Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈക്ക് മോഷണക്കേസിലെ അന്വേഷണം ചെന്നെത്തിയത് മാലപൊട്ടിക്കൽ സംഘത്തിലേക്ക്; പിടിയിലായത് അമ്പതിലധികം മോഷണ കേസുകളിലെ പ്രതി പെരുമ്പാവൂർ സ്വദേശി മാടവന സിദ്ദീഖും കൂട്ടാളിയും; പൊലീസ് പൊക്കിയത് തൃശ്ശൂർ ജില്ലയിൽ നിന്നും മാലപൊട്ടിച്ച് മണിക്കൂറുകൾക്കുള്ളിൽ

ബൈക്ക് മോഷണക്കേസിലെ അന്വേഷണം ചെന്നെത്തിയത് മാലപൊട്ടിക്കൽ സംഘത്തിലേക്ക്; പിടിയിലായത് അമ്പതിലധികം മോഷണ കേസുകളിലെ പ്രതി പെരുമ്പാവൂർ സ്വദേശി മാടവന സിദ്ദീഖും കൂട്ടാളിയും; പൊലീസ് പൊക്കിയത് തൃശ്ശൂർ ജില്ലയിൽ നിന്നും മാലപൊട്ടിച്ച് മണിക്കൂറുകൾക്കുള്ളിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ബൈക്ക് മോഷണക്കേസിലെ അന്വേഷണം ചെന്നെത്തിയത് മാലപൊട്ടിക്കൽ സംഘത്തിലേക്ക്. മോഷ്ടിച്ച ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേർ പെരിന്തൽമണ്ണയിൽ പിടിയിൽ. പിടിയിലായത് അമ്പതിലധികം മോഷണ കേസുകളിലെ പ്രതി പെരുമ്പാവൂർ സ്വദേശി മാടവന സിദ്ദീഖ്(46) കൂട്ടാളി പാണ്ടിക്കാട് സ്വദേശി പട്ടാണി അബ്ദുൾ അസീസ്(46) എന്നിവരാണ്.

ബൈക്ക് മോഷണക്കേസിലെ അന്വേഷണമാണ് മാലപൊട്ടിക്കൽ സംഘത്തിലേക്കു ചെന്നെത്തിയത്. പ്രതികൾ പിടിയിലായത് തൃശ്ശൂർ ജില്ലയിൽ മറ്റൊരു മാലപൊട്ടിച്ച് മണിക്കൂറുകൾക്കുള്ളിലാണ്. മലപ്പുറം ജില്ലയിൽ ബൈക്ക്മോഷണവും സ്ത്രീകളുടെ മാലപൊട്ടിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്‌പി. എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ,സിഐ. സുനിൽപുളിക്കൽ ,എസ്‌ഐ.സി.കെ.നൗഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേണസംഘം നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് മോഷണം നടത്തി അതിൽ കറങ്ങിനടന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നത്.

ജില്ലയിൽ ബസ് സ്റ്റാൻഡുകൾ,ഹോസ്പിറ്റൽ പരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ മോഷണം പോയിരുന്നത്.തുടർന്ന് സംഭവസ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും ഇത്തരം കേസുകളിലെ മുൻ പ്രതികളുടെ വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ മാർച്ച്മാസത്തിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ മാടവന സിദ്ദീഖും അബ്ദുൾ അസീസും ചേർന്നാണ് ബൈക്കുകൾ മോഷണം നടത്തുന്നതെന്നും ആ ബൈക്കുകളിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച് കവർച്ച നടത്തുന്നതായി സൂചനലഭിക്കുകയും ചെയ്തു.

തുടർന്ന് പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കുകയും ജില്ലാ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയതിന്റേയും ഭാഗമായി പ്രതികൾ മോഷ്ടിച്ച ബൈക്കിൽ പെരിന്തൽമണ്ണയിലേക്ക് വരുന്നതായി വിവരം ലഭിക്കുകയും പെരിന്തൽമണ്ണ യിൽ വച്ച് സിദ്ദീഖിനേയും അബ്ദുൾ അസീസിനേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ പെരിന്തൽമണ്ണ ,നിലമ്പൂർ സ്റ്റേഷൻ പരിധിയികളിൽ നിന്നും രണ്ടു ബൈക്കുകൾ മോഷണം നടത്തിയതായും ആ ബൈക്കുകളിൽ കറങ്ങിനടന്ന് തൃശ്ശൂർ ജില്ലയിൽ വഴിയാത്രക്കാരായ രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ച് കവർച്ച നടത്തിയതായും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ ,സിഐ.സുനിൽ പുളിക്കൽ ,എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ.സി.കെ.നൗഷാദ്, എസ് ഐ രാജീവ് കുമാർ, പ്രൊബേഷൻ എസ്‌ഐ. ഷൈലേഷ്, ഉല്ലാസ്,സജീർ,എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് ടീമുമാണ് സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP