Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫാ. പോൾ തേലക്കാട്ടിനെതിരെ കേസെടുത്തത് കർദിനാൾ മാർ ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ ചമച്ചെന്ന വൈദികന്റെ പരാതിയിൽ; സീറോ മലബാർ സഭാ സിനഡിൽ കർദിനാളിന്റെ രാജി ആവശ്യപ്പെട്ടത് വ്യാജ ബാങ്ക് അക്കൗണ്ട് രേഖകൾ കാണിച്ചെന്നും ആക്ഷേപം; സപ്തതി ആഘോഷത്തിന്റെ പിന്നാലെ തേലക്കാട്ടിനെതിരെ ഉയർന്ന കേസ് സഭയിലെ ഭൂമി വിൽപ്പനാ വിവാദത്തെ വീണ്ടും ചൂടു പിടിപ്പിക്കുന്നു; രേഖകളുടെ യാഥാർഥ്യം അറിയില്ലെന്ന് അതിരൂപതാ നേതൃത്വത്തിനെതിരെ തുറന്നുപോരു നയിക്കുന്ന സഭാ മുൻ വക്താവ്

ഫാ. പോൾ തേലക്കാട്ടിനെതിരെ കേസെടുത്തത് കർദിനാൾ മാർ ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖ ചമച്ചെന്ന വൈദികന്റെ പരാതിയിൽ; സീറോ മലബാർ സഭാ സിനഡിൽ കർദിനാളിന്റെ രാജി ആവശ്യപ്പെട്ടത് വ്യാജ ബാങ്ക് അക്കൗണ്ട് രേഖകൾ കാണിച്ചെന്നും ആക്ഷേപം; സപ്തതി ആഘോഷത്തിന്റെ പിന്നാലെ തേലക്കാട്ടിനെതിരെ ഉയർന്ന കേസ് സഭയിലെ ഭൂമി വിൽപ്പനാ വിവാദത്തെ വീണ്ടും ചൂടു പിടിപ്പിക്കുന്നു; രേഖകളുടെ യാഥാർഥ്യം അറിയില്ലെന്ന് അതിരൂപതാ നേതൃത്വത്തിനെതിരെ തുറന്നുപോരു നയിക്കുന്ന സഭാ മുൻ വക്താവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സീറോ മലബാർ സഭായിലെ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങളെ വീണ്ടും ചൂടുപിടിക്കുന്നു. സഭയുടെ മുൻ വക്താവും സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററുമായ ഫാ. പോൾ തേലക്കാട്ടിനെതിരെ മറ്റൊരു വൈദികൻ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവാദം മൂർച്ഛിക്കുന്നത്. അടുത്തകാലത്തായി സഭയ്ക്കുള്ളിൽ നിലനിൽക്കുന്ന തർക്കങ്ങളുടെയും വിവാദങ്ങളുടെയും തുടർച്ചയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചുവെന്ന പരാതിയിൽ ഫാ. പോൾ തേലക്കാട്ടിനെതിരേ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. സിറോ മലബാർ സഭ ഇന്റർനെറ്റ് മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോബി മാപ്രക്കാവിലാണ് പരാതിക്കാരൻ.

ഫാ. പോൾ തേലക്കാട്ടിന്റെ സപ്തതിയാഘോഷിച്ചതിന്റെ പിറ്റേന്നാണ് ഈ വിവരം പുറത്തുവന്നത്. ഇത് കൃത്യമായ ആസൂത്രണമുണ്ടോ എന്ന സംശയത്തിന് ഇട നൽകുന്നു. സഭയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിവാദങ്ങളാണ് ഇപ്പോഴത്തെ പരാതിക്ക് പിന്നിലും. കർദിനാൾ ജോർജ്ജ് ആലഞ്ചേരിക്കെതിരെ കുറച്ചു കാലങ്ങളായി പരസ്യമായി തുറന്ന പോരു നയിച്ച വ്യക്തിയാണ് സഭയുടെ മുൻ വക്തമാവായ ജോർജ്ജ് ആലഞ്ചേരി. ഇക്കഴിഞ്ഞ ജനുവരി ഏഴിന് കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടിൽ ആരംഭിച്ച, സിറോ മലബാർ സഭാ സിനഡിൽ കർദിനാളിന്റെ പേരിലുള്ള വ്യാജ ബാങ്ക് അക്കൗണ്ട് രേഖകൾ സമർപ്പിച്ചുവെന്നാണ് ഫാ. തേലക്കാട്ടിനെതിരേയുള്ള പരാതി.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദിനാളിന്റെ രാജി ആവശ്യം ഉന്നയിക്കാൻ ആസൂത്രിത ശ്രമം നടന്നിരുന്നു. എന്നാൽ, ഈ നീക്കം അത്രകണ്ട് വിജയിച്ചില്ല. വൈദികരെയും മെത്രാന്മാരെയും ഉപയോഗിച്ച് ജോർജ്ജ് ആലഞ്ചേരിക്കെതിരെ കരുക്കൾ നീക്കിയത് പോൾ തേലക്കാട്ടാണെന്ന ആക്ഷേപം സജീവമാണ്. ഇതിനിടെയാണ് തൃക്കാക്കര പൊലീസ് സ്്‌റ്റേഷനിൽ പരാതി എത്തിയതും. മാർച്ച് എട്ടിനാണ് പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട ഐ.പി.സി. 468, 471, 34 വകുപ്പുകൾ പ്രകാരമാണ് കേസ്.

ജനുവരി ഏഴിന് സീറോ മലബാർ സഭ ആസ്ഥാനത്ത് മെത്രാൻ സിനഡ് നടന്ന സമയത്ത് ആലഞ്ചേരി വ്യവസായിക്ക് കോടികൾ മറിച്ചുനൽകിയതിന്റെ ബാങ്ക് രേഖകളുമായി എത്തി ഫാ. പോൾ തേലക്കാട്ട് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ആലഞ്ചേരി ആരോപണം നിഷേധിച്ചു. തുടർന്ന് സഭ നടത്തിയ പരിശോധനയിൽ പോൾ തേലക്കാട്ട് കൊണ്ടുവന്ന രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതായാണ് പറയുന്നത്. സിനഡിൽ തർക്കമായ രേഖയാണ് ഇപ്പോൾ പൊലീസ് സ്‌റ്റേഷൻ കയറുന്നത്. അതിരൂപതയുടെ വിവാദ ഭൂമിയിടപാടിനെതിരേ രംഗത്തുവന്ന വൈദികരിൽ ഒരാളായിരുന്നു ഫാ. പോൾ തേലക്കാട്ട്.

എറണാകുളം സെൻൻട്രൽ സ്‌റ്റേഷനിൽനിന്ന് രണ്ടുദിവസം മുമ്പ് തൃക്കാക്കരയിലേക്ക് കേസ് കൈമാറുകയായിരുന്നുവെന്ന് തൃക്കാക്കര എസ്‌ഐ മനീഷ് പറഞ്ഞു. എന്നാൽ, കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഫാ. പോൾ തേലക്കാട്ട് പ്രതികരിച്ചു. ഏതാനും വൈദികർക്ക് ലഭിച്ച ചില ബാങ്ക് രേഖകളുടെ യാഥാർഥ്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇത് സിനഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്ന് ഫാ. പോൾ തേലക്കാട്ട് പ്രതികരിച്ചു. അത് ശരിയാണോ തെറ്റാണോയെന്ന് പരിശോധിക്കേണ്ടവർക്കാണ് അത് നൽകിയത്. കേസെടുത്തതിനെക്കുറിച്ച് അറിയില്ല-അദ്ദേഹം പറഞ്ഞു.

സീറോ മലബാർ സഭയെ പിടിച്ചുകുലുക്കിയ ഭൂമിവിവാദം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗ കേസ് തുടങ്ങിയവയിൽ സഭ നേതൃത്വത്തിന്റെ നടപടിക്കെതിരെ ഫാ. പോൾ തേലക്കാട്ട് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ തെരുവ് സമരത്തിൽ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും സമരവേദിയിൽ എത്തുകയും ചെയ്തിരുന്നു. ഒരു സീനിയർ വൈദികനെതിരേ മറ്റൊരു വൈദികൻ പൊലീസിൽ പരാതി നൽകിയതോടെ തണുത്തുകിടന്ന ഭൂമിവില്പന വിവാദം വീണ്ടും തലപൊക്കുമെന്നുറപ്പായി.

1949 ൽ കാലടിക്കടുത്ത് ചേരാനെല്ലൂരിൽ ജനിച്ച പോൾ തേലക്കാട്ട് 1974ലാണ് പുരോഹിതനായത്. ബെൽജിയത്തിലെ ഉന്നത പഠനത്തിനു ശേഷം ദീർഘകാലം സഭ പ്രസിദ്ധീകരണമായ സത്യദീപത്തിന്റെ മുഖ്യചുമതലക്കാരനും കത്തോലിക്ക ബിഷപ് കൗൺസിൽ വക്താവുമായി. ചാനൽ ചർച്ചകളിൽ അടക്കം പതിവായി പങ്കെടുത്തിരുന്ന പോൾ തേലക്കാട്ട് അടുത്തിടെയാണ് സഭാ വക്താവ് സ്ഥാനത്തു നിന്നും ഒഴിവായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP