Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

പ്ലസ്ടു വിദ്യാർത്ഥിയായ പെൺകുട്ടിയുമായി മതാധ്യാപകന് പ്രണയം; വിവാഹം കഴിക്കുമെന്നും വാഗദാനം നൽകി; സ്‌കൂൾ അടയ്ക്കുന്നതിനു മുൻപ് പെൺകുട്ടിയുമായി കാറിൽ പോകുകയും നിക്കാഹ് കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു ശേഷം ലൈംഗികബന്ധം; വീട്ടിലെത്തിയെ പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതോടെ രക്ഷിതാക്കൾ വിവരം അറിഞ്ഞു; പൊലീസിൽ പരാതി നൽകിയതോടെ അദ്ധ്യാപകൻ മുങ്ങി

പ്ലസ്ടു വിദ്യാർത്ഥിയായ പെൺകുട്ടിയുമായി മതാധ്യാപകന് പ്രണയം; വിവാഹം കഴിക്കുമെന്നും വാഗദാനം നൽകി; സ്‌കൂൾ അടയ്ക്കുന്നതിനു മുൻപ് പെൺകുട്ടിയുമായി കാറിൽ പോകുകയും നിക്കാഹ് കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു ശേഷം ലൈംഗികബന്ധം; വീട്ടിലെത്തിയെ പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതോടെ രക്ഷിതാക്കൾ വിവരം അറിഞ്ഞു; പൊലീസിൽ പരാതി നൽകിയതോടെ അദ്ധ്യാപകൻ മുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പകഞ്ചേരി: 17കാരി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് മദ്രസാ അദ്ധ്യാപകനെതിരെ കേസെടുത്തു പൊലീസ്. കൽപ്പകഞ്ചേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയോട് പ്രണയമാണെന്നും വിവാഹം കഴിക്കുമെന്നും വാഗ്ദാനം നൽകി കണ്ടാണ് മാതാധ്യാപകൻ കെണിയിൽ വീഴ്‌ത്തിയത്. പ്ലസ്ടു വിദ്യാർത്ഥിയായ പെൺകുട്ടിയുമായി പ്രണയത്തിലായ ഇയാൾ വിവാഹവാഗ്ദാനം നൽകിയാണ് ലൈംഗികമായി ഉപയോഗിച്ചത്.

ലൈംഗിക പീഡനത്തിന് ശേഷം പെൺകുട്ടിയിൽ അസ്വസ്ഥതകൾ കണ്ടു വരികയായിരുന്നു. സ്വഭാവത്തിലും മാറ്റങ്ങൾ. ഇതോടെ രക്ഷിതാക്കളും സംശയിച്ചു. തുടർന്ന് ചൈൽഡ്ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് പീഡനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

ചൈൽഡ്ലൈൻ പ്രവർത്തകർ വീട്ടിലെത്തി കുട്ടിയെ കൗൺസലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പെൺകുട്ടി പറഞ്ഞത്. കുട്ടിയുടെ ഫോൺ പരിശോധിച്ചതോടെ കൂടുതൽ വിവരങ്ങളും ലഭിച്ചു. സ്‌കൂൾ അടയ്ക്കുന്നതിനുമുൻപ് പെൺകുട്ടിയുമായി കാറിൽ പോകുകയും നിക്കാഹ് കഴിച്ചെന്ന് കുട്ടിയെ തെറ്റിദ്ധരിപ്പിച്ചുമാണ് പീഡിപ്പിച്ചത്. രക്ഷിതാക്കൾ ചൈൽഡ്ലൈനിൽ നൽകിയ പരാതി കൽപ്പകഞ്ചേരി പൊലീസിന് കൈമാറി.

പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തതിനുശേഷം പോക്‌സോ കേസ് പ്രകാരവും ഐ.ടി. ആക്ട് പ്രകാരവും പ്രതിക്കെതിരേ കേസെടുത്തു. പ്രതി ഒളിവിലാണെന്നും അന്വേഷണമാരംഭിച്ചെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP