Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ നേതാവ്; നഗരത്തിലേക്കും പല ജില്ലകളിലേക്കും കള്ളും ലഹരിമരുന്നും ഒഴുക്കുന്ന വമ്പൻ സാമ്രാജ്യത്തന്റെ ഉടമ; പൊലീസിൽ ഏറെ സ്വാധീനമുള്ള തമിഴ്‌നാട്ടിലെ വനിതാ ഗുണ്ടാനേതാവിനെ പൊലീസ് പിടികൂടിയത് രാത്രി വീടു വളഞ്ഞ്: മഹേശ്വരിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത് 20 കിലോ കഞ്ചാവും ഇരുപതു ലക്ഷം രൂപയും നിരവധി വസ്തുക്കളുടെ ആധാരങ്ങളും

ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ നേതാവ്; നഗരത്തിലേക്കും പല ജില്ലകളിലേക്കും കള്ളും ലഹരിമരുന്നും ഒഴുക്കുന്ന വമ്പൻ സാമ്രാജ്യത്തന്റെ ഉടമ; പൊലീസിൽ ഏറെ സ്വാധീനമുള്ള തമിഴ്‌നാട്ടിലെ വനിതാ ഗുണ്ടാനേതാവിനെ പൊലീസ് പിടികൂടിയത് രാത്രി വീടു വളഞ്ഞ്: മഹേശ്വരിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത് 20 കിലോ കഞ്ചാവും ഇരുപതു ലക്ഷം രൂപയും നിരവധി വസ്തുക്കളുടെ ആധാരങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ ഡോണും വനിതാ ഗുണ്ടാ നേതാവുമായ മഹേശ്വരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നഗരത്തിലേക്കും നിരവധി ജില്ലകളിലേക്കും വ്യാജ മദ്യവും ലഹരി മരുന്നും ഒഴുക്കുന്ന മഹേശ്വരി എന്ന ചെന്നൈയിലെ മാഫിയാ നേതാവിനെ ഏറ്റുമുട്ടലിനിടയിലാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. ലോക്ക്ഡൗൺ കാലത്തും വ്യാജമദ്യം വിൽപ്‌ന നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അതീവ രഹസ്യമായി പൊലീസുകാർ ഇവരെ വീടു വളഞ്ഞ് പിടികൂടിയത്. പൊലീസിൽ തന്നെ ഏറെ സ്വാധീനമുള്ള മഹേശ്വരിയെ പൊലീസിലെ വിശ്വസ്തരായ ഒരു ടീം ചേർന്ന് അതീവ രഹസ്യമായാണ് കുടുക്കിയത്.

ചെന്നൈയിലെയും പരിസര ജില്ലകളിലെയും വ്യാജ മദ്യ, ലഹരിമരുന്ന് മാഫിയയ്ക്കു നേതൃത്വം നൽകുന്നത് മഹേശ്വരി എന്ന ഈ 38കാരിയാണ്. ഗുണ്ടാ ആക്ട് പ്രകാരം പലതവണ അറസ്റ്റിലായിട്ടുള്ള വെല്ലൂർ വാണിയമ്പാടി സ്വദേശിയാണ്. അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിൽ പൊലീസ് വീടു വളഞ്ഞാണ് ഇവരെ പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് ഇവരുടെ ഗുണ്ടകളുമായി ഏറ്റുമുട്ടണ്ടിയും വന്നു. 20 കിലോ കഞ്ചാവും ഇരുപതു ലക്ഷം രൂപയും നിരവധി വസ്തുക്കളുടെ ആധാരങ്ങളും ഇവരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു.

ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ നേതാവാണ് മഹേശ്വരി. പല വമ്പന്മാരും ഇവർക്ക് മുന്നിൽ മുട്ടു മടക്കി നിൽക്കും. മഹാനഗരത്തിലും അതിനോടു ചേർന്നു കിടക്കുന്ന ചെങ്കൽപേട്ട്,തിരുവെള്ളൂർ,കാഞ്ചിപുരം വെല്ലൂർ ജില്ലകളിൽ കള്ളും ലഹരിമരുന്നും ഒഴുക്കുന്ന വമ്പൻ സാമ്രാജ്യത്തന്റെ ഉടമ. വെല്ലൂർ വാണിയമ്പാടി സ്വദേശി മഹേശ്വരിയെന്ന 38 കാരി ഒരിക്കൽ കൂടി പൊലീസ് വലയിലായി. ലോക്ക് ഡൗൺ കാലത്ത് വെല്ലൂരിലും വാണിയമ്പാടിയിലും വ്യാജമദ്യം വൻതോതിൽ വിറ്റൊഴിക്കുന്നതിനെ കുറിച്ചുള്ള അന്വേഷണമാണ് പെൺഗുണ്ടയിലേക്കെത്തിയത്.

രാത്രി വീടുവളഞ്ഞ പൊലീസിനെ മഹേശ്വരിയുടെ ഗുണ്ടാ സംഘം ആക്രമിച്ചു. ഒടുവിൽ മഹേശ്വരി മകൻ ദേവാന്ദിരൻ ബന്ധു ഉഷ, സഹായി കാവ്യ ക്യാരിയർമാരായ മൂന്നു കുട്ടികളും പിടിയിലായി. വീട്ടിൽ നടത്തിയ റെയ്ഡിൽ ഇരുപത് കിലോ കഞ്ചാവ്, ഇരുപത് ലക്ഷംരൂപ, ഇരുചക്രവാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. തിരുപ്പത്തൂർ എസ്‌പി വിജയകുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലീസിൽ ഏറെ സ്വാധീനമുള്ള മഹേശ്വരിയെ പിടികൂടിയത്.

സംഘത്തിന്റെ ആക്രണത്തിൽ ഒരു പൊലീസുകാരിക്കു പരുക്കേറ്റു. കർണാടകയിൽ നിന്ന് സ്പിരിറ്റും ആന്ധ്രപ്രദേശിൽ നിന്ന് കഞ്ചാവുമെത്തിച്ചാണ് മഹേശ്വരി ഇടനിലക്കാർക്ക്‌ ൈകമാറിയിരുന്നത്. വ്യാജമദ്യ വിൽപനയ്ക്ക് പിടിക്കപെട്ടതിനെ തുടർന്ന് നിരവധി തവണ ഗുണ്ടാ ആക്ട് പ്രകാരം തടവിൽ കഴിഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP