Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർഗ്ഗീയ വിഷം തുപ്പിയ ഫേസ്‌ബുക്ക് പോസ്റ്റുകൾ: കെ ആർ ഇന്ദിരയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനും സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശം നടത്തിയതിനും കേസെടുത്തത് പരാതികൾ ഏറിയതോടെ; പോസ്റ്റുകളിൽ ഭൂരിപക്ഷവും മുസ്ലിം വിരുദ്ധം; ഓൾ ഇന്ത്യ റേഡിയോയിൽ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നുകൊണ്ട് ഇട്ട പോസ്റ്റുകൾ പിൻവലിച്ച് തടിതപ്പാൻ നോക്കി എഴുത്തുകാരി; കേസെടുത്തത് വിപിൻദാസ് നൽകിയ പരാതിയിൽ

വർഗ്ഗീയ വിഷം തുപ്പിയ ഫേസ്‌ബുക്ക് പോസ്റ്റുകൾ: കെ ആർ ഇന്ദിരയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനും സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശം നടത്തിയതിനും കേസെടുത്തത് പരാതികൾ ഏറിയതോടെ; പോസ്റ്റുകളിൽ ഭൂരിപക്ഷവും മുസ്ലിം വിരുദ്ധം; ഓൾ ഇന്ത്യ റേഡിയോയിൽ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നുകൊണ്ട് ഇട്ട പോസ്റ്റുകൾ പിൻവലിച്ച് തടിതപ്പാൻ നോക്കി എഴുത്തുകാരി; കേസെടുത്തത് വിപിൻദാസ് നൽകിയ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അസമിൽ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വർഗ്ഗീയ വിഷം തുപ്പുകയും അധിക്ഷേപ പരാമർശം നടത്തിയ എഴുത്തുകാരിയും, ആകാശവാണി ഉദ്യോഗസ്ഥയുമായ കെ.ആർ ഇന്ദിരയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സമാധാനത്തോടെ കഴിയുന്ന കേരള സമൂഹത്തിൽ തമ്മിൽ തല്ലുണ്ടാക്കാനും മതസൗഹാർദ്ദം തകർക്കാനും ശ്രമിക്കുന്നു എന്ന് കാണിച്ചാണ് കെ.ആർ ഇന്ദിരയ്ക്ക് എതിരെ പരാതികൾ ഉയർന്നിരിക്കുന്നത്. ഇത് സാഹോദര്യത്തിന്റേയും മതസൗഹാർദ്ദത്തിന്റേയും ഉത്തമ ഉദാഹരണം കാണിക്കുന്ന നാടാണ്. അവിടെ കലാപമുണ്ടാക്കി മനുഷ്യനെ തമ്മിൽ തല്ലിക്കാനാണ് ഇന്ദിരയുടെ ശ്രമമെന്നാണ് ആരോപണമുയർന്നത്. മനുഷ്യാവകാശപ്രവർത്തകനായ വിപിൻദാസ് നൽകിയ പരാതിയിലാണ് കേസ്. ഫോർവേഡ്ബ്ലോക്ക് യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് വി എസ് ഷഫീർ എന്നിവരും പരാതിയുമായി രംഗത്ത് വന്നിരുന്നു.

കൊടുങ്ങല്ലൂർ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പായ ഐപിസി 153 എ പ്രകാരവും,സോഷ്യൽ മീഡിയ വഴി അപകീർത്തിപരമായ പ്രചാരണം നടത്തിയതിന് 120 ഒ വകുപ്പ് പ്രകാരവുമാണ് കേസ്. കെ.ആർ ഇന്ദിരക്കെതിരെ നിരവധി വ്യക്തികളും സംഘടനകളും പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുക്കാൻ വൈകുന്നുവെന്ന വിമർശനമുയർന്നതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. സംഭവം വിവാദമായതോടെ പോസ്റ്റുകൾ കെ ആർ ഇന്ദിര നീക്കം ചെയ്തിരുന്നു.

ഓൾ ഇന്ത്യ റേഡിയോ എന്ന സർക്കാർ സ്ഥാപനത്തിന്റെ ഭാഗമായി ഇരുന്ന്കൊണ്ട് ആണ് ഇവർ പല വംശീയപരാമർശങ്ങളും നടത്തുന്നതിനെതിരെ നടപടി എടുത്തെ മതിയാകു എന്നയിരുന്നു പരാതികൾ. മുസ്ലിം സമുദായത്തിന് എതിരെയാണ് ഇവർ കൂടുതലായും കടന്നാക്രമണം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നടത്തുന്നത്. അസമിൽ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ 19 ലക്ഷം പേർ പുറത്തായതിന്റെ വരുംവരായ്കകളെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ മുഖ്യചർച്ച. ഒരു എഴുത്തുകാരി ഇത്തരം വിലകുറഞ്ഞതും മനുഷ്യനെ തമ്മിലടിപ്പിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നതിനെ കുറിച്ചാണ് സാമൂഹ്യമാധ്യമങ്ങളിലെ ഉപചർച്ചകൾ. ഇതിനെ കുറിച്ച് ഇന്നലെ മുതൽ ചർച്ചകളും പ്രതിഷേധവും ഉയരുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി പലരും രംഗത്ത് വന്നത്. 'ആസ്സാമിൽ 19 ലക്ഷം പുറത്തായി. മറ്റു സംസ്ഥാനങ്ങളിലൊക്കെ വേണം ഈ പരിശോധന. ഉറപ്പാണ്,ഇന്ത്യയിലെ ജനസംഖ്യ ഒരു കോടിയെങ്കിലും കുറയും'. എന്നായിരുന്നു ഇന്ദിരയുടെ ആദ്യത്തെ പോസ്റ്റ്.ഇന്ദിരയുടെ പോസ്റ്റിൽ പ്രതിഷേധിച്ചുകൊണ്ട് മറ്റൊരാൾ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പിന് താഴെ'താത്തമാർ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചെടുക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തിൽ ഗർഭ നിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളിൽ നിന്ന് ഈ ഭൂമി രക്ഷപ്പെടാൻ 'എന്നും ഇന്ദിര കമന്റ് ചെയ്യുകയായിരുന്നു.

ഏതായാലും ഇന്ദിരയുടെ പോസ്റ്റുകൾ അതിരുകടന്നുവെന്നും വംശീയതയും വർഗീയതയുമാണ് അത് പ്രോത്സാഹിപ്പിക്കുന്നതെന്നുമുള്ള വിമർശനം ഏറുകയാണ്. കുറച്ചു മദ്ര സംസ്‌കാരം ശർദ്ദിച്ചുവച്ചാൽ നിലപാട് മാറ്റി മാളത്തിലൊളിക്കുന്ന സ്ത്രീയാണ് കെആർ.ഇന്ദിര ചേച്ചിയെന്ന് ജിഹാദികൾ കരുതി എന്നാണ് മറ്റൊരാളുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ഇന്ദിര മറുപടി പറയുന്നത്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ അഭിനയിച്ച വിനായകന് അവാർഡ് കൊടുത്തതിനേയും അവർ വിമർശിച്ചിരുന്നു. കമ്മട്ടിപ്പാടം ചിത്രത്തെ കുറിച്ചു വിനായകന് അവാർഡ് കൊടുത്തതിനെ കുറിച്ചും അവരുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

'കമ്മട്ടിപ്പാടം പകുതി കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയ ഞാൻ ഇന്നലെ ടി വിയിൽ അത് മുഴുവൻ കണ്ടു.വിനായകന് അവാർഡ് കൊടുത്തത് എന്തിനാണ് എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. പ്രധാന കഥാപാത്രം കൃഷ്ണൻ. കൃഷ്ണനെ അവതരിപ്പിച്ച ദുൽഖർ നന്നായി നടിച്ചിട്ടില്ല.എന്ന് വെച്ച് വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാർഡ് കൊടുക്കേണ്ട കാര്യമൊന്നും ഞാൻ കണ്ടില്ല. സവർണ്ണർ ,അവർണ്ണർ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്ര തന്ത്രം എന്ന് ഈ അവാർഡിനെ ഞാൻ മനസ്സിലാക്കുന്നു .ആ നിലയ്ക്ക് അത് വളരെ നല്ല നടപടിയാ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP