Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ് എൻ കോളജ് സുവർണ ജൂബിലി ആഘോഷത്തിനും ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിർമ്മിക്കുന്നതിനും വേണ്ടി പിരിച്ച തുകയിൽ നിന്ന് 55 ലക്ഷം രൂപ കാണാതായത് പോയത് വെള്ളപ്പള്ളിയുടെ അക്കൗണ്ടിലേക്ക് തന്നെ; 1997-98ൽ എസ്.എൻ കോളജ് ജൂബിലി ആഘോഷ തട്ടിപ്പിൽ എസ് എൻ ഡി പി ജനറൽ സെക്രട്ടറിക്കെതിരെ കുറ്റപത്രം നൽകും; ചാർജ് ഷീറ്റ് കോടതിയിൽ കൊടുക്കാൻ എസ് പിക്ക് നിർദ്ദേശം നൽകി തച്ചങ്കരി; ഇനി വെള്ളാപ്പള്ളിക്ക് വിചാരണക്കാലം

എസ് എൻ കോളജ് സുവർണ ജൂബിലി ആഘോഷത്തിനും ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിർമ്മിക്കുന്നതിനും വേണ്ടി പിരിച്ച തുകയിൽ നിന്ന് 55 ലക്ഷം രൂപ കാണാതായത് പോയത് വെള്ളപ്പള്ളിയുടെ അക്കൗണ്ടിലേക്ക് തന്നെ; 1997-98ൽ എസ്.എൻ കോളജ് ജൂബിലി ആഘോഷ തട്ടിപ്പിൽ എസ് എൻ ഡി പി ജനറൽ സെക്രട്ടറിക്കെതിരെ കുറ്റപത്രം നൽകും; ചാർജ് ഷീറ്റ് കോടതിയിൽ കൊടുക്കാൻ എസ് പിക്ക് നിർദ്ദേശം നൽകി തച്ചങ്കരി; ഇനി വെള്ളാപ്പള്ളിക്ക് വിചാരണക്കാലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊല്ലം എസ്.എൻ. കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നിർദ്ദേശം. കുറ്റപത്രവുമായി മുമ്പോട്ട് പോകാൻ മുഖ്യമന്ത്രി പിണറായി വിജയനും ക്രൈംബ്രാഞ്ചിന് അനുമതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തച്ചങ്കരി കുറ്റപത്രം നൽകുന്നത്. ഈ കേസിൽ വിചാരണയും അതിവേഗം തുടങ്ങാനാണ് സാധ്യത. ഇതോടെ എസ് എൻ ഡി പി നേതാവ് കോടതിയിൽ പ്രതിയായി എത്തുമെന്ന് ഉറപ്പായി.

വെള്ളാപ്പള്ളിക്കെതിരേ തെളിവുള്ളതായി ക്രൈംബ്രാഞ്ച് മുൻ എസ്‌പി. ഷാജി സുഗുണൻ തയാറാക്കിയ റിപ്പോർട്ടിലുണ്ട്. ഇത് പരിഗണിച്ചാണ് തച്ചങ്കരിയുടെ നിർദ്ദേശം. കൊല്ലത്തെ ജ്യൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് മുന്നിലാകും കുറ്റം പത്രം നൽകുക. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. കുറ്റപത്രം നൽകുന്നതോടെ തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി പ്രതിയാകും. ഈ സാഹചര്യത്തിൽ എസ് എൻ ഡി പി ജനറൽ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി രാജിവയ്ക്കണമെന്ന ആവശ്യം വിമതർ ഉയർത്തും. പണം തിരിമറിക്കും ചതിക്കും തെളിവുണ്ടെന്നാണ് തച്ചങ്കരിയുടെ കണ്ടെത്തൽ.

വെള്ളാപ്പള്ളിക്കെതിരെ പൊലീസ് അന്വേഷിക്കുന്നതിൽ ഏറ്റവും ചെറിയ ആരോപണമാണ് ഈ കേസെന്ന് ക്രൈംബ്രാഞ്ച് ഉന്നതൻ മറുനാടൻ മലയാളിയോട് പറഞ്ഞു; വെള്ളാപ്പള്ളിക്കെതിരെ നിരവധി കേസുകളുണ്ട്. മൈക്രോ ഫിനാൻസ് കേസടക്കം പരിശോധിക്കുകയാണ്. വിശ്വസ്തനായ മഹേശ്വന്റെ മരണത്തിലും അന്വേഷണം നടത്തുന്നു. എന്നാൽ ഇതുവരെ ഒരു കേസിലും സമുദായ നേതാവിനെ പെടുത്താൻ പൊലീസ് തയ്യാറായിട്ടില്ല. ഇതിനിടെയാണ് തച്ചങ്കരി കേസിൽ ഉറച്ച നിലപാട് എടുക്കുന്നത്. കേസിൽ വെള്ളാപ്പള്ളി നടേശനെ ദിവസങ്ങൾക്ക് മുമ്പ് ചോദ്യം ചെയ്തിരുന്നു. വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് എസ്‌പി ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ രണ്ടര മണിക്കൂർ നീണ്ടുനിന്നു. ഇതിന് ശേഷമാണ് കുറ്റപത്രത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നത്.

കേസന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് കൈമാറിയിട്ടും തുടരന്വേഷണം വൈകിയതിന് എതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെ വെള്ളാപ്പള്ളിക്ക് നോട്ടീസ് നൽകിയതായി ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാൻ നേരത്തെ തീരുമാനിച്ചതാണെന്നും എന്നാൽ കോവിഡ് കാരണം ഇതു നീണ്ടു പോകുകയായിരുന്നുവെന്നുമാണ് അന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. ഇനി കേസ് പരിഗണിക്കുമ്പോൾ കുറ്റപത്രം തയ്യാറാക്കിയ കാര്യം ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും. ഈ സാഹചര്യത്തിൽ ഇന്നു തന്നെ കുറ്റപത്രം നൽകും. നാളെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

1997-98 കാലത്തുകൊല്ലം എസ്എൻ കോളജിന് ഓഡിറ്റോറിയവും ലൈബ്രറിയും നിർമ്മിക്കാൻ എക്സിബിഷൻ നടത്തിയും പിരിവെടുത്തും സ്വരൂപിച്ച പണം വെള്ളാപ്പള്ളി നടേശൻ വകമാറ്റിയെന്നാണ് കേസ്. തിരിമറി പുറത്തുവന്നപ്പോൾ, കോടതി നിർദേശപ്രകാരം 2004ൽ ആരംഭിച്ച അന്വേഷണമാണ് എത്ര കാലത്തിനു ശേഷം അന്തിമഘട്ടത്തിൽ എത്തിയത്. കേസിൽ അടുത്തിടെയാണ് അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിച്ചത്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് തച്ചങ്കരിക്ക് കിട്ടി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കുറ്റപത്രത്തിലേക്ക് പോകുന്നത്.

16 വർഷത്തിനുശേഷം, ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. ഈ മാസം എട്ടിന് മുൻപ് കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. 1997- 98 കാലഘട്ടത്തിൽ എസ്.എൻ കോളജ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പിരിച്ചെടുത്ത 1,02,61,296 രൂപയിൽ നിന്ന് 55 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വെള്ളാപ്പള്ളി നടേശൻ വക മാറ്റിയെന്നതാണ് കേസ്. 2004ൽ നൽകിയ സ്വകാര്യ അന്യായത്തിലാണ് സിജെഎം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രൈം ഡിറ്റാച്ച്‌മെന്റ് എസ്‌പിയാണ് കേസ് ആദ്യം അന്വേഷണം നടത്തിയത്. പരാതിയിൽ കഴമ്പില്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് ഹർജിക്കാരന്റെ തടസവാദം പരിഗണിച്ച വിചാരണ കോടതി പൊലിസിന്റെ റിപ്പോർട്ട് തള്ളി. അന്വേഷണത്തിനെതിരെ വെള്ളാപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹർജിക്കാരൻ നിയമപോരാട്ടത്തിനൊടുവിൽ കോടതിയിൽ നിന്ന് അനുകൂല വിധി നേടി. എഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം പൂർത്തിയാക്കാനായിരുന്നു കോടതി നിർദ്ദേശിച്ചത്. തുടർന്നും റിപ്പോർട്ട് വൈകിയതാണ് കോടതിയലക്ഷ്യ ഹർജിക്ക് വഴിവച്ചത്.

വെള്ളാപ്പള്ളി നടേശനെ എത്രയും പെട്ടെന്നു ചോദ്യം ചെയ്ത് രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് കേസ് അന്വേഷിക്കുന്ന സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അന്വേഷണം ഇനിയും നീട്ടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കുറ്റപത്രം നൽകുന്നത്. എസ്.എൻ. കോളജ് സുവർണ ജൂബിലി ആഘോഷത്തിനും ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിർമ്മിക്കുന്നതിനും വേണ്ടി പിരിച്ച തുകയിൽനിന്ന് 55 ലക്ഷം രൂപ കാണാതായ കേസാണ് വെള്ളാപ്പള്ളിക്ക് കുടുക്കായത്. ഇത് വെള്ളാപ്പള്ളിക്ക് കിട്ടിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്.

1997-ലാണ് കോളജിന്റെ സുവർണ ജൂബിലി ആഘോഷം സംഘടിപ്പിക്കാൻ പ്രിൻസിപ്പലും അദ്ധ്യാപകരും ചേർന്ന് തീരുമാനമെടുത്തത്. ആർ. ശങ്കറിന്റെ ആഗ്രഹപ്രകാരമുള്ള കെട്ടിടം നിർമ്മിക്കാനായിരുന്നു തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP