Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരും തിരിഞ്ഞു നോക്കാനില്ലാതെ മുടിനീട്ടി വളർത്തി വിഷണ്ണനായി കെ ബാബു ഒറ്റയ്ക്ക് കഴിയുന്നത് വെറുതേയല്ല; ബാർകോഴ മുതൽ വിഴിഞ്ഞം പദ്ധതി വരെ മന്ത്രിയുടെ ഓഫീസ് നടത്തിയത് അനേകം അഴിമതികൾ; വിഴിഞ്ഞം പദ്ധതിക്ക് സമീപം റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താൻ ഒരു കോടി വെട്ടിച്ചെന്ന പരാതിയിൽ കേസെടുത്ത് ബാബുവിന്റെ വിശ്വസ്തനായിരുന്ന പിഎ ഉൾപ്പെട്ട സംഘത്തിനെതിരെ

ആരും തിരിഞ്ഞു നോക്കാനില്ലാതെ മുടിനീട്ടി വളർത്തി വിഷണ്ണനായി കെ ബാബു ഒറ്റയ്ക്ക് കഴിയുന്നത് വെറുതേയല്ല; ബാർകോഴ മുതൽ വിഴിഞ്ഞം പദ്ധതി വരെ മന്ത്രിയുടെ ഓഫീസ് നടത്തിയത് അനേകം അഴിമതികൾ; വിഴിഞ്ഞം പദ്ധതിക്ക് സമീപം റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്താൻ ഒരു കോടി വെട്ടിച്ചെന്ന പരാതിയിൽ കേസെടുത്ത് ബാബുവിന്റെ വിശ്വസ്തനായിരുന്ന പിഎ ഉൾപ്പെട്ട സംഘത്തിനെതിരെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ:ബാർ കോഴ വിവാദത്തെ അതിജീവിച്ച കെ എം മാണി ഇപ്പോൾ യുഡിഎഫിൽ സുരക്ഷിതനായി നിൽക്കുന്നുണ്ട്. എന്നാൽ, സമാന ആരോപണം ഉയർന്ന മുൻ മന്ത്രി കെ ബാബുവാകട്ടെ രാഷ്ട്രീയ വനവാസത്തിലാണ്. ആകെ തകർന്ന് അവസ്ഥയിൽ തൃപ്പൂണിത്തുറയിലെ വീട്ടിൽ ഒതുങ്ങിക്കൂടുന്ന ബാബുവിനെ സന്ദർശിക്കാൻ പോലും ഇപ്പോൾ നേതാക്കൾ വരാറില്ല. സദാ അണികളുടെ തിരക്കുണ്ടായിരുന്ന വീടിന്റെ ഗേറ്റ് ഇപ്പോൾ മുഴുവൻ സമയവും അടഞ്ഞു കിടക്കുന്നു. ഇങ്ങനെ എല്ലാം കൊണ്ടും തകർന്ന അവസ്ഥയിലാണ് ബാബു. ഇങ്ങനെ അദ്ദേഹം ഒറ്റയ്ക്ക് കഴിയുന്നത് വെറുതേയല്ലെന്നാണ് ആക്ഷേപം.

പുറത്തിറങ്ങിയാൽ ബാബുവിനെ കാത്തിരിക്കുന്നത് വലിയ അഴിമതികളുടെ കഥകളാണെന്നും ആക്ഷേപമുണ്ട്. വിഴിഞ്ഞം മുതൽ ബാർകേസ് വരെ ഇതിൽപെടും. മുൻ മന്ത്രി കെ.ബാബുവിന്റെ പഴ്‌സനൽ അസിസ്റ്റന്റായിരുന്ന തിരുവനന്തപുരം നേമം സ്വദേശി കിരൺ ആർ.ടി.നായർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ വഞ്ചനാകുറ്റത്തിനു കേസെടുത്തതാണ് ഒടുവിലെ സംഭവം. ഒരു കോടി രൂപ തട്ടിപ്പുനടത്തിയതായി ഒടയംചാൽ പടിമരുത് സ്വദേശി പച്ചപ്പതിക്കൽ വിനീഷ് ജോർജ് രാജപുരം പൊലീസിൽ നൽകിയ പരാതിയിലാണു കേസ് രജിസ്റ്റർ ചെയ്തത്.

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിനു സമീപം റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 2016 ജനുവരി 28 മുതൽ ഒക്ടോബർ ഏഴു വരെ പല തവണയായി ഒരു കോടി രൂപ തട്ടിയെടുത്തതായി വിനീഷ് ജോർജ് പരാതിയിൽ പറയുന്നു. ഈ പരാതിയിലും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കേണ്ട അവസ്ഥയിലാണ്. മന്ത്രിപദമൊഴിഞ്ഞ് എറണാകുളത്ത് പോയ ശേഷം ബാബു തിരുവനന്തപുരത്തേക്ക് വന്നിട്ടു പോലുമില്ല. തൃപ്പുണ്ണിത്തറയിലെ അപ്രതീക്ഷിത തോൽവി കൂടിയായപ്പോൾ അദ്ദേഹം ആകെ തളർന്നു. ഇതോടെ വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും പോകാതെയായി. എല്ലാവരിൽ നിന്നും അകന്നു നിൽക്കാനാണ് മുൻ എക്സൈസ് മന്ത്രി ആഗ്രഹിക്കുന്നത്.

ആൾക്കൂട്ടങ്ങളിൽ നിന്ന് ഓടിയെളിച്ച് ബാബു

ജനങ്ങൾക്കിടയിൽ നിന്നും ഓടിയൊളിക്കുകയാണ് ബാബു ഇപ്പോൾ. സ്വന്തം പാർട്ടി നേതാക്കൾക്കും വേണ്ടാതായി. എത്ര വലിയ പദവിയുണ്ടായിരുന്നാലും അവസാനം ഒന്നുമല്ലാതാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ.ബാബു എന്ന രാഷ്ട്രീയക്കാരന്റെത്. പി. എ മാരാണ് ജനങ്ങൾക്കിടയിൽ നിന്നും അവരുടെ പ്രിയ നേതാവിനെ അടർത്തി മാറ്റിയത് എന്നാണ് നാട്ടുകാർ പറയുന്നത്. രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് നിലവിലെ കാര്യങ്ങൾ വച്ച് വിലയിരുത്താൻ കഴിയുന്നത്.

ബാബു തീർത്തും ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്. ബാർ കോഴയിൽ താൻ തെറ്റുകാരനല്ലെന്ന് ബാബു വിശ്വസിക്കുന്നു. എന്നിട്ടും എല്ലാവരും ഒറ്റപ്പെടുത്തി. കെ പി സി സി പ്രസിഡണ്ട് പോലും കള്ളൻ എന്ന വിളിച്ച ആഘാതത്തിൽ തന്നെയാണ് അദ്ദേഹം. ഇപ്പോൾ കണ്ടാൽ ആളെ തിരിച്ചറിയുക പോലുമില്ല. വല്ലാതെ മെലിഞ്ഞു. ചില രോഗങ്ങൾ അലട്ടുന്നുണ്ട്. കേസ് അവസാനിച്ച് നിരപരാധി എന്ന് തെളിയും വരെ പൊതു വേദിയിൽ വരേണ്ട എന്ന കടുത്ത തീരുമാനത്തിൽ ആണ്. ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല. പാർട്ടിയും നേതാക്കളും ഒറ്റപ്പെടുത്തി എന്നും നിർണായക ഘട്ടത്തിൽ എല്ലാവരും തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. അത് മാനസികമായി അദ്ദേഹത്തെ തളർത്തി. ആശ്വാസവാക്കുമായി ഒരാളും അത് വഴി ചെന്നില്ല. ഒരു തെറ്റും ചെയ്യാതെ തൻ ക്രൂശിക്കപ്പെട്ടു എന്ന ഉറച്ച വിശ്വാസത്തിൽ ആണ് അദ്ദേഹം.

മാണിയെ വിശുദ്ധനാക്കാൻ ഓരോരുത്തർ പരക്കം പായുമ്പോൾ അദ്ദേഹത്തിന്റെ വേദനയും ധാർമികരോഷവും സ്വയം കടിച്ചമർത്തുന്നു. കോൺഗ്രസ് നേതാക്കൾ ത്രിപൂണിത്തുറ വഴി പോയാലും മൈൻഡ് ചെയ്യാറില്ല. പ്രാദേശിക നേതൃത്വം പൂർണമായും കയ്യൊഴിഞ്ഞു. ജില്ലാ നേതാക്കൾ ആരും ബാബുവിനെ വിളിക്കാറുപോലും ഇല്ല. മരണവീട്ടിലും വിവാഹങ്ങൾക്കും നൂലുകെട്ടിനും അടക്കം എല്ലാ വീട്ടിലും കയറിയിറങ്ങിയിരുന്ന ബാബുവിന്റെ അവസ്ഥ ഒരു പൊതുപ്രവർത്തകനും സംഭവിക്കാൻ പാടില്ലാത്തതാണ്. എന്നാൽ പെട്ടപ്പോൾ ഒറ്റയ്ക്കായി ശരിക്കും ബാബു വീട്ടിൽ ഒറ്റയ്ക്കായിപ്പോയി. എറണാകുളത്തു ബാബു ഒരു പ്രസംഗം നടത്തിയിട്ടു വർഷം രണ്ടാവുകയാണ്. ഇനി ബാബുവിന് കോൺഗ്രസ്സ് എന്തെങ്കിലും അവസരം നൽകുമെന്ന് ബാബുവിന്റെ ബന്ധുക്കളും വിശ്വസിക്കുന്നില്ല. ബാബു കേസിൽപ്പെട്ടു ജീവിതം ദുരിതമയമാവും എന്ന ഭയവും അവർക്കുണ്ട്-ബാബുവിന്റെ വിശ്വസ്തൻ പ്രതികരിച്ചത് ഇങ്ങനെയാണ്.

പാത്രം വലിച്ചെറിഞ്ഞും ദേഷ്യ പ്രകടനം

കെപിസിസി നിർവ്വാഹക സമിതി അംഗമായിരുന്നു ബാബു. ആ പദവി ഇപ്പോഴുമുണ്ട്. ബാർ കോഴയിലെ കേസ് നീണ്ടു പോകുമെന്ന് തന്നെയാണ് ബാബു ഇപ്പോും കരുതുന്നത്. താൻ ഒരിക്കലും തറ്റ് ചെയ്തിട്ടില്ലെന്ന് ബാബു പറയുന്നു. ഗാന്ധിയൻ ജീവിതമായിരുന്നു ബാബു നയിച്ചിരുന്നത്. എ ഗ്രൂപ്പിന്റെ പ്രധാന സാമ്പത്തിക സ്ത്രോതസ്സായി മാറിയപ്പോഴും ലഹരി വിരുദ്ധത പ്രകടിപ്പിച്ച നേതാവ്. മദ്യം ഉപയോഗിക്കാറേ ഇല്ലായിരുന്നു. ബിയറിനെ പോലും ജീവിതത്തിൽ നിന്ന് അകറ്റിയ നേതാവിന് എക്സൈസ് നൽകിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താൽപ്പര്യമായിരുന്നു.

ജീവിതത്തിൽ മദ്യത്തെ അകറ്റി നിർത്തിയ നേതാവിനെ ഒടുവിൽ എക്സൈസ് വകുപ്പ് തന്നെ വീഴ്‌ത്തി. ബാർ കോഴയിൽ ആരോപണ വിധേയനായതോടെ അദ്ദേഹം തീർത്തും നിരാശനായി. മന്ത്രിപദം കൈവിടാതെ തൃപ്പുണ്ണിത്തുറയിൽ ജയിക്കാമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാർ സരിതയുടെ ആരോപണങ്ങൾ നേരിട്ടവർ പോലും ജയിച്ചു. എന്നാൽ തൃപ്പുണ്ണിത്തുറയിൽ സ്വരാജിന് മുമ്പിൽ ബാബു തോറ്റു. ഇതിന് കാരണം കോൺഗ്രസുകാരുടെ പാലം വലിയായിരുന്നു. തോറ്റതോടെ വീട്ടിലേക്ക് ഒതുങ്ങി കൂടി. എന്തിനും ഏതിനും ദേഷ്യം. വീട്ടുകാരോടും ഇത് പ്രകടിപ്പിച്ചു. പാത്രങ്ങൾ എടുത്തെറിയുന്ന തരത്തിലേക്ക് ദേഷ്യം മാറി. ദിനചര്യകൾ തെറ്റി. ഇതോടെ അസുഖവും കൂടെ കൂടി.

നടത്തുവും എല്ലാം വിട്ട് വീട്ടിലേക്ക് ചിരിച്ച മുഖവുമായി കാൽ നൂറ്റാണ്ട് തൃപ്പുണ്ണിത്തറുയുടെ ജനപ്രതിനിധിയായിരുന്ന ബാബു മാറി. ഇതോടെ പാർട്ടിക്കാരും പൊതു സമൂഹവും അകന്നു. എന്നും വലിയ ആൾത്തിരക്കായിരുന്നു ബാബുവിന്റെ തൃപ്പുണ്ണിത്തുറയിലെ വീട്ടിൽ. ജനനായകൻ ഉൾവലിഞ്ഞതോടെ ഈ ആൾക്കൂട്ടവും മാറി. കൊച്ചിയിലെ പാർട്ടി പരിപാടികൾക്ക് പോലും ബാബു എത്താതെയായി.

മന്ത്രിയായിരിക്കെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വിശ്വസ്തന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാൻ ബാബു എത്തിയിരുന്നു. അതിവിശ്വസ്തനുമായി കുടുംബപരമായ ബന്ധവും ഉണ്ടായിരുന്നു. ബാബുവിന്റെ വീട്ടിന് തൊട്ടടുത്തായിരുന്നു ഈ കല്ല്യാണം. അതിന് പോലും ആൾക്കൂട്ടത്തെ ഒഴിവാക്കാൻ അവസാന നിമിഷമാണ് ബാബു എത്തിയത്. എന്നും എല്ലാ കല്യാണത്തിനും ഓടി നടന്ന നേതാവിന്റെ മാനസിക അവസ്ഥ കൂടെയുള്ളവർ പോലും മനസ്സിലാക്കിയത് ഈ വിവാഹത്തോടെയാണ്. വീട്ടിൽ ആരെത്തിയാലും അവരെയൊന്നും ബാബു കൂടുതലായി സൽകരിക്കാറുമില്ല. അതിഥികളെ എത്രയും വേഗം ഒഴിവാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP