Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിക്കെതിരെ വീണ്ടും കേസ്; ബാറ്ററി നിർമ്മാണത്തിൽ നികുതി ഇളവു നൽകി ഖജനാവിനു നഷ്ടമാക്കിയത് 1.66 കോടി രൂപ; വിജിലൻസ് അന്വേഷണം തുടങ്ങി

മാണിക്കെതിരെ വീണ്ടും കേസ്; ബാറ്ററി നിർമ്മാണത്തിൽ നികുതി ഇളവു നൽകി ഖജനാവിനു നഷ്ടമാക്കിയത് 1.66 കോടി രൂപ; വിജിലൻസ് അന്വേഷണം തുടങ്ങി

കോട്ടയം: സമൂഹ വിവാഹത്തിനു നൽകിയ പൊന്നിനെയും പണത്തിനെയും കുറിച്ചുള്ള അന്വേഷണത്തിനു പിന്നാലെ മുൻ ധനമന്ത്രി കെ എം മാണിക്കെതിരെ മറ്റൊരു കേസ് കൂടി. ബാറ്ററികളിൽ ഉപയോഗിക്കുന്ന ലെഡ് ഓക്‌സൈഡ് (ലെഡ് പൗഡർ) ഉണ്ടാക്കുന്ന യൂണിറ്റിന് മുൻകാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം ആരംഭിച്ചു.

കുറിച്ചിയിലെ സൂപ്പർ പിഗ്മെൻസ് ഉടമ ബെന്നി ഏബ്രഹാമിനാണു വഴിവിട്ട സഹായം നൽകിയത്. ഇതിലൂടെ 1.66 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായതായി വിജിലൻസ് കോട്ടയം യൂണിറ്റ് ഡിവൈഎസ്‌പി എസ്.അശോക് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്ത് വിശദമായ അന്വേഷണം.

ബെന്നി ഏബ്രഹാമിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ബാറ്ററികളിലേക്ക് ആവശ്യമായ ലെഡ് പൗഡർ നിർമ്മിക്കുന്ന യൂണിറ്റിന് 2005 വരെ നാലു ശതമാനം നികുതിയാണ് ഉണ്ടായിരുന്നത്. പിന്നീട് 2005 ൽ മൂല്യവർധിത നികുതി(വാറ്റ്) വന്നതിനു ശേഷം ഇതിന്റെ നികുതി 12.5 ശതമാനമായി ഉയർത്തി. 2012-13 വർഷം ഇതിന്റെ നികുതി 13.5 ശതമാനമായി വർധിപ്പിച്ചു. എന്നാൽ 2015 വരെ ബെന്നി ഏബ്രഹാം കൂട്ടിയ നികുതി അടയ്ക്കാൻ തയാറായില്ല. 2005 നു ശേഷം അഞ്ചുശതമാനം നികുതി മാത്രമാണ് അടച്ചുവന്നത്.

2013-14 ൽ അവതിരിപ്പിച്ച ബജറ്റിൽ കെ എം മാണി സൂപ്പർ പിഗ്മെന്‌സ് കമ്പനിക്ക് നികുതി മുൻകാല പ്രാബല്യത്തോടെ അഞ്ചു ശതമാനമാക്കി കുറച്ചു. അനധികൃതമായി നികുതിയിളവ് നൽകിയതിലൂടെ ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയതായി പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്തുവാൻ തീരുമാനിച്ചതെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

സമൂഹവിവാഹം നടത്തിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ കെ.എം.മാണിക്കെതിരെ നേരത്തെ ത്വരിത പരിശോധനയ്ക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. 2014 ഒക്ടോബറിൽ പാർട്ടി സുവർണ ജൂബിലിയോടനുബന്ധിച്ചാണ് കോട്ടയത്ത് സമൂഹവിവാഹം നടത്തിയത്. 150 വിവാഹങ്ങളാണ് നടത്തിയത്. അഞ്ചു പവനും ഒന്നരലക്ഷം രൂപയും ദമ്പതികൾക്കു നൽകിയിരുന്നു. ബാർക്കോഴയിൽനിന്നു ലഭിച്ച പണമാണ് സമൂഹവിവാഹത്തിന് ഉപയോഗിച്ചതെന്ന ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP