Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അനധികൃത സ്വത്ത് സമ്പാദനം: ആർടിഒ ഷീബയ്ക്കെതിരെ നിരവധി പരാതികൾ; കണ്ണൂരിലെ വിജിലൻസിനെ അറിയിക്കാതെ ബന്ധുക്കളുടെ വീടുകളിലടക്കം പരിശോധന നടത്തി കോഴിക്കോട് വിജിലൻസ് സംഘം; സ്വർണവും രേഖകളും പിടിച്ചു; കേസെടുത്തു

അനധികൃത സ്വത്ത് സമ്പാദനം: ആർടിഒ ഷീബയ്ക്കെതിരെ നിരവധി പരാതികൾ; കണ്ണൂരിലെ വിജിലൻസിനെ അറിയിക്കാതെ ബന്ധുക്കളുടെ വീടുകളിലടക്കം പരിശോധന നടത്തി കോഴിക്കോട് വിജിലൻസ് സംഘം; സ്വർണവും രേഖകളും പിടിച്ചു; കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൈക്കൂലി ആരോപണങ്ങൾ നേരിടുന്ന എൻഫോഴ്സ്മെന്റ് ആർ ടി ഒയുടെ വീട്ടിലും ബന്ധുവീടുകളിലും സ്ഥാപനത്തിലും നടത്തിയ പരിശോധനയ്ക്ക് പിന്നാലെ വിജിലൻസ് കേസെടുത്തു.അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അന്വേഷണത്തിലാണ് കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ ടി ഒ എ സി ഷീബയ്ക്കെതിരേ കേസെടുത്തത്. ഇവരുടെ മട്ടന്നൂരിലെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും വിജിലൻസ് പരിശോധനയ്ക്കെത്തിയതിനു പിന്നാലെയാണ് കേസെടുത്തത്. പരിശോനയിൽ സ്വർണവും 80 ഓളം രേഖകളും പിടിച്ചെടുത്തിരുന്നു.

കണ്ണൂർ വിജിലൻസിനെ അറിയിക്കാതെ കോഴിക്കോട് വിജിലൻസ് സംഘമാണ് വീട്ടിലും ബന്ധുവീടുകളിലും പരിശോധന നടത്തിയത്. സ്പെഷ്യൽ സെൽ എസ്‌പി കെ.പി അബ്ദുൽ റസാഖിന്റെ നേതൃത്വത്തിൽ ഡി വൈ എസ് പി ശ്രീകുമാറും സംഘവുമാണ് ഇന്നലെ പകൽ മുഴുവൻ പരിശോധന നടത്തിയത്. വെളിയാംപറമ്പിലെ ഷീബയുടെ മകളുടെ വീട്, മുമ്പ് ഷീബ താമസിച്ച മലക്ക് താഴെയിലെ വീട്, ഇവരുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ചാവശേരിയിലെ ഹോളോ ബ്രിക്സ് സ്ഥാപനം, മട്ടന്നൂർ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

പത്തര പവൻ സ്വർണാഭരണങ്ങളും വിവിധ സ്ഥലങ്ങളുടെയും ബാങ്കിലെ എഫ്.ഡി ഡെപ്പോസിറ്റിന്റെയും രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഷീബക്കെതിരേ നിരവധി പരാതികൾ ലഭിച്ചതോടെയാണ് അതീവ രഹസ്യമായാണ് വിജിലൻസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയം കണ്ണൂരിലെ ഓഫിസിലായിരുന്നു ഷീബ.

നേരത്തെ കോഴിക്കോട് ആർടിഒ ഓഫിസിലേക്ക് മാറിയപ്പോഴും ഷീബയ്ക്കെതിരേ നിരവധി പരാതികൾ വിജിലൻസിനു ലഭിച്ചിരുന്നു. ഇതോടെ രഹസ്യമായി ഇവരെ നിരീക്ഷിച്ചു തുടങ്ങിയിരുന്നു. പിടികൂടിയ രേഖകളിൽ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതോടെയാണ് കേസെടുത്തത്.

2017 ൽ കാഞ്ഞങ്ങാട് ജോയിന്റ് ആർ ടി ഒ ആയിരുന്ന കാലത്ത് നവമാധ്യമങ്ങളിലൂടെ ഇവരെ അപമാനിച്ച സംഭവത്തിൽ എടത്തോട് സ്വദേശിക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. ആർ സി ബുക്ക് പുതുക്കാനായി കാഞ്ഞങ്ങാട് ജോയന്റ് ആർ ടി ഒ ഓഫീസിൽ വന്ന ഇയാളെ നിരവധി തവണ മടക്കി അയച്ചിരുന്നു. കൃത്യസമയത്ത് ആർസി ബുക്ക് ലഭിച്ചില്ലെന്നാരോപിച്ച് ഇദ്ദേഹം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തു.

അതിന് ഡെപ്യൂട്ടി കമ്മീഷണർ ഫോണിലൂടെ മറുപടി നൽകിയതാണ് വിവാദമായത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ ഈ സംഭാഷണത്തിൽ ഷീബ കൈക്കൂലി വാങ്ങുന്നയാളാണെന്ന് പേരെടുത്ത് പറഞ്ഞിരുന്നു. കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ഡെപ്യൂട്ടി കമ്മീഷണർ പേരെടുത്ത് ആക്ഷേപിക്കുന്നതും ജോയന്റ് ആർ ടി ഒ യെ അവഹേളിക്കുന്നതുമായ ശബ്ദ രേഖകൾ പരാതിക്കാരൻ തന്നെയാണ് നവമാധ്യമങ്ങളിൽ വൈറലാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP