Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് യുവതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; തട്ടിപ്പിന് ശേഷം ഡൽഹിയിലേക്ക് മുങ്ങിയ ഷിജിയെ പിടികൂടിയത് പൊലീസിന്റെ നിരന്തരമായ രഹസ്യ നിരീക്ഷണത്തെ തുടർന്ന്; ചെമ്പേരിയിലെ വിസ തട്ടിപ്പ് പ്രതിയെ പിടികൂടിയ കുടിയാന്മല പൊലീസിന് അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് യുവതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; തട്ടിപ്പിന് ശേഷം ഡൽഹിയിലേക്ക് മുങ്ങിയ ഷിജിയെ പിടികൂടിയത് പൊലീസിന്റെ നിരന്തരമായ രഹസ്യ നിരീക്ഷണത്തെ തുടർന്ന്; ചെമ്പേരിയിലെ വിസ തട്ടിപ്പ് പ്രതിയെ പിടികൂടിയ കുടിയാന്മല പൊലീസിന് അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

ചെമ്പേരി: ഇസ്രയേൽ, ഇറ്റലി, പോളണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദ്ധാനം ചെയ്ത് നിരവധി വ്യക്തികളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയായ ചെമ്പപ്പള്ളിൽ ഷിജിയെയാണ് കുടിയാന്മല എസ്‌ഐ വർഗീസും സംഘവും സൈബർ സെല്ലിന്റെ സഹായത്തോടെ തന്ത്രപരമായി അറസ്റ്റ് ചെയ്തത്, സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസ് ചാർജ് ചെയ്തതറിഞ്ഞ് നാടുവിട്ട പ്രതി ഡൽഹിയും ബോംബെയിലുമായി ഒളിവിൽ കഴിയുകയായിരുന്നു.

ഇതിനെ തുടർന്ന് പ്രതി സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരുന്ന സിം കാർഡ് ലൊക്കേഷൻ കണ്ടെത്താൻ കണ്ണൂർ സൈബർ സെല്ലിന്റെ സഹായത്തോടെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല, പക്ഷേ നിരീക്ഷണത്തിലിരുന്ന പ്രതിയുടെ പ്രസ്തുത നമ്പറിലുള്ള വാട്ട്‌സ്ആപ്പ് ആക്കൗണ്ട് മറ്റ് മെബൈൽ ഫോണുകളിലെ നെറ്റ് വർക്കുകളിൽ ഉപയോഗിച്ച് വാട്ട്‌സ്ആപ് സന്ദേശങ്ങൾ അയക്കുന്നതായി കണ്ടെത്തി, പ്രതിയുടെ നമ്പറിലുള്ള വാട്ട്‌സ് ആപ്പ് അക്കൗണ്ട് ഓപ്പൺ ചെയ്തുപയോഗിച്ച നമ്പറിന്റെ ലൊക്കേഷനെ കുറിച്ചുള്ള അന്വേഷണമാണ് പ്രതിയെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്, തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഡൽഹിയിൽ ഉള്ളതായി മനസ്സിലാക്കിയ പൊലീസ് സംഘം ഡൽഹിയിൽ പോയി അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് പ്രതി ഈസ്റ്ററിന് നാട്ടിൽ വരുന്നതായി സൂചന ലഭിച്ചത്.

ഡൽഹിയിൽ നിന്നും പുറപ്പെടുത്ത ട്രെയ്‌നിൽ കണ്ണൂര് സ്റ്റേഷനിൽ പെസഹാ ബുധനാഴ്ച ട്രെയിൻ ഇറങ്ങും എന്ന് മനസ്സിലാക്കിയ പൊലീസ് സംഘം കണ്ണൂർ റയിൽവേ സ്റ്റേഷനിൽ കാത്തുനിന്നു എങ്കിലും പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ പ്രതി പയ്യന്നൂർ സ്റ്റേഷനിൽ ട്രെയിനിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ചെമ്പേരി പുറഞ്ഞാണിലുള്ള പ്രതിയുടെ വീട് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. പെസഹാ വ്യാഴാഴ്ച രാത്രി പ്രതി രഹസ്യമായി വീട്ടിലെത്തിയ ഉടൻ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുടിയാന്മല വർഗീസിന്റെയും, സഹപ്രവൃത്തകരുടെയും പരിശ്രമമാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ഭരണകക്ഷിയുടെ സ്വാധീനം പ്രതിയെ സംരക്ഷിക്കുവാൻ ഉപയോഗിച്ചിരുന്നു. ഇതിനെ പോലും വകവയ്ക്കാതെയാണ് കുടിയാന്മല പൊലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് കേരളാ ചൈൽഡ് വെൽഫെയർ സെസേറ്റി (KCWS) എന്ന പേരിൽ ഒരു പേപ്പർ സെസേറ്റിയുണ്ടാക്കി കുറുമാത്തൂർ ആസ്ഥാനമാക്കി കേരളത്തിലുടനീളം തുറക്കാൻ പോവുന്ന സ്‌കൂളുകളിൽ സ്ഥിര നിയമനത്തിൽ ടീച്ചർമാരെ ആവശ്യമുണ്ട് എന്ന് പരസ്യം നൽകി നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നായി കോടികൾ തട്ടിച്ച പയ്യാവൂർ പൈസക്കരി സ്വദേശി ചമ്പപ്പള്ളിൽ ഷിജു അഗസ്റ്റൻ എന്ന വ്യക്തിയുടെ പിതൃ സഹോദര പുത്രിയാണ് ചെമ്പേരി വിസാ തട്ടിപ്പ് കേസിലെ പ്രതി ഷിജി കുര്യാക്കോസ്. ഈ തട്ടിപ്പിന് പിന്നിലും ഇവർക്ക് പങ്കുള്ളതായി ശംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.

ഒരു ലക്ഷത്തിൽ താഴെ പണം നഷ്ടപ്പെട്ടവർ ആയിരക്കണക്കിനാണ്, കേസിനായി വീണ്ടും ഒരു സാമ്പത്തിക ചെലവ് വരും എന്നോർത്ത് ഇവരാരും പരാതി കൊടുക്കാൻ തയ്യാറല്ല, പോയത് പോട്ടെ എന്ന നിലപാടാണ് പലർക്കും. ചെമ്പേരി എഞ്ചിനിയറിംങ്ങ് കോളേജിന് സമീപം ഒരു ചെറിയ വാടക കെട്ടിടത്തിൽ താമസിച്ചിരുന്ന പ്രതിയുടെ സാമ്പത്തിക വളർച്ച ഈ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംഭവിച്ചതാണ്, പലയിടങ്ങളിലായി പലരുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങി കൂട്ടി, പുറഞാണിൽ 60 ലക്ഷം രൂപാ വില വരുന്ന വീടും സ്ഥലവും ഈ അടുത്ത കാലത്ത് വാങ്ങിയതാണ് . സ്വന്തം പേരിലുണ്ടായിരുന്ന ആഡംബര വാഹനം മറ്റാരുടെയോ പേരിലേക്ക് മാറ്റിയതായി നാട്ടുകാർ പറയുന്നു.

നഷ്ടപ്പെട്ട പണം കോടതിയുടെ സഹായത്തോടെ തിരികെ ലഭിക്കും എന്ന വിശ്വാസത്തിലാണ് പണം നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾ, ഇത്തരം വ്യാജ ട്രാവൽ ഏജൻസികളെക്കുറിച്ച് ജനങ്ങൾക്കുള്ള അറിവില്ലായ്മയാണ് ഇത്തരം തട്ടിപ്പുകൾക്ക് കാരണമെന്നും, ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മായിരിക്കണം എന്നും കുടിയാന്മല SI പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിൽ SI വർഗീസ്, ASI രമേശ്, CPO ഹബീബ്, WCP0 സന്ധ്യ തുടങ്ങിയവർ ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP