Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചുറ്റു മതിൽകെട്ടി ഒറ്റപ്പെട്ട വീട്; കാവലിന് കൂറ്റൻ നായ്ക്കളും; ഒരു ഭാഗം ചീട്ടുകളിക്കാർക്കായി മാറ്റി വച്ചിരിക്കുന്നു; സംസ്ഥാനത്തെ സമീപകാലത്തെ ഏറ്റവും വലിയ പണം വച്ചുള്ള ചീട്ടുകളിൽ പത്തനംതിട്ടയിൽ പിടികൂടി; 25 പേർ അറസ്റ്റിൽ, രണ്ട് പേർ ഓടി രക്ഷപെട്ടു; പിടിച്ചെടുത്തത് 7.51 ലക്ഷം രൂപ

ചുറ്റു മതിൽകെട്ടി ഒറ്റപ്പെട്ട വീട്; കാവലിന് കൂറ്റൻ നായ്ക്കളും; ഒരു ഭാഗം ചീട്ടുകളിക്കാർക്കായി മാറ്റി വച്ചിരിക്കുന്നു; സംസ്ഥാനത്തെ സമീപകാലത്തെ ഏറ്റവും വലിയ പണം വച്ചുള്ള ചീട്ടുകളിൽ പത്തനംതിട്ടയിൽ പിടികൂടി; 25 പേർ അറസ്റ്റിൽ, രണ്ട് പേർ ഓടി രക്ഷപെട്ടു; പിടിച്ചെടുത്തത് 7.51 ലക്ഷം രൂപ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സംസ്ഥാനത്തിന്റെ സമീപ കാലചരിത്രത്തിലെ ഏറ്റവും വലിയ പണം വച്ചുള്ള ചീട്ടുകളി ജില്ലാ പൊലീസ് മേധാവി കൂടത്തായി കെജി സൈമണിന്റെ ഷാഡോ പൊലീസ് പിടികൂടി. 25 പേരെ അറസ്റ്റ് ചെയ്തു. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ചീട്ടുകളി കളത്തിൽ നിന്ന് 7.51 ലക്ഷം രൂപയും പിടികൂടി. മലയാലപ്പുഴ ദേവീക്ഷേത്ത്രിന് സമീപം കാഞ്ഞിരപ്പാറ തുറന്തയിൽ രാജേഷിന്റെ വീട്ടിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.

മലയാലപ്പുഴ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ കൂടുതൽ ആൾക്കാർ കളിക്കുന്നതിന് എത്തിയിരുന്നു. ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു ഷാഡോ ടീമിന്റെ നീക്കം. വീട്ടിൽ ചീട്ടുകളി നടക്കുന്നുണ്ടെന്ന് ഏറെ നാൾ മുൻപ് തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ലോക്കൽ പൊലീസിൽ ചിലർക്ക് ഇതിന്റെ പടി ചെല്ലുന്നുവെന്നും എസ്‌പിയുടെ സംഘം മനസിലാക്കിയിരുന്നു.

വീടിന് ചുറ്റും മതിൽ കെട്ടി, കൂറ്റൻ വളർത്തു നായ്ക്കളെയും വളർത്തി, പുറമേ നിന്ന് ആർക്കും ഒറ്റയടിക്ക് കടന്നു ചെല്ലാൻ പറ്റാത്ത വിധമാണ് ഇയാൾ ഇവിടെ ചീട്ടുകളി നടത്തിയിരുന്നത്. ഇന്നു പുലർച്ചെ 12 മണിയോടെ ഷാഡോ ടീം വീടുവളയുമ്പോൾ 27 പേരാണ് ചീട്ടുകളിക്കാൻ ഉണ്ടായിരുന്നത്. പൊലീസ് എത്തിയതറിഞ്ഞ് രണ്ടു പേർ ഓടി രക്ഷപ്പെട്ടു. കളി സ്ഥലത്തു നിന്നും 7,51,465 രൂപ കണ്ടെടുക്കുകയും ചെയ്തു.

 ജില്ലാ പൊലീസ് മേധാവി കെജി സൈമണിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്‌പി ആർ. ജോസിന്റെ നിർദ്ദേശാനുസരണം ക്രൈം സ്്ക്വാഡ് എസ്ഐ ആർഎസ് രഞ്ചുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ജില്ലാ പൊലീസ് മേധാവിയുടെ ടീമിലെ എസ്ഐ എസ് രാധാകൃഷ്ണൻ, എഎസ്ഐമാരായ എസ് വിൽസൺ, ടിഡി ഹരി, സിപിഓമാരായ വിഷ്ണു രാജ്, ഷംനാദ്, അനുപ്, രഞ്ചു കൃഷ്ണൻ, ശ്രീരാജ് എന്നിവർ പങ്കെടുത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP