Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

35 ലക്ഷം രൂപ അയക്കുന്നുവെന്ന് ശിവശങ്കറിന്റെ വാട്‌സാപ്പ് സന്ദേശം; പിന്നാലെ ബാഗ് നിറയെ പണവുമായി സ്വപ്നയും ശിവശങ്കരനും അക്കൗണ്ടന്റിന്റെ വീട്ടിലെത്തി; സ്വീകരിക്കാൻ മടിച്ചപ്പോൾ പണം സത്യമായ സ്രോതസ്സിൽ നിന്നെന്ന് പറഞ്ഞു സ്വപ്‌ന; ശിവങ്കറിനെ വെട്ടിലാക്കിയ വേണുഗോപാലിന്റെ മൊഴി ഇങ്ങനെ

35 ലക്ഷം രൂപ അയക്കുന്നുവെന്ന് ശിവശങ്കറിന്റെ വാട്‌സാപ്പ് സന്ദേശം; പിന്നാലെ ബാഗ് നിറയെ പണവുമായി സ്വപ്നയും ശിവശങ്കരനും അക്കൗണ്ടന്റിന്റെ വീട്ടിലെത്തി; സ്വീകരിക്കാൻ മടിച്ചപ്പോൾ പണം സത്യമായ സ്രോതസ്സിൽ നിന്നെന്ന് പറഞ്ഞു സ്വപ്‌ന; ശിവങ്കറിനെ വെട്ടിലാക്കിയ വേണുഗോപാലിന്റെ മൊഴി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ശരിക്കും വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് ചാർട്ടേട് അക്കൗണ്ടന്റ് വേണുഗോപാൽ എൻഫോഴ്‌സ്‌മെന്റ് മുമ്പാകെ നൽകിയത്. 35 ലക്ഷം രൂപയുടെ ഇടപാടിന് ശിവശങ്കരനും വ്യക്തമായ പങ്കാളിത്തമുണ്ടെന്ന് വ്യക്തമക്കുന്നതാണ് വേണുഗോപാലിന്റെ മൊഴി. ഒരു ബാഗ് നിറയെ പണവുമായി ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ വീട്ടിൽ സ്വപ്ന സുരേഷിനൊപ്പം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു പറഞ്ഞിരിക്കുന്നത്. വേണഗോപാലിന്റെ മൊഴിയാണ് ഇതിൽ നിർണായകമായത്.

ബാഗിൽ 35 ലക്ഷം രൂപയുമായി ഇരുവരും എത്തിയെന്നും ആ പണം കൈകാര്യം ചെയ്യാൻ താൻ മടിച്ചെന്നും വേണുഗോപാൽ പറഞ്ഞതായി ഇഡി അറിയിച്ചു. ലോക്കർ തുറക്കുന്നതിന് രണ്ട് ദിവസം മുമ്പ് ശിവശങ്കർ സ്വപ്ന സുരേഷുമായി തന്റെ വീട്ടിലെത്തിയാണ് പണം കൈമാറിയതെന്നാണ് വേണുഗോപാൽ പറയുന്നത്.പണം കൈമാറിയതിന് ശേഷമുള്ള ചർച്ചകളിലും ശിവശങ്കർ സ്വപ്നയ്ക്കൊപ്പം പങ്കെടുത്തു. സ്വപ്ന സുരേഷിനെ വേണുഗോപാലിന് പരിചയപ്പെടുത്തിയ ശേഷം താൻ അവിടെനിന്ന് മടങ്ങിയെന്നാണ് ശിവശങ്കർ എൻഫോഴ്സ്മെന്റിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ശിവശങ്കറിന്റെ മൊഴി പൂർണമായും തള്ളുകയാണ് വേണുഗോപാൽ.

മുഴുവൻ സമയവും ചർച്ചയിൽ ശിവശങ്കർ ഉണ്ടായിരുന്നുവെന്ന് വേണുഗോപാൽ പറയുന്നു.തനിക്ക് പണമടങ്ങിയ ബാഗ് കൈമാറിയത് സ്വപ്ന സുരേഷാണ്. അതിന് മുമ്പ് ശിവശങ്കർ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. അതിൽ 35 ലക്ഷം രൂപ അയക്കുന്നു എന്നകാര്യം പറഞ്ഞിരുന്നു. എന്നാൽ മുപ്പത് ലക്ഷം രൂപ മാത്രമാണ് വന്നത്. ലോക്കർ തുറന്ന് പണം നിക്ഷേപിച്ച ശേഷം ശിവശങ്കറിന് താൻ വാട്സാപ്പ് സന്ദേശം അയച്ചെന്നും തിരികെ അദ്ദേഹം നന്ദി പറഞ്ഞുവെന്നും വേണുഗോപാൽ പറയുന്നു.ശിവശങ്കറുമായി ദീർഘകാലത്തെ ബന്ധമുള്ളതിനാലാണ് സ്വപ്ന സുരേഷിൽ നിന്ന് ഫീസ് വാങ്ങാതിരുന്നത്.

ലോക്കർ ക്ലോസ് ചെയ്യുന്നതിനായി പലവട്ടം വിളിച്ചിരുന്നു. പലതവണയായി അവർ 30 ലക്ഷം രൂപ ലോക്കറിൽ നിന്ന് എടുത്തിരുന്നു. മൂന്ന് നാല് തവണ താനാണ് ലോക്കർ തുറന്ന് പണമെടുത്ത് സരിത്തിന് കൈമാറിയത്. പൂർണമായും പണമെടുത്ത ശേഷം ലോക്കർ ക്ലോസ് ചെയ്യാൻ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പി. വേണുഗോപാലിനെ എൻഫോഴ്സ്മെന്റിന്റെ കുറ്റപത്രത്തിൽ സാക്ഷി പട്ടികയിലാണ് ഉൾപ്പടുത്തിയിരിക്കുന്നത്.

ഈ പണം സ്വീകരിക്കാൻ വേണുഗോപാൽ ശരിക്കും മടിച്ചിരുന്നു. പണം സത്യമായ സ്രോതസ്സിൽ നിന്നാണെന്നു വിശദീകരിക്കാൻ സ്വപ്ന ശ്രമിച്ചെന്നും ലോക്കറിൽ വയ്ക്കണമെന്ന് അഭ്യർത്ഥിച്ചെന്നും വേണുഗോപാൽ അറിയിച്ചതായി ഇഡി പറയുന്നു. ഈ ചർച്ചയെല്ലാം ശിവശങ്കറിന്റെ സാന്നിധ്യത്തിലാണ് നടന്നതെന്നും അസി. ഡയറക്ടർ പി. രാധാകൃഷ്ണൻ നൽകിയ വിശദീകരണത്തിലുണ്ട്.

സാമ്പത്തികം കൈകാര്യം ചെയ്യാൻ സ്വപ്നയെ സഹായിക്കണമെന്ന്, തനിക്ക് 20 വർഷത്തിലേറെയായി പരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനു നിർദ്ദേശം നൽകിയിരുന്നതായി ശിവശങ്കറിന്റെ മൊഴിയിലും സമ്മതിച്ചിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കർ ഓഫിസിൽ വന്നെന്നും അവരെ തനിക്കു പരിചയപ്പെടുത്തിയെന്നും സാമ്പത്തിക കാര്യങ്ങളിൽ ഉപദേശം നൽകണമെന്ന് ആവശ്യപ്പെട്ടെന്നും വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്.

സ്വപ്നയുമായി ചേർന്ന് ജോയിന്റ് ലോക്കർ ആരംഭിക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടെന്നും അതനുസരിച്ച് തിരുവനന്തപുരം എസ്‌ബിഐയിൽ സ്വപ്നയുമായി ചേർന്ന് ലോക്കർ തുറന്നെന്നുമാണ് വേണുഗോപാൽ വിശദീകരിച്ചത് ഇഡി അറിയിച്ചു. സ്വപ്നയുടെ സാമ്പത്തിക അവസ്ഥ മോശമായിരുന്നെന്നും സഹായിക്കാൻ പരമാവധി ശ്രമിച്ചെന്നും ജോലി ലഭ്യമാക്കാൻ ശ്രമിച്ചെന്നും ശിവശങ്കർ മൊഴിയിൽ സമ്മതിച്ചിട്ടുണ്ട്. സ്വപ്നയുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന ശിവശങ്കർ ദിവസം മുഴുവൻ അവർക്ക് വാട്‌സാപ് സന്ദേശങ്ങൾ അയയ്ക്കുമായിരുന്നു. ശിവശങ്കറുമായി സ്വപ്ന എല്ലാ കാര്യങ്ങളും ചർച്ച ചെയ്തിരുന്നു.

അതിനാൽ, സ്വർണക്കള്ളക്കടത്ത്, കോൺസുലേറ്റ് കരാറിലെ കമ്മിഷൻ/കൈക്കൂലി എന്നിവ വഴി സ്വപ്ന പണമുണ്ടാക്കുന്നെന്നത് ശിവശങ്കർ അറിഞ്ഞില്ലെന്നു വരാൻ സാധ്യതയില്ല. ഇക്കാര്യങ്ങൾ സംബന്ധിച്ച് ഒട്ടേറെ വസ്തുതകൾ പുറത്തുവരാനുണ്ട് ഇഡി വിശദീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP