Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പട്ടാമ്പിയിൽ ഇതരസംസ്ഥാന തൊഴിലാളികളെ പ്രതിഷേധത്തതിനായി സംഘടിപ്പിച്ചത് സിഐടിയു നേതാവ്; സിഐ.ടി.യു യൂണിയൻ ഡിവിഷൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെ കേസെടുത്ത് പൊലീസ്

പട്ടാമ്പിയിൽ ഇതരസംസ്ഥാന തൊഴിലാളികളെ പ്രതിഷേധത്തതിനായി സംഘടിപ്പിച്ചത് സിഐടിയു നേതാവ്; സിഐ.ടി.യു യൂണിയൻ ഡിവിഷൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പട്ടാമ്പി: ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ചതിന് സിഐ.ടി.യു നേതാവിനെതിരെ കേസെടുത്തു. പട്ടാമ്പി സിഐ.ടി.യു യൂണിയൻ ഡിവിഷൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് കേസെടുത്തത്. പായിപ്പാട്ട് തൊഴിലാളികൾ പ്രതിഷേധിച്ചതിന് പിന്നാലെ പട്ടാമ്പിയിലെ തൊഴിലാളികളും പ്രതിഷേധിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11ഓടെ പള്ളിപ്പുറം റോഡിൽ നാനൂറോളം തൊഴിലാളികൾ പ്രതിഷേധവുമായി ഒത്തുകൂടുകയായിരുന്നു. തുടർന്ന് മുഹമ്മദ് മുഹ്‌സിൻ എംഎ‍ൽഎ, നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ, സബ് കലക്ടർ അർജുൻ പാണ്ഡ്യൻ, തഹസിൽദാർ കെ.ആർ പ്രസന്നകുമാർ എന്നിവർ സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചിരുന്നു.

അതിഥി തൊഴിലാളികൾ തെരുവിലിറങ്ങിയ സംഭവം ആസൂത്രിതമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇതിനു പിന്നിൽ ഒന്നിലധികം ശക്തികൾ പ്രവർത്തിച്ചു. തൊഴിലാളികളെ ഇളക്കി വിടാനാണ് പായിപ്പാട് ശ്രമിച്ചത്. കേരളം കൊറോണ പ്രതിരോധത്തിൽ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

5178 ക്യാംപുകൾ അതിഥി തൊഴിലാളികൾക്കായി ഇപ്പോൾ പ്രവർത്തിക്കുന്നു. അവർക്കു വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവർക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോൾ അതു സാധിച്ചുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്ത് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം നടത്തിയ 2 പേരെ പിടിച്ചു. ഇവർ മലയാളികളാണ് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

അതിഥി തൊഴിലാളികൾക്ക് വേണ്ടി നിലമ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിൻ ഏർപ്പാടാക്കിയിട്ടുണ്ട് എന്ന് വ്യാജസന്ദേശമയച്ചതിന് മലപ്പുറം എടവണ്ണയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP