Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യേശുക്രിസ്തുവിനെക്കുറിച്ച് നടത്തിയത് വളരെ നിന്ദ്യമായ പരാമർശങ്ങൾ; ഫാരിസ് മദനിക്ക് എതിരെ പരാതിയുമായി ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ; എല്ലാ ജില്ലകളിലും പരാതി നൽകുമെന്നും സംഘടന

യേശുക്രിസ്തുവിനെക്കുറിച്ച് നടത്തിയത് വളരെ നിന്ദ്യമായ പരാമർശങ്ങൾ; ഫാരിസ് മദനിക്ക് എതിരെ പരാതിയുമായി ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ; എല്ലാ ജില്ലകളിലും പരാതി നൽകുമെന്നും സംഘടന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യേശുക്രിസ്തുവിനെക്കുറിച്ച് വളരെ നിന്ദ്യമായ പരാമർശങ്ങൾ നടത്തിയ ഫാരിസ് മദനിക്ക് എതിരെ കാസാ ( Christian alliance for social action ) എല്ലാ ജില്ലകളിലും പരാതി നൽകുന്നു. ഇതിന്റെ ഭാ​ഗമായി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ കോപ്പികൾ മുഖ്യമന്ത്രിക്കും DGP ക്കും അയക്കുകയും ചെയ്തു. കളിയിക്കാവിള മുസ്ലിം ജമാഅത്തിന്റെ മുഖ്യ ഇമാമാണ് ഹാരിസ് മദനി. ക്രൈസ്തവ വിശ്വാസത്തെ അതീവ മോശകരമായി അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിനെതിരെയാണ് സംഘടന പൊലീസിൽ പരാതി നൽകിയത്. ക്രിസ്ത്യൻ സംഘടനയായ കാസ ( ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ)യാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി കൈമാറിയിരിക്കുന്നത്.

യുദ്ധത്തിൽ പരാജയപ്പെട്ട പുരുഷന്മാരെയും സ്ത്രീകളെയും കൊന്നൊടുക്കി അവരുടെ കന്യകകളെ യേശു വീതിച്ചെടുത്തു, മറ്റു മതസ്ഥരെ കൊല്ലാൻ കൽപ്പിച്ച ആളാണ് യേശു തുടങ്ങീ നിരവധി അവഹേളനപരവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് ഹാരിസ് മദനി പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. പ്രതി കുറ്റകൃത്യം വീണ്ടും ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ, പ്രതിയോടൊപ്പം ഉള്ളവരെ കുറ്റകൃത്യം ചെയ്യുവാൻ പ്രേരിപ്പിക്കുവാൻ സാധ്യതയുള്ളതിനാലും, തെളിവുകൾ നശിപ്പിക്കാനും നിയമവ്യവസ്ഥിതിയിൽ നിന്നും ഒളിച്ചോടാൻ സാധ്യത ഉള്ളതിനാലും പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു, ഉടൻ അറസ്റ്റ് ചെയ്തു കേസിന്റെ അന്വേഷണം തുടരണമെന്നുമാണ് സംഘടനയുടെ ആവശ്യം.

ഖുറാനിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി സംസാരിച്ചവർക്ക് മുന്നിൽ ഉത്തരം മുട്ടി കണ്ടം വഴി ഓടേണ്ടി വന്ന ഫാരിസ് മദനി കൃസ്ത്യൻ പണ്ഡിതരുടെ വായടപ്പിക്കാൻ കണ്ട എളുപ്പവഴിയാണ് ഇത്തരം മോശം പ്രചാരണങ്ങളെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ക്രിസ്തുവിനെ കുറിച്ച് ലോകത്ത് ഇന്നു വരെ ആരും പറഞ്ഞിട്ടില്ലാത്ത തരത്തിലെ മൂന്നാംകിട വാക്കുകൾ ഉപയോഗിച് തന്റെ യൂടൂബ് ചാനലിൽ കൂടി അസഭ്യം വിളമ്പിയതിനാണ് മുസ്ലിം പണ്ഡിതൻ എന്ന് സ്വയം അവകാശപ്പെടുന്ന ഫാരിസ് മദനിക്ക് എതിരെ വിവിധ വകുപ്പുകൾ ചേർക്ക് പരാതി നൽകിയിരിക്കുന്നത് ‌എന്നും കാസാ വ്യക്തമാക്കുന്നു. എറണാകുളം ആസ്ഥാനമായുള്ള സംഘടനയിൽ 15 ക്രിസ്ത്യൻ സഭയിലെ വിശ്വാസികൾ ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP