Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എറിയെടാ, അടിച്ചു കൊല്ലടാ എന്ന് ആക്രോശിച്ചു; ആസൂത്രിതമായി കല്ലെറിഞ്ഞു കൊലപ്പെടുത്തി; ചന്ദ്രൻ ഉണ്ണിത്താനെ എറിഞ്ഞു കൊന്ന കേസിൽ റിമാൻഡ് റിപ്പോർട്ട് പൊലീസ് റൈട്ടർ എഴുതിയത്; വൈകാരികമായ റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്താതെ ഒപ്പിട്ട പന്തളം ഇൻസ്പെക്ടർ ഇഡി ബിജു പിടിച്ചത് പുലിവാൽ; സിഐക്കെതിരേ നടപടിക്ക് സാധ്യതയേറി; സിപിഎം അനുഭാവിയായ സിഐയെ കൈവിട്ട് നേതൃത്വവും: റിമാൻഡ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിയതാര് എന്നതിനെപ്പറ്റിയും അന്വേഷണം

എറിയെടാ, അടിച്ചു കൊല്ലടാ എന്ന് ആക്രോശിച്ചു; ആസൂത്രിതമായി കല്ലെറിഞ്ഞു കൊലപ്പെടുത്തി; ചന്ദ്രൻ ഉണ്ണിത്താനെ എറിഞ്ഞു കൊന്ന കേസിൽ റിമാൻഡ് റിപ്പോർട്ട് പൊലീസ് റൈട്ടർ എഴുതിയത്; വൈകാരികമായ റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്താതെ ഒപ്പിട്ട പന്തളം ഇൻസ്പെക്ടർ ഇഡി ബിജു പിടിച്ചത് പുലിവാൽ; സിഐക്കെതിരേ നടപടിക്ക് സാധ്യതയേറി; സിപിഎം അനുഭാവിയായ സിഐയെ കൈവിട്ട് നേതൃത്വവും: റിമാൻഡ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിയതാര് എന്നതിനെപ്പറ്റിയും അന്വേഷണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല യുവതി പ്രവേശത്തെ തുടർന്നുള്ള കർമസമിതിയുടെ പ്രതിഷേധത്തിനിടെ കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ നിന്നുള്ള കല്ലേറിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് പൊലീസിനെയും സർക്കാരിനെയും തിരിഞ്ഞു കൊത്തുന്നു. സിപിഎമ്മിനും സർക്കാരിനും പ്രതികൂലമായ തരത്തിൽ റിമാൻഡ് റിപ്പോർട്ട് തയാറാക്കിയ പന്തളം പൊലീസ് ഇൻസ്പെക്ടർ ബിജുവിനെതിരേ ഉടൻ നടപടി ഉണ്ടായേക്കും. അതേസമയം, പൊലീസിനും കോടതിക്കും മാത്രം കൈവശം വയ്ക്കാൻ അധികാരമുള്ള റിമാൻഡ് റിപ്പോർട്ട് പൊലീസിൽ നിന്ന് മാധ്യമങ്ങൾക്ക് ചോർത്തിയതിനെ കുറിച്ചും അന്വേഷണം നടക്കും.

കേസിൽ രണ്ടു പ്രതികളാണുള്ളത്. ഇവർക്കുള്ള സിപിഎം ബന്ധം റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. അതേസമയം, കൊലപാതകം കരുതിക്കൂട്ടിയുള്ളതും ആസൂത്രിതമാണെന്നും പറയുന്നു. എറിയടാ, അടിച്ചു കൊല്ലടാ എന്നുള്ള ആക്രോശത്തോടെ ചന്ദ്രൻ ഉണ്ണിത്താന് നേരെ പ്രതികൾ കല്ലും കട്ടയും തുരുതുരാ എറിഞ്ഞുവെന്നാണ് റിപ്പോർട്ടിലുള്ളത് എന്നാണ് അറിയുന്നത്. പരസ്പരം ഉള്ള കല്ലേറിനിടെ ഒരാൾ മരിക്കുന്നതിന് അവിചാരിതമായ കൊലപാതകം എന്നാണ് പൊലീസ് വിശേഷിപ്പിക്കുന്നത്. അതിന് ചുമത്തേണ്ടത് 304-ാം വകുപ്പാണ്. ഇവിടെ ചുമത്തിയിരിക്കുന്നത് 302-ാം വകുപ്പാണ്. കേസിന്റെ വിചാരണ നടക്കുമ്പോൾ പ്രതികൾക്ക് എളുപ്പം ഊരിപ്പോകാൻ പറ്റുന്ന തരത്തിലുള്ളതാണ് ഈ വകുപ്പ്. കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ ആക്രമിച്ചുവെന്നാണ് ഇതു പറയുന്നത്.

വകുപ്പ് 302 ചുമത്തിയതിൽ കുഴപ്പമില്ല. പക്ഷേ, അതിന് വേണ്ടി വൈകാരികമായ റിമാൻഡ് റിപ്പോർട്ടാണ് തയാറാക്കിയത്. കരുതിക്കൂട്ടി എറിഞ്ഞു കൊന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത്. സിപിഎം ഓഫീസിന് മുകളിൽ നിന്നു കൊണ്ട് ചന്ദ്രൻ ഉണ്ണിത്താനെ മാത്രം ലക്ഷ്യം വച്ചുവെന്നാണ് ഇതിലൂടെ അർഥമാക്കുന്നത്. ചന്ദ്രൻ ഉണ്ണിത്താൻ അതിനും മാത്രം വലിയ ഒരു പ്രക്ഷോഭകാരിയല്ല. ശബരിമല യുവതി പ്രവേശത്തിൽ എതിർപ്പുണ്ടെന്ന് മാത്രം. ആദ്യമായാണ് ഒരു പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കുന്നത്. അതിനിടെ ഏറു കൊണ്ട് മരിക്കുകയും ചെയ്തു. അതിനാണ് ഇത്തരമൊരു റിമാൻഡ് റിപ്പോർട്ട് തയാറാക്കിയതെന്നും പറയുന്നു.

സിഐയുടെ റൈട്ടർ/അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റൊരു ഉദ്യോഗസ്ഥൻ തയാറക്കിയതാണ് റിമാൻഡ് റിപ്പോർട്ട്. തയാറാക്കിയ ആൾ സംഘപരിവാർ അനുഭാവി ആയിരിക്കണം. ഇത്രയും വൈകാരികമായി റിപ്പോർട്ട് തയാറാക്കാൻ കാരണമായതും അതു തന്നെയാണ്. അപ്പോൾ ആ റിപ്പോർട്ട് സസൂക്ഷ്മം വിലയിരുത്താതെയും തിരുത്തലുകൾ വരുത്താതെയും ഒപ്പിട്ടുവെന്നതാണ് സിഐക്കെതിരേ ഉയരുന്ന ആക്ഷേപം. സിഐ ബിജുവാകട്ടെ കടുത്ത ഇടതുപക്ഷക്കാരനാണ്. ആ യോഗ്യത ഒന്നു കൊണ്ടു മാത്രമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം ഇദ്ദേഹത്തെ ഇവിടെ പോസ്റ്റ് ചെയ്തത്.

ഇപ്പോഴുണ്ടായ ഈ സംഭവവും തുടർ നടപടികളുമാണ് സിഐയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. സിഐക്കെതിരേ പൊലീസുകാർ ആരെങ്കിലും പണി കൊടുത്തതാകാമെന്നും പറയുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാകണം റിമാൻഡ്് റിപ്പോർട്ട് ചോർത്തിയത് എന്നും കരുതുന്നു. കോടതിയും പൊലീസും മാത്രം കാണുന്ന റിപ്പോർട്ട്, കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് തന്നെ മാധ്യമങ്ങളിൽ വന്നതാണ് ചർച്ചയായിരിക്കുന്നത്. സിഐ ബിജുവിനെതിരേ കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP