Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൃദ്ധദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്ന ബംഗ്ലാദേശികളെ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നതോടെ രോഷം അടക്കാനാകാതെ നാട്ടുകാർ; ഇരമ്പിയെത്തിയ നാട്ടുകാർക്ക് നേരെ ലാത്തി വീശി പൊലീസും; സംഘർഷാവസ്ഥ ലഘൂകരിച്ചത് വീട്ടുകാരുമായി പൊലീസ് നടത്തിയ ചർച്ചക്കൊടുവിൽ

വൃദ്ധദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്ന ബംഗ്ലാദേശികളെ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നതോടെ രോഷം അടക്കാനാകാതെ നാട്ടുകാർ; ഇരമ്പിയെത്തിയ നാട്ടുകാർക്ക് നേരെ ലാത്തി വീശി പൊലീസും; സംഘർഷാവസ്ഥ ലഘൂകരിച്ചത് വീട്ടുകാരുമായി പൊലീസ് നടത്തിയ ചർച്ചക്കൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: തെളിവെടുപ്പിനായി കൊണ്ടുവന്ന ചെങ്ങന്നൂർ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. ആക്രോശിച്ച് ഓടിയടുത്ത ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി. വീട്ടുകാരും നാട്ടുകാരും അടങ്ങുന്ന സംഘവുമായി പൊലീസ് നടത്തിയ ചർച്ചയിലൂടെയാണ് സംഘർഷാവസ്ഥക്ക് ശമനമുണ്ടായത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ഇരട്ടക്കൊല നടന്ന വെൺമണി പാറച്ചന്തയിലെ വീട്ടിൽ തെളിവെടുപ്പിനായി പ്രതികളെ എത്തിച്ചപ്പോൾ നാട്ടുകാരുടെ പ്രതിഷേധം..

പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുമെന്ന വിവരം അറിഞ്ഞതുമുതൽ പാറച്ചന്തയിലെ, ഇരട്ടക്കൊല നടന്ന ആഞ്ഞിലിമൂട്ടിൽ വീടിന്റെ പരിസരം നാട്ടുകാരെക്കൊണ്ട് നിറഞ്ഞിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതികളെ സ്ഥലത്തേക്ക് എത്തിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ പ്രതികളായ ബംഗ്ലാദേശ് സ്വദേശി ലബിലു, ജുവൽ എന്നിവരുമായി പൊലീസ് വാഹനം എത്തി. വാഹനത്തിൽ നിന്ന് പുറത്തിറക്കിയ പ്രതികളെ വീടിനു പിന്നിലെ സ്റ്റോർ റൂമിലേക്കാണ് ആദ്യം തെളിവെടുപ്പിനായി കൊണ്ടുപോയത്.ഇവിടെ വച്ചാണ് ചെറിയാനെ പ്രതികൾ കൊലപ്പെടുത്തിയത്. പിന്നാലെ ലില്ലിയെ കൊലപ്പെടുത്തിയ അടുക്കളയിലേക്കും പൊലീസ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വർണ്ണവും പണവും കവർന്ന മുറികളിലും ഇരുവരെയും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

തെളിവെടുപ്പിന് ശേഷം പ്രതികളെ പുറത്തേക്കിറക്കിയതോടെ ഇവരെ കാണണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പൊലീസ് പ്രതികളുമായി വാഹനത്തിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ സ്ഥലത്ത് നേരിയ സംഘർഷമായി.പ്രതികൾക്ക് നെരെ ഓടിയടുത്ത നാട്ടുകാർക്ക് നേരെ പൊലീസിന് ലാത്തി വീശേണ്ടി വന്നു. പിന്നാലെ വീട്ടുകാരുമായി പൊലീസ് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സ്ഥലത്തെ സംഘഷാവസ്ഥയ്ക്ക് ശമനമായത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറച്ചന്തയിലെ വീട്ടിൽ ഇരട്ടക്കൊലപാതകം നടന്നത്.ഇവിടെ നിന്ന് 45 പവൻ സ്വർണ്ണവും പണവും മോഷ്ടിച്ച് ബംഗ്ലാദേശ് സ്വദേശികളായ പ്രതികൾ നാടുവിടുകയായിരുന്നു.പിന്നീട് ചൊവ്വാഴ്ച രാത്രി വിശാഖപട്ടണത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.

കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ പൊലീസ് വീണ്ടും കസ്റ്റഡിൽ വാങ്ങും. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരെ വിശാഖപട്ടണത്തുവച്ച് ആർപിഎഫ് പിടികൂടുകയായിരുന്നു. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആർപിഎഫും റെയിൽവേ പൊലീസും ചേർന്നാണ് ഇവരെ പിടിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ചെങ്ങന്നൂർ പാറച്ചന്തയിൽ വൃദ്ധ ദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ ചെറിയാൻ എന്ന കുഞ്ഞുമോൻ (75), ഭാര്യ ലില്ലി(68) എന്നിവരാണ് കൊല്ലപ്പെട്ടത്.

കോറമണ്ഡൽ എക്സ്‌പ്രസിൽ ഹൗറയിലേക്കുള്ള യാത്രാമധ്യേയാണ് പ്രതികൾ കുടുങ്ങിയത്. എസ് വൺ കോച്ചിൽ യാത്രചെയ്തിരുന്ന ഇരുവരെയും വിശാഖപട്ടണത്തുവച്ച് ആർപിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കവർച്ചാശ്രമത്തിനിടെ ഇരട്ടകൊലപാതകം നടത്തിയ പ്രതികൾ, സംസ്ഥാനം വിട്ടേക്കാമെന്നു പൊലീസിന് ആദ്യമേ സൂചനയുണ്ടായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത രണ്ട് ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് ഈ സൂചന ലഭിച്ചത്. തുടർന്ന് ലുക് ഔട്ട് നോട്ടീസ് ഇറക്കി അന്വേഷണം ഊർജിതമാക്കി മണിക്കൂറുകൾക്കകമാണ് പ്രതികൾ വലയിലായത്.

ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്. കുടുംബസുഹൃത്തുകൾക്കൊപ്പം ചെറിയാനും ലില്ലിയും ചൊവ്വാഴ്ച വിനോദയാത്രയ്ക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകിട്ട് മുതൽ ഇരുവരേയും സുഹൃത്തുകൾ ഫോണിൽ ബന്ധപ്പെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അടുത്ത ദിവസം രാവിലെ പുറപ്പെടാനുള്ള സമയമായിട്ടും ഇരുവരേയും കാണാതിരുന്നതോടെ സുഹൃത്തുക്കൾ ഇവരെ തേടി വീട്ടിലെത്തി. ഇവരാണ് ഇരുവരേയും കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

അടുക്കളയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് ലില്ലിയുടെ മൃതദേഹം കണ്ടെത്തിയത്. പിൻവാതിൽ ചാരിയ നിലയിലായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ചെങ്ങന്നൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിലെ സ്റ്റോർ റൂമിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ചാണ് ചെറിയാനെ കൊന്നത് എന്നാണ് പൊലീസ് നിഗമനം. കൃത്യത്തിന് ഉപയോഗിച്ച കമ്പിപ്പാര സമീപത്ത് നിന്നും കിട്ടിയിട്ടുണ്ട്.

മൺവെട്ടി കൊണ്ട് അടിച്ചും വെട്ടിയുമാണ് ലില്ലിയെ കൊന്നതെന്നാണ് എന്നാണ് പ്രാഥമിക അനുമാനം.മൃതദേഹത്തിന് അടുത്ത് നിന്ന് ഒടിഞ്ഞ നിലയിൽ മൺവെട്ടി കണ്ടെത്തിയിട്ടുണ്ട്. പിടിവലി നടന്നെന്ന് സൂചിപ്പിക്കുന്ന തരത്തിൽ വീടാകെ അലങ്കോലമായി കിടക്കുകയായിരുന്നു. മുറിയിലെ അലമാരകൾ തുറന്ന് വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു. തിങ്കളാഴ്ച വൈകുന്നേരം കൊണ്ടു വച്ച പാൽക്കുപ്പി വീടിന് മുന്നിൽ തന്നെയുള്ളതിനാൽ ആ സമയത്താവാം കൊലപാതകങ്ങൾ നടന്നത് എന്ന് പൊലീസ് വിലയിരുത്തുന്നു. ഈ സമയം കനത്ത മഴയായതിനാലാവാം ഇതൊന്നും പരിസരവാസികളും അറിഞ്ഞില്ല.

ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബംഗാൾ സ്വദേശികളായ രണ്ട് പേരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരുടെ സുഹൃത്തുക്കളായ ലബാലു, ജുവൽ എന്നീ ബംഗ്ലാദേശ് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം ഇവർ ഇതേ വീട്ടിൽ ജോലിക്കെത്തിയിരുന്നു. കൊലപാതകശേഷം കാണാതായ ഇവർ സംസ്ഥാനം വിട്ടതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ദക്ഷിണേന്ത്യയിലെ ആർപിഎഫ്, റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ പൊലീസ് വിവരം കൈമാറി. ഇരുവർക്കുമെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിശാഖപട്ടണത്ത് വച്ച് ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചെന്നൈയിൽ നിന്നും കൊൽക്കത്തയിലേക്ക് പോകുന്ന കോറാമണ്ഡൽ എക്സ്‌പ്രസ്സിൽ നിന്നും പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂരിൽ തീവണ്ടി മാർഗ്ഗം ചെന്നൈയിൽ എത്തിയ പ്രതികൾ അവിടെ നിന്നും ബംഗാളിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞ് 24 മണിക്കൂർ തികയും മുൻപേ പ്രതികളെന്ന് സംശയിക്കുന്നവർ പിടിയിലായത് പൊലീസിന് നേട്ടമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP