Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തന്റെ അടിവയറ്റിലെ പാട് അപ്പെൻഡിസ് ഓപ്പറേഷന്റെതാണെന്ന നുണയിൽ ആദ്യരാത്രി തന്നെ റീന തട്ടിപ്പ് തുടങ്ങി ! രണ്ട് കുട്ടികളുടെ അമ്മയും പ്ലസ്ടു വിദ്യാഭ്യാസവുമുള്ള റീന സൈനികനെ പറഞ്ഞ് വിശ്വസിപ്പിച്ചത് അനാഥയായ ഡോക്ടറാണെന്ന്; വിവിധ ആവശ്യങ്ങൾക്കായി 20 ലക്ഷം തട്ടിയത് മുതൽ ഭർതൃമാതാവിന്റെ മരണത്തിൽ വരെ യുവതിയുടെ ക്രിമിനൽ മുഖം പുറത്ത്; അനാമികയെന്ന പേരിൽ തട്ടിപ്പിന്റെ രാജഞി കളിച്ച റീന ശാമുവേലിനായി വല വീശി പൊലീസ്

തന്റെ അടിവയറ്റിലെ പാട് അപ്പെൻഡിസ് ഓപ്പറേഷന്റെതാണെന്ന നുണയിൽ ആദ്യരാത്രി തന്നെ റീന തട്ടിപ്പ് തുടങ്ങി ! രണ്ട് കുട്ടികളുടെ അമ്മയും പ്ലസ്ടു വിദ്യാഭ്യാസവുമുള്ള റീന സൈനികനെ പറഞ്ഞ് വിശ്വസിപ്പിച്ചത് അനാഥയായ ഡോക്ടറാണെന്ന്; വിവിധ ആവശ്യങ്ങൾക്കായി 20 ലക്ഷം തട്ടിയത് മുതൽ ഭർതൃമാതാവിന്റെ മരണത്തിൽ വരെ യുവതിയുടെ ക്രിമിനൽ മുഖം പുറത്ത്; അനാമികയെന്ന പേരിൽ തട്ടിപ്പിന്റെ രാജഞി കളിച്ച റീന ശാമുവേലിനായി വല വീശി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: പഠിച്ചത് പ്ലസ്ടു വരെയാണെങ്കിലും ഡോക്ടർ 'ചമഞ്ഞ്' തട്ടിപ്പ് നടത്തിയ യുവതിയുടെ 'ക്രിമിനൽ' മുഖം അഴിഞ്ഞു വീഴുമ്പോൾ ഏവരും ഞെട്ടുകയാണ്. നേരത്തെ രണ്ട് തവണ വിവാഹം കഴിക്കുകയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ അഞ്ചൽ കരവാളൂർ സ്വദേശിനി റീനയ്‌ക്കെതിരെ കൊട്ടാരക്കാര പൊലീസ് കേസെടുത്തപ്പോൾ മുതൽ പുറത്ത് വരുന്നത് തട്ടിപ്പിന്റെ കലവറ സൃഷ്ടിച്ച കഥയാണ്. ഇപ്പോൾ ഒളിവിൽ കഴിയുന്ന റീനയ്ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ആദ്യ വിവാഹമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സൈനികനായ പ്രദീപിനെ 2014ൽ ഇവർ വിവാഹം കഴിച്ചത്. താൻ ഡോക്ടറാണെന്നും അനാഥയായ യുവതിയാണെന്നും കൂടി പറഞ്ഞതോടെ പ്രദീപ് റീനയൽ തന്റെ ജീവിത സഖിയെ കണ്ടു. പ്ലസ്ടുവും ബ്യൂട്ടിഷ്യൻ കോഴ്‌സും മാത്രമാണ് ഇവരുടെ യോഗ്യതയെന്ന് മനസിലാക്കിയത് മുതലാണ് റീന എന്നാൽ കള്ളത്തരത്തിന്റെ പര്യായമാണ് എന്ന സത്യം പുറം ലോകമറിഞ്ഞത്. അനാഥയാണെന്ന് വിശ്വസിപ്പിച്ചുവെങ്കിലും ഇവർക്ക് കരവാളൂരിൽ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്.

അനാഥയെന്ന് പരിചയപ്പെടുത്തി തന്റെ പേര് അനാമിക എന്നാണെന്നാണ് കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികൻ പ്രദീപിനോട് റീന പറഞ്ഞിരുന്നത്. അനാഥയാണെന്നും ഡോക്ടറാണെന്നും പ്രദീപിനെ ധരിപ്പിച്ചു. ഇവർ തമ്മിൽ അടുപ്പത്തിലാവുകയും പിന്നീട്  വിവാഹത്തിലെത്തുകയും ചെയ്തു. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളും റീനയ്ക്കുണ്ട്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ചെന്നൈയിലേക്ക് റീന പോയി.

റെയിൽവേയിൽ ഡോക്ടറായി ജോലി ലഭിച്ചുവെന്നാണ് ഭർതൃബന്ധുക്കളോട് പറഞ്ഞത്. ഇടയ്ക്ക് ഭർതൃ ഗൃഹത്തിലെത്താറുമുണ്ട്. കോട്ടാത്തലയിലെ വീടിന് മുന്നിൽ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ്, റെയിൽവേ ഹോസ്പിറ്റൽ, ചെന്നൈ എന്ന ബോർഡും വച്ചു.
സ്റ്റെതസ്‌കോപ്പ് ഉൾപ്പടെയുള്ള ഡോക്ടറുടെ ഉപകരണങ്ങളും ചില മരുന്നുകളും വീട്ടിൽ സൂക്ഷിച്ചു. ഇടയ്ക്ക് രോഗികളെ പരിശോധനയും നടത്തിവന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ് 20 ലക്ഷം രൂപ പലപ്പോഴായി പ്രദീപിൽ നിന്നും റീന കൈക്കലാക്കി. ചെക്ക് മുഖേനയും എ.ടി.എം ഉപയോഗിച്ചുമാണ് പണം എടുത്തത്.

പ്രദീപിന്റെ ഇളയച്ഛന്റെ മകന് റെയിൽവേയിൽ ജോലി വാങ്ങി നൽകാമെന്ന് റീന ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ ആവശ്യത്തിനായി 30,000 രൂപ ഇളയച്ഛനിൽ നിന്നും കൈപ്പറ്റി.ഭർതൃ മാതാവിന്റെ മരണത്തിൽ ദുരൂഹതയുമുണ്ട്. പ്രദീപിന്റെ വീട്ടിൽ റീനയെ കൂടാതെ പ്രദീപിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ അമ്മ മരിച്ചു. നല്ല ആരോഗ്യത്തോടെയുണ്ടായിരുന്ന അമ്മയുടെ മരണത്തിൽ ദുരൂഹത തോന്നിയിരുന്നു.

വൈകിട്ട് 6.30 ഓടെ വീട്ടിനുള്ളിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. സ്വാഭാവിക മരണം എന്ന നിലയിലാണ് അന്ന് മൃദേഹം ദഹിപ്പിച്ചത്. പിന്നീട് റീനയുടെ മുറിയിൽ നിന്നും ഇൻസുലിൽ സ്ട്രിപ്പുകളും സിറിഞ്ചുകളും കണ്ടെത്തിയപ്പോൾ ബന്ധുക്കൾക്ക് നേരിയ സംശയം തോന്നി. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തപ്പോഴാണ് അമ്മയുടെ മരണത്തിൽ സംശയം ബലപ്പെട്ടത്. ഈ വിഷയം ചൂണ്ടിക്കാട്ടി കൊട്ടാരക്കര പൊലീസിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ മൃദേഹം ദഹിപ്പിച്ചതിനാൽ കൂടുതൽ അന്വേഷണത്തിന് സാദ്ധ്യതയില്ല.

റീനയെ കസ്റ്റഡിയിൽ എടുത്തശേഷം മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.ആദ്യ രാത്രിയിൽ സംശയംഅനാമികയുടെ(റീന) ആദ്യ വിവാഹമെന്ന ധാരണയിലാണ് പ്രദീപ് വിവാഹം ചെയ്തത്. അനാഥയെ വിവാഹം ചെയ്യുന്നതിനോട് ബന്ധുക്കൾക്ക് ചില്ലറ എതിർപ്പുണ്ടായിരുന്നെങ്കിലും അത് കാര്യമായി എടുത്തില്ല. ആദ്യ രാത്രിയിൽ റീനയുടെ അടിവയറ്റിൽ ശസ്ത്രക്രിയ ചെയ്തതിന്റെ അടയാളം പ്രദീപ് കണ്ടെത്തി.

മുൻപ് രണ്ട് തവണ സിസേറിയൻ നടത്തിയതിന്റെ അടയാളമായിരുന്നു ഇത്. എന്നാൽ അപ്പന്റൈറ്റിസിന് ഓപ്പറേഷൻ നടത്തിയതാണെന്ന് റീന പറഞ്ഞതോടെ പ്രദീപ് അത് വിശ്വസിച്ചു.റെയിൽവേ ടിക്കറ്റ്‌റീനയുടെ ബാഗിൽ നിന്നും പ്രദീപിന്റെ സഹോദരിക്ക് ലഭിച്ച റെയിൽവേ റിസർവേഷൻ ടിക്കറ്റാണ് സംശയങ്ങൾക്ക് ആക്കംകൂട്ടിയത്. ഇതിൽ കരവാളൂരിലെ വിലാസവും റീന ശാമുവേൽ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് ഒർജിനലെന്നും ബോദ്ധ്യപ്പെട്ടത്.

മുൻപ് രണ്ട് തവണ വിവാഹം ചെയ്തതാണ് റീനയെന്നും ഇതിൽ രണ്ട് കുട്ടികളുണ്ടെന്ന സത്യവുമൊക്കെ പ്രദീപിന്റെ ബന്ധുക്കൾ മനസ്സിലാക്കി. പിന്നീടാണ് കൊല്ലം റൂറൽ എസ്‌പിക്ക് പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ റെയിൽവേയിൽ ഇത്തരത്തിൽ ഒരാൾ ജോലി ചെയ്തിട്ടില്ലെന്നും വ്യക്തമായി. വഞ്ചനാക്കുറ്റം, പണം തട്ടിപ്പ്, ആൾമാറാട്ടം തുടങ്ങി നിരവധി വകുപ്പുകൾ ചേർത്ത് റീനയ്ക്കെതിരെ കേസെടുത്തു. കൊട്ടാരക്കര ഡിവൈ.എസ്‌പി ദിൽരാജിനാണ് അന്വേഷണ ചുമതല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP