനമ്പം സ്വദേശി പ്രണവാണ് മരിച്ചത്. ഇന്നലെയാണ് കുഴിപ്പിള്ളി ബീച്ച് റോഡിൽ മുമ്പം സ്വദേശി പ്രണവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP