Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ

ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി 49 ലക്ഷം രൂപ തട്ടിയെടുത്തെന്ന നിറപറ എംഡി ബിജു കർണ്ണന്റെ പരാതിയിൽ ചാലക്കുടി സ്വദേശി സീമ, ഇടപ്പള്ളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹൽ എന്നിവർ അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഫേസ്‌ബുക്കിലൂടെ പരിചയം സ്ഥാപിച്ച് പല തവണയായി 49 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് പരാതി.

ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായിരുന്നു പണമിടപാട്. എന്നാൽ തുടരത്തുടരെ പണം ആവശ്യപ്പെട്ടുതുടങ്ങി. വിവരം ഭാര്യയെ അറിയിക്കുമെന്നും ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന ഭീഷണിയും ഉയർത്തി. ഇതോടെയാണ് തട്ടിപ്പിനിരയായതായി യുവ വ്യവസായിക്ക് ബോധ്യമായത്. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സീമയുടെ മാഫിയാ ബന്ധങ്ങൾ ബിജു കർണ്ണനും തിരിച്ചറിയുന്നത്.

പിടിയിലായവർ നേരത്തെയും തട്ടിപ്പുകൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് തട്ടിപ്പിനിരയായത്. പ്രതികളെ പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി റിമാന്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം. ഫെയ്‌സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയായ ബിജു കർണ്ണനിൽ നിന്ന് സീമ കടമായി വാങ്ങിയത് ആറു ലക്ഷം രൂപയായിരുന്നു.

ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വാങ്ങിയത് 40 ലക്ഷത്തിലേറെയും. ഇത് നൽകിയ ശേഷവും തട്ടിപ്പ് തുടർന്നു. ഫെയ്‌സ് ബുക്കിലെ ചാറ്റും ബാക്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും അടക്കമാണ് ബിജു കർണ്ണൻ പരാതി നൽകിയത്. ഏറെ ചർച്ച ചെയ്യപ്പെടുന്ന ഗ്രൂപ്പായിട്ടും പരാതിയുമായി മുന്നോട്ട് പോകാൻ നിറപറയുടെ എല്ലാമെല്ലാമായ ബിജു കർണ്ണൻ തീരുമാനിച്ചതാണ് നിർണ്ണായകമായത്. സീമയുടെ കൂട്ടുപ്രതിയായ പാലക്കാട് സ്വദേശിനിയെയും ഇതുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്നുണ്ട്.

ഫെയ്‌സ് ബുക്കിലൂടെ മുതലാളിമാരെ പരിചയപ്പെടുന്നതാണ് സീമയുടെ രീതി. വലയിൽ വീഴുന്നവരെ ഫ്ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തിയുമാണ് തേൻകണിക്ക് സീമ പുതിയ തലം നൽകിയത്. ഇങ്ങനെ സമ്പാദിച്ചത് ലക്ഷങ്ങളും. സിനിമാ നടിമാരും സീമയുടെ സംഘത്തിലുണ്ട്. ഇവരെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും മറ്റൊരു രീതിയായിരുന്നു.

എന്നാൽ പണമുണ്ടാക്കാൻ സീമ പ്രധാനമായും ചതിച്ച് വീഴ്‌ത്തുന്നത് പണമുള്ളവരെ തന്നെയായിരുന്നു. അങ്ങനെ ഈ ചാലക്കുടിക്കാരി സീമ ഒരുക്കിയ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറും അടക്കം നിരവധി പേരാണെന്നും പൊലീസ് തിരിച്ചറിയുന്നു. അതുകൊണ്ടാണ് വിശദ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനിച്ചത്.

ചാലക്കുടിക്ക് അടുത്ത് വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരിയിലാണ് സീമയുടെ വീട്. അറസ്റ്റിലായ ചേരാനല്ലൂർ മുള്ളേരി മനത്തിൽ ഷാഹിൻ (34) സീമയുടെ അടുത്ത സുഹൃത്തും. ഭീഷണിപ്പെടുത്തി പണം തട്ടൽ, ചാരായം വാറ്റ്, പട്ടിക വിഭാഗക്കാർക്കെതിരായ ആക്രമണം തുടങ്ങിയ കേസുകൾ സീമക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു.

എറണാകുളത്തു താമസിക്കുന്ന, പാലക്കാട് സ്വദേശിയായ മറ്റൊരു യുവതിയേയും പൊലീസ് തെരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി. നിരവധിപ്പേർ ഇവരുടെ കെണിയിൽ കുടുങ്ങിയെന്നു പൊലീസ് കണ്ടെത്തിയതിനേത്തുടർന്ന് വിശദമായഅന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിച്ചു. സീമയ്ക്കു രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഒത്താശ ചെയ്യുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. ചലച്ചിത്രനടിയെന്നു പറഞ്ഞാണു സീമ വ്യവസായപ്രമുഖരെ സമീപിക്കുകയും ചങ്ങാത്തത്തിലാവുകയും ചെയ്തത്.

അമ്മു, അബി എന്നീ പേരുകളും മാറിമാറി ഉപയോഗിച്ചു. ഒരു സർക്കിൾ ഇൻസ്പെക്ടറുമായി സൗഹൃദത്തിലായശേഷം അദ്ദേഹത്തിന്റെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടാനും ശ്രമിച്ചതായി സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. എന്നാൽ ഈ സർക്കിൾ പോലും പരാതി നൽകിയില്ലെന്നതാണ് വസ്തുത. ഇവിടെയാണ് ബിജു കർണ്ണന്റെ പരാതി സീമയെ കുടുക്കുന്നത്. ചില യുവനേതാക്കളുടെ നേതൃത്വത്തിൽ കേസ് ഒതുക്കാൻ നീക്കം നടക്കുന്നുണ്ട്. പിടികൂടിയ യുവാവുമായി ഒത്തുചേർന്ന് പാലക്കാട് സ്വദേശിനി കോടികൾ സമ്പാദിച്ചെന്നാണ് സൂചന. കൊച്ചിയിലെ ഒരു പ്രമുഖ രാഷ്ട്രീയനേതാവ് സീമയുടെ സംഘവുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് 'തേൻകെണി'യിൽപ്പെടുത്തുകയും, നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇവരുടെ രീതി.

തൃശ്ശൂർ നഗരത്തിലെ ലോഡ്ജിൽ അനാശാസ്യം നടത്തിയ കേസിൽ സെപ്റ്റംബറിൽ സീമ പൊലീസിൽ കീഴടങ്ങിയിരുന്നു. അന്ന് ലോഡ്ജിൽ നടന്ന റെയ്ഡിൽ ഇവരുടെ കൂട്ടാളിയായ വയനാട് സ്വദേശി സക്കീനയെയും മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരകളായ ആറ് ഇതരസംസ്ഥാന പെൺകുട്ടികളെ അന്ന് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിന് ശേഷമായിരുന്നു കീഴടങ്ങൽ. നിരവധി പെൺവാണിഭക്കേസുകളിലെ പ്രതിയാണ് സീമ.

2016 മുതൽ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ പൊലീസ് സ്റ്റേഷനുകളിലായി ഏഴ് സമാന കേസുകളുണ്ട്. സംസ്ഥാനാന്തര പെൺവാണിഭ റാക്കറ്റിലെ മുഖ്യനടത്തിപ്പുകാരിയാണ് ഇവർ. തൃശൂർ നഗരം കേന്ദ്രീകരിച്ച് ഇവർ നടത്തിയിരുന്ന വൻകിട പെൺവാണിഭ സംഘത്തിലെ പന്ത്രണ്ടോളം പേർ രണ്ട് ഹോട്ടലുകളിൽ നിന്നായി സെപ്റ്റംബറിൽ പൊലീസ് കസ്റ്റഡിയിലായിരുന്നു. പോസ്റ്റ് ഓഫിസ് റോഡിന് സമീപത്തെ ലോഡ്ജിൽ നിന്ന് ഒൻപതു യുവതികൾ അടക്കമുള്ള സംഘത്തെയാണ് ഈസ്റ്റ് പൊലീസ്പിടികൂടിയത്.

കർണാടക, അസം, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിച്ച ലൈംഗിക തൊഴിലാളികളാണ് അറസ്റ്റിലായത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സീമയുടെ പങ്ക് കണ്ടെത്തിയത്. നഗരത്തിലെ പല ഹോട്ടലുകളിലും ഇതരസംസ്ഥാനക്കാരായ യുവതികളെ ഇവർ താമസിപ്പിക്കുന്നതായി അന്ന് കണ്ടെത്തിയിരുന്നു. ഹോട്ടലുകളിലും മറ്റ് ജോലിക്കാണ് എന്ന പേരിലാണ് യുവതികളെ റിക്രൂട്ട് ചെയ്തിരുന്നത്.

അതിന് ശേഷം അവരെ അനാശാസ്യത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഈ കേസിൽ പുറത്തിറങ്ങിയ ശേഷവും നിറപറ എംഡിയെ സീമ ഭീഷണിപ്പെടുത്തിയെന്നാണ് സൂചന. കർണാടക, അസം, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലും സീമയ്ക്ക് ബന്ധങ്ങളുണ്ട്. ഗൾഫിലും അനാശാസ്യ കേന്ദ്രം സീമ നടത്തിയിരുന്നുവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP