Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആദ്യ പ്രണയിതാവിന്റെ ക്രിമിനൽ സംഘത്തിലെ രണ്ടാമനുമായി അടുപ്പം തുടങ്ങിയ യുവതി; കാമുകിയെ സ്വന്തമാക്കാൻ ആദ്യ കാമുകൻ തടസ്സമെന്ന് തിരിച്ചറിഞ്ഞ് കാമുകിയുടെ പേരിൽ വ്യാജ എഫ് ബി അക്കൗണ്ടുണ്ടാക്കി പഴയ കൂട്ടുകാരനുമായി ചാറ്റിങ്; ഇപ്പോൾ വരണമെന്ന സന്ദേശം അയച്ചത് കാമുകിയെന്ന് തെറ്റിധരിച്ച് പുലർച്ചെ വീട്ടിൽ നിന്നിറങ്ങി; ശീമക്കൊന്നയുടെ വടിയും ട്യൂബ് ലൈറ്റും ഉപയോഗിച്ച് അടിച്ച് കൊന്ന് ശല്യം ഒഴിവാക്കൽ; പ്രണവിനെ ശരതുകൊന്നത് പ്രണയസാഫല്യത്തിന്; ചെറായി ബീച്ചിലെ കൊലയിലും പ്രണയ പ്രതികാരം

ആദ്യ പ്രണയിതാവിന്റെ ക്രിമിനൽ സംഘത്തിലെ രണ്ടാമനുമായി അടുപ്പം തുടങ്ങിയ യുവതി; കാമുകിയെ സ്വന്തമാക്കാൻ ആദ്യ കാമുകൻ തടസ്സമെന്ന് തിരിച്ചറിഞ്ഞ് കാമുകിയുടെ പേരിൽ വ്യാജ എഫ് ബി അക്കൗണ്ടുണ്ടാക്കി പഴയ കൂട്ടുകാരനുമായി ചാറ്റിങ്; ഇപ്പോൾ വരണമെന്ന സന്ദേശം അയച്ചത് കാമുകിയെന്ന് തെറ്റിധരിച്ച് പുലർച്ചെ വീട്ടിൽ നിന്നിറങ്ങി; ശീമക്കൊന്നയുടെ വടിയും ട്യൂബ് ലൈറ്റും ഉപയോഗിച്ച് അടിച്ച് കൊന്ന് ശല്യം ഒഴിവാക്കൽ; പ്രണവിനെ ശരതുകൊന്നത് പ്രണയസാഫല്യത്തിന്; ചെറായി ബീച്ചിലെ കൊലയിലും പ്രണയ പ്രതികാരം

ആർ പീയൂഷ്

കൊച്ചി: ചെറായി ബീച്ചിന് സമീപം യുവാവ് അടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച പ്രണവിന്റെ കാമുകിയുടെ പേരിൽ തുടങ്ങിയ വ്യാജ അക്കൗണ്ട് വഴി മെസ്സേജ് അയച്ചാണ് പ്രതികൾ ഇയാളെ വീട്ടിൽ നിന്നും ഇറക്കിയത്. കാമുകിയെ കാണാനായി ബീച്ചിനടുത്തേക്ക് എത്തിയപ്പോഴാണ് സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.

പുലർച്ചെയാണ് ഇയാളുടെ കാമുകിയായ യുവതിയുടേതെന്ന് തോന്നുന്ന തരത്തിലുള്ള ഫെയ്സ് ബുക്ക് ബുക്ക് അക്കൗണ്ടിൽ നിന്നും സന്ദേശം എത്തിയത്. ഇപ്പോൾ തന്നെ വരണമെന്നായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. പതിവില്ലാതെ അതിരാവിലെ വീട്ടിൽ നിന്നും ഇറങ്ങിപോയ പ്രണവിനോട് എവിടെ പോകുകയാണ് എന്ന് മാതാവ് ചോദിച്ചു. ഒരാളെ കാണാൻ പോകുകയാണെന്നും വേഗം വരാമെന്നും മറുപടി പറഞ്ഞാണ് പ്രണവ് വീട്ടിൽ നിന്നും പോയത്. പിന്നീട് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇപ്പോൾ തന്നെ വരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടേതെന്നു തോന്നിക്കുന്ന ഫേസ്‌ബുക്ക് പേജിൽ നിന്നാണ് പ്രണവിന് മെസേജ് വന്നത്. അതിരാവിലെ ഇറങ്ങിപ്പോകുന്നതു കണ്ട് അമ്മ പ്രണവിനോട് എവിടെ പോകുകയാണെന്ന് ചോദിച്ചെങ്കിലും ഒരാൾ വിളിച്ചെന്നും ഉടനെ വരുമെന്നും പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ പ്രതികൾ യുവതിയുടെ പേരിൽ നിർമ്മിച്ച വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് ക്രിമിനൽ സംഘം മെസേജ് അയയ്ക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേസിൽ ഇന്ന് ശരത്, ജിബിൻ, അമ്പാടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട പ്രണവുമായി പ്രണയത്തിലായിരുന്ന യുവതി ക്രിമിനൽ സംഘത്തിലെ ശരത് എന്ന യുവാവുമായി അടുപ്പത്തിൽ ആയതോടെയാണ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത് എന്നാണ് വിവരം. പെൺകുട്ടി പ്രണവുമായും അടുപ്പം സൂക്ഷിക്കുന്നു എന്ന ചിന്തയിലാണ് പ്രണവിനെ ഇല്ലാതാക്കാൻ ശരത് തീരുമാനിക്കുന്നത്. ഇതിന് സുഹൃത്തുക്കളെ കൂടി കൂട്ടു പിടിക്കുകയായിരുന്നു.

ഏതു രാത്രിയിലും യുവതി വിളിച്ചാൽ പ്രണവ് ഇറങ്ങി വരുമെന്ന് അറിയുമായിരുന്ന ശരത്തും സംഘവും ആദ്യം പെൺകുട്ടിയെക്കൊണ്ടു തന്നെ വിളിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പെൺകുട്ടിയെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കേണ്ട എന്നതിനാൽ യുവതിയുടെ പേരിൽ ഒരു ഫെയ്സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രണവുമായി ചാറ്റ് ചെയ്യുകയായിരുന്നു. അർദ്ധരാത്രി പ്രണവിനെ ഫേസ് ബുക്കിലൂടെ വിളിച്ച് ഉണർത്തി ചാറ്റ് ചെയ്ത് ഇറങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു.

നേരത്തെ പ്രതികളും മരിച്ച പ്രണവുമെല്ലാം അടുപ്പക്കാരായിരുന്നെങ്കിലും പ്രത്യേക സ്വഭാവക്കാരനായിരുന്ന പ്രണവ് ഒറ്റതിരിഞ്ഞ് നടക്കുന്നതായിരുന്നു പതിവ്. ഒരാൾക്ക് ഒറ്റയ്ക്ക് ഇദ്ദേഹത്തെ കീഴ്പെടുത്താൻ സാധിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നതിനാൽ സുഹൃത്തുക്കളെ കൂടി ഉപയോഗിച്ച് പ്രണവിനെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. ആരോടും ഒറ്റയ്ക്ക് അടിച്ചു നിൽക്കാൻ കരുത്തുണ്ടായിരുന്നയാളാണ് പ്രണവ് എന്നും ഇയാൾ സ്ഥലത്ത് പതിവ് ശല്യക്കാരനായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. കാമുകി ആവശ്യപ്പെട്ടതനുസരിച്ച് ഇറങ്ങിയ ഇയോളെ കാത്തു നിന്ന സംഘം ശീമക്കൊന്നയുടെ വടിയും ട്യൂബ് ലൈറ്റും ഉപയോഗിച്ച് അടിച്ച് വകവരുത്തുകയായിരുന്നു. തലയ്ക്കേറ്റ അടി ഗുരുതരമായതാണ് മരണകാരണം.

പുലർച്ചെ നാലുമണിയോടെയാണ് പള്ളത്താംകുളങ്ങര ബീച്ചിലേയ്ക്ക് എത്തുന്ന ഭാഗത്ത് പോക്കറ്റ് റോഡിൽ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തു നിന്ന് ഇദ്ദേഹത്തെ അടിക്കുന്നതിന് ഉപയോഗിച്ച വടിയും പൊട്ടിയ ട്യൂബ് ലൈറ്റും കണ്ടെത്തിയിരുന്നു. പുലർച്ചെ മൂന്നരയ്ക്ക് ഇതുവഴി മൽസ്യത്തൊഴിലാളികൾ വാഹനത്തിൽ പോയെങ്കിലും മൃതദേഹം കണ്ടിരുന്നില്ല. നാലുമണിയോടെ ഇവിടെ എത്തിയ മൽസ്യത്തൊഴിലാളികളാണ് പ്രണവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.

ലോക്ഡൗണിനെ തുടർന്ന് വിനോദ സഞ്ചാരികൾ പോലും വരാതായതോടെ ബീച്ച് പ്രദേശങ്ങളെല്ലാം വിജനമായ സാഹചര്യമാണുള്ളത്. പ്രദേശം ലഹരി മരുന്നു സംഘവും ഗുണ്ടകളും കീഴടക്കിയിരിക്കുകയാണ്. ഈ കേസിലെ പ്രതിയും മരിച്ച യുവാവും ഉൾപ്പടെയുള്ളവരെല്ലാം ലഹരി ഉപയോഗിക്കുന്നവരും വിൽപന നടത്തുന്നവരുമാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ ലഹരി വിൽപന നടത്തുന്ന ഒന്നോ രണ്ടോ സംഘമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ എല്ലാവരും തന്നെ ലഹരി ഉപയോഗിക്കുന്നവരും ഇടപാടുകാരുമാണ്. അതുകൊണ്ടു തന്നെ സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും ഇവിടെ പതിവാണ്. മരിച്ച പ്രണവ് കൂടുതൽ അക്രമകാരിയും ആളുകളുമായി കലഹമുണ്ടാക്കാറുണ്ടായിരുന്നെന്നുമാണ് നാട്ടുകാർ പറയുന്നത്.

കേസിൽ ചെറായി സ്വദേശി നാംദേവുകൂടി പിടിയിലാകാനുണ്ട്. കേസിലെ ഒന്നാം പ്രതി ശരത് മറ്റൊരു വധശ്രമ കേസിലെ പ്രതിയാണ്. ഇയാൾ ജാമ്യത്തിലായിരുന്നു. അറസ്റ്റിലായ പ്രതികളെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP