Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കേരളത്തിലെ മുസ്ലിം സഹോദരങ്ങളെ....നിങ്ങൾ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയിൽ കഴിയുകയാണ്; ആ നിങ്ങൾക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാർത്തിയത്: നോമ്പ് തുറക്കാൻ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്...': പിണറായിക്കെതിരെ ആഞ്ഞടിക്കാൻ മാതൃഭൂമി സൂപ്പർ പ്രൈംടൈമിൽ ഡയലോഗ് തട്ടിവിട്ട വേണുവിനെതിരെ കേസെടുത്ത് പൊലീസ്; മതസ്പർധ വളർത്താൻ നടത്തിയ ശ്രമമെന്ന് കണ്ട് ചുമത്തിയത് മൂന്നുവർഷം ശിക്ഷകിട്ടുന്ന വകുപ്പ്

'കേരളത്തിലെ മുസ്ലിം സഹോദരങ്ങളെ....നിങ്ങൾ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയിൽ കഴിയുകയാണ്; ആ നിങ്ങൾക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാർത്തിയത്: നോമ്പ് തുറക്കാൻ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്...': പിണറായിക്കെതിരെ ആഞ്ഞടിക്കാൻ മാതൃഭൂമി സൂപ്പർ പ്രൈംടൈമിൽ ഡയലോഗ് തട്ടിവിട്ട വേണുവിനെതിരെ കേസെടുത്ത് പൊലീസ്; മതസ്പർധ വളർത്താൻ നടത്തിയ ശ്രമമെന്ന് കണ്ട് ചുമത്തിയത് മൂന്നുവർഷം ശിക്ഷകിട്ടുന്ന വകുപ്പ്

ആർ പീയൂഷ്

തിരുവനന്തപുരം: മാതൃഭൂമി സൂപ്പർ പ്രൈംടൈമിൽ മതസ്പർദ്ധ വളർത്തിയെന്ന പരാതിയിൽ വാർത്താ അവതാരകൻ വേണു ബാലകൃഷ്ണനെതിരേ പൊലീസ് കേസെടുത്തു. കൊല്ലം പൊലീസാണ് കേസെടുത്തത്. 153 എ പ്രകാരമാണ് കേസ് എന്നതിനാൽ മൂന്നുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമെന്ന നിലയിലാണ് കേസ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബിജു നൽകിയ പരാതിപ്രകാരമായിരുന്നു നടപടി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്.

ഇക്കഴിഞ്ഞ ജൂൺ 7ന് മാതൃഭൂമി സൂപ്പർ പ്രൈം ടൈമിൽ, എടത്തലയിൽ ഉസ്മാൻ എന്ന യുവാവിനെ പൊലീസ് മർദിച്ചതിനെ കുറിച്ചുള്ള ചർച്ച ആരംഭിച്ചുകൊണ്ട് വാർത്താ അവതാരകൻ വേണു ബാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെയാണ് ഡിവൈഎഫ്‌ഐയുടെ പരാതി.

'കേരളത്തിലെ മുസ്ലിം സഹോദരങ്ങളെ....നിങ്ങൾ ഉമിനീര് പോലും ഇറക്കാതെ നോമ്പ് ശുദ്ധിയിൽ കഴിയുകയാണ്; ആ നിങ്ങൾക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാർത്തിയത്: നോമ്പ്് തുറക്കാൻ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്...' - ഇതായിരുന്നു കേസിന് ആധാരമായ വേണുവിന്റെ ചാനലിലൂടെയുള്ള പരാമർം. വേണു നടത്തിയ പരാമർശങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന മതേതരത്വത്തേയും സമാധാന അന്തരീക്ഷത്തേയും തകർക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിയിൽ പറയുന്നു.

ചർച്ചയുടെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. 'മുസ്ലിം സഹോദരങ്ങളെ' എന്ന് സമൂഹത്തിന്റെ ഒരു വിഭാഗത്തെ മാത്രം അഭിസംബോധന ചെയ്ത് സമൂഹത്തിൽ മതപരമായ വിഭജനവും വർഗീയതയും ഉയർത്താനുള്ള ശ്രമമാണ് നടന്നത്. രണ്ട് വ്യക്തികൾ തമ്മിൽ നടന്ന സംഘർഷത്തെ ഒരു വിഭാഗത്തിന് നേരെയുള്ള ആക്രമണമായി ചിത്രീകരിച്ചു. മതാചാരത്തെ അപമാനിച്ചു എന്ന തരത്തിൽ വക്രീകരണമുണ്ടാക്കി. ഇത് ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പരാതി ചുവടെ: 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP