Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഭാര്യയെ കൊന്ന ക്രൂരൻ; നാഗർകോവിലുകാരി മനസ്സിൽ കൂടിയപ്പോൾ സ്ഥിരം കളരി തിരുവനന്തപുരത്താക്കി; ബസുകളും ട്രെയിനുകളിലും കറങ്ങി നടന്ന് ഉറങ്ങുന്നവരുടെ പേഴ്‌സുകൾ മോഷണം; പോക്കറ്റടിയിലും അതിസമർത്ഥൻ; തമ്പാനൂരിലെ ക്രൂരത സിസിടിവിയിൽ പഞ്ഞത് വിനയായി; അന്ധനായ ലോട്ടറിക്കാരന്റെ കഞ്ഞിയിൽ മണ്ണിട്ട മോഷ്ടാവ് റിസ്‌ക്കില്ലാത്ത കവർച്ചകളുടെ 'ബണ്ടി ചോർ'; ചമ്പക്കര സുനിലിനെ അതിവേഗം പൊക്കിയതിന് പിന്നിലെ മിടുക്ക് സോഷ്യൽ മീഡിയയുടേത്

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഭാര്യയെ കൊന്ന ക്രൂരൻ; നാഗർകോവിലുകാരി മനസ്സിൽ കൂടിയപ്പോൾ സ്ഥിരം കളരി തിരുവനന്തപുരത്താക്കി; ബസുകളും ട്രെയിനുകളിലും കറങ്ങി നടന്ന് ഉറങ്ങുന്നവരുടെ പേഴ്‌സുകൾ മോഷണം; പോക്കറ്റടിയിലും അതിസമർത്ഥൻ; തമ്പാനൂരിലെ ക്രൂരത സിസിടിവിയിൽ പഞ്ഞത് വിനയായി; അന്ധനായ ലോട്ടറിക്കാരന്റെ കഞ്ഞിയിൽ മണ്ണിട്ട മോഷ്ടാവ് റിസ്‌ക്കില്ലാത്ത കവർച്ചകളുടെ 'ബണ്ടി ചോർ'; ചമ്പക്കര സുനിലിനെ അതിവേഗം പൊക്കിയതിന് പിന്നിലെ മിടുക്ക് സോഷ്യൽ മീഡിയയുടേത്

എം മനോജ് കുമാർ

തിരുവനന്തപുരം: അന്ധനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്ത ചമ്പക്കര സുനിൽ സ്ഥിരം ക്രിമിനൽ. എറണാകുളം മരട് സ്വദേശിയായ സുനിൽ നിരവധി കേസുകളിൽ പ്രതിയാണ്. സ്വന്തം ഭാര്യ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച കേസിൽ പ്രതിയായി കുറച്ചുകാലം സുനിൽ ജയിലിൽ കിടന്നിരുന്നു. ഭാര്യയെ ഇയാൾ തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പിന്നീട് ജാമ്യത്തിൽ ഇറങ്ങി പുറത്തുവരുകയായിരുന്നു. ഈ കേസ് തീർന്നു എന്ന് സുനിൽ പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. ഈ കേസിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുകയാണ്.

കൊച്ചിയിലെ വിവിധയിടങ്ങളിൽ നിന്ന് സുനിൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മോഷണം, തട്ടിപ്പറി, പോക്കറ്റടി തുടങ്ങിയ നിരവധി കേസുകളും സുനിലിന്റെ പേരിലുണ്ട്. തിരുവനന്തപുരത്ത് വെച്ച് സുനിൽ ആദ്യമായാണ് അറസ്റ്റിലാകുന്നത്. മുൻപ് ഒരു തവണ തമ്പാനൂർ പൊലീസ് സുനിലിനെ കസ്റ്റഡിയിൽ എടുത്ത് കരുതൽ തടങ്കലിൽ വെച്ചിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് സുനിൽ തിരുവനന്തപുരത്ത് നിന്നും അറസ്റ്റിലാകുന്നത്. ആദ്യ ഭാര്യയുടെ ദുരൂഹ മരണത്തെ തുടർന്ന് നാഗർകോവിൽ സ്വദേശിനിയുടെ കൂടെയാണ് സുനിലിന്റെ പൊറുതി. അതുകൊണ്ട് തന്നെയാണ് ഇയാൾ തിരുവനന്തപുരത്തെ മോഷണത്തിൽ മുഴുകിയത്. ഇപ്പോൾ തമ്പാനൂർ പൊലീസിന്റെ പിടിയിലുള്ള സുനിലിനെ ഇന്നു റിമാൻഡ് ചെയ്യും.

അന്ധനായ ലോട്ടറി വിൽപ്പനക്കാരനോട് കണ്ണില്ലാത്ത ക്രൂരത കാണിച്ചതോടെയാണ് കേരളത്തിന്റെ ശ്രദ്ധ സുനിലിൽ പതിഞ്ഞത്. തമ്പാനൂരിൽ ഇന്നലെ അന്ധനായ ലോട്ടറി വിൽപ്പനക്കാരനിൽ അറുനൂറോളം രൂപയുടെ ലോട്ടറി തട്ടിയെടുത്താണ് സുനിൽ മുങ്ങിയത്. തമ്പാനൂർ സെന്റൽ ബസ് ടെർമിനലിൽ ലോട്ടറി ടിക്കറ്റ് വിൽക്കുകയായിരുന്ന അന്ധനിൽ നിന്നും 23 ടിക്കറ്റുകൾ മോഷ്ടിക്കുകയാണ് സുനിൽ ചെയ്തത്. ലോട്ടറി നഷ്ടമായതിനെ തുടർന്ന് വിൽപനക്കാരൻ തമ്പാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോഷണം കണ്ടെത്തുകയും അത് പുറത്തു വിടുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കെഎസ്എഫ്ഇ ഓഫീസിനു മുന്നിലെ സിസിടിവിയിലാണ് സുനിൽ അന്ധനെ കബളിപ്പിച്ച് മുങ്ങുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇതോടെ അന്വേഷണം പൊലീസ് ഊർജ്ജിതമാക്കുകയായിരുന്നു. സുനിലിന്റെ ദൃശ്യങ്ങൾ തമ്പാനൂർ പൊലീസ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ എറണാകുളം സൗത്ത് റെയിൽ സ്റ്റേഷനിൽ നിന്ന് സുനിലിനെ ദൃശ്യങ്ങൾ ആർപിഎഫ് അയച്ചു കൊടുത്തിരുന്നു. ആ ഫയൽ ഫോട്ടോ ഉപയോഗിച്ചാണ് തമ്പാനൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ആളെ തിരിച്ചറിഞ്ഞതോടെ പിന്നെ പിടികൂടുക എന്ന ദൗത്യത്തിലാണ് തമ്പാനൂർ പൊലീസ് മുഴുകിയത്.

ഇന്നലെ പൊലീസ് സിറ്റിയിൽ ഇയാളെ തേടി അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലായിരുന്നു. സുനിൽ ഒരിടത്ത് നിന്നും മോഷണം നടത്തിയാൽ പെട്ടെന്ന് സിറ്റി വിട്ടുപോകില്ല എന്ന വിവരമാണ് കൊച്ചിയിലെ ആർപിഎഫ് തമ്പാനൂർ പൊലീസിന് നൽകിയത്. അതുകൊണ്ട് തന്നെ ഇന്നലെ ഇയാൾ തമ്പാനൂരിലോ പരിസരപ്രദേശങ്ങളിലോ കാണുമെന്ന വിശ്വാസത്തിലായിരുന്നു പൊലീസ്. അന്വേഷണം പുരോഗമിക്കുമ്പോഴാണ് തമ്പാനൂരിൽ ബസ് ടെർമിനലിന് പിന്നിലായി ഇയാളുടെ മുഖമുള്ള ഒരാൾ ഉണ്ടെന്ന സന്ദേശം പൊലീസിന് ലഭിക്കുന്നത്. ഇതോടെ പൊലീസ് എത്തുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പരിശോധനയിൽ അത് സുനിൽ തന്നെ എന്ന് തെളിയുകയും ചെയ്തു.

റിസ്‌ക്കില്ലാത്ത മോഷണങ്ങളിലാണ് സുനിലിന്റെ ശ്രദ്ധ. ബസുകളും ട്രെയിനുകളുമാണ് സുനിലിന്റെ മോഷണ കേന്ദ്രങ്ങൾ. ആളുകൾ ഉറങ്ങുമ്പോൾ അവരുടെ ബാഗുകൾ മോഷ്ടിക്കുക. പഴ്‌സ് പോക്കറ്റടിക്കുക. ബാഗുകൾ കണ്ടുവെച്ച് ആളുകളുടെ ശ്രദ്ധ മാറുമ്പോൾ മോഷ്ടിക്കുക എന്ന കുറ്റകൃത്യങ്ങളിലാണ് സുനിൽ ശ്രദ്ധയൂന്നുന്നത്. അതുകൊണ്ട് തന്നെ മോഷ്ടിക്കുന്ന സമയത്ത് അപൂർവമായി മാത്രമേ സുനിൽ പിടിയിലാകുകയുള്ളൂ. മോഷണ രീതിയിലുള്ള പ്രത്യേകതകൊണ്ടാണ് സുനിൽ പിടിക്കപ്പെടാത്തത് എന്ന് പൊലീസ് പറയുന്നു. സുനിൽ ഒട്ടനവധി മോഷണങ്ങൾ നടത്തിയതായും ഇതിലൊന്നും പിടിവീണിട്ടില്ലെന്നും തമ്പാനൂർ പൊലീസിന് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ സുനിലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ഇന്നലെയാണ് അന്ധനായ ലോട്ടറി വിൽപനക്കാരനെ സമീപിച്ച് ലോട്ടറികൾ നോക്കാനെന്ന മട്ടിൽ വാങ്ങിയ ശേഷം സുനിൽ മുങ്ങിയത്. വിൽപ്പനക്കാരന്റെ കയ്യിലിരിക്കുന്ന ടിക്കറ്റ് കെട്ടുകളിൽ നിന്നും ഒരു കെട്ട് വലിച്ചെടുക്കുകയാണ് സുനിൽ ചെയ്തത്. മാറി നിന്ന് ലോട്ടറികൾ എണ്ണി നോക്കുന്നതും കാണാം. വിൽപനക്കാരൻ ഇത് അറിയാതെ സമീപത്ത് തന്നെ നിൽക്കുന്നുമുണ്ട്. എല്ലാം സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ഗൗരവമുള്ളതായത്. ഏവരും ഇയാളുടെ മുഖം ആൾക്കൂട്ടങ്ങൾക്കിടയിൽ പരതി. ഇതാണ് പൊലീസിനെ അതിവേഗം കള്ളനിലേക്ക് അടുപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP