Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീരാമകൃഷ്ണനെ ഉദ്ഘാടകനാക്കിയത് പൊലീസിന്റെ വിശ്വാസം നേടാൻ; എൻജിനിൽ നിന്നു കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ് സംരംഭം കാറുകളിലെ സ്വർണ്ണ കടത്തിനുള്ള മറ; ഡിപ്ലോമാറ്റിക് ബാഗിൽ കടത്തിയത് ഉന്നത രാഷ്ട്രീയ നേതാവിനുള്ള അഴിമതി പണമോ എന്ന സംശയവും സജീവം; ഗൾഫിലെ അനധികൃത ഇടപാടുകളിലേക്കും അന്വേഷണം നീളും; സിബിഐ എത്തിയാൽ കോൺസുലേറ്റ് കടത്തിന്റെ സ്വഭാവം മാറിയേക്കും; വമ്പൻ സ്രാവുകൾക്ക് വേണ്ടി അട്ടിമറി നീക്കവും സജീവം

ശ്രീരാമകൃഷ്ണനെ ഉദ്ഘാടകനാക്കിയത് പൊലീസിന്റെ വിശ്വാസം നേടാൻ; എൻജിനിൽ നിന്നു കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ് സംരംഭം കാറുകളിലെ സ്വർണ്ണ കടത്തിനുള്ള മറ; ഡിപ്ലോമാറ്റിക് ബാഗിൽ കടത്തിയത് ഉന്നത രാഷ്ട്രീയ നേതാവിനുള്ള അഴിമതി പണമോ എന്ന സംശയവും സജീവം; ഗൾഫിലെ അനധികൃത ഇടപാടുകളിലേക്കും അന്വേഷണം നീളും; സിബിഐ എത്തിയാൽ കോൺസുലേറ്റ് കടത്തിന്റെ സ്വഭാവം മാറിയേക്കും; വമ്പൻ സ്രാവുകൾക്ക് വേണ്ടി അട്ടിമറി നീക്കവും സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാറുകളുടെ എൻജിനിൽ നിന്നു കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ് സംരംഭം തുടങ്ങാനുള്ള സന്ദീപ് നായരുടെ നീക്കത്തിന് പിന്നിലും സ്വർണ്ണ കടത്ത് മാഫിയ. സ്വപ്‌നാ സുരേഷിന്റെ കൂട്ടാളി സന്ദീപ് നായർ സ്വർണക്കടത്തിനുള്ള മറയായിട്ടാണോ കാർ വർക്ഷോപ്പ് ആരംഭിച്ചതെന്ന് സംശയം കസ്റ്റംസിനുണ്ട്. മാണ്, നെടുമങ്ങാട്ട് സന്ദീപ് ആരംഭിച്ച 'കാർബൺ ഡോക്ടർ'. ഇതിന്റെ ഉദ്ഘാടനത്തിനാണ് യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വാധീനം ഉപയോഗിച്ചു സ്പീക്കർ ശ്രീരാമകൃഷ്ണനെ സ്വപ്ന എത്തിച്ചത്.

കാറുകളിൽ സ്വർണം കടത്താനുള്ള മറയാണോ ഈ സ്ഥാപനം എന്നാണ് അന്വേഷിക്കുന്നത്. ഉദ്ഘാടനം സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്നെ നടത്തണമെന്നു സന്ദീപിനു നിർബന്ധമുണ്ടായിരുന്നു. സ്പീക്കറുടെ സൗകര്യത്തിനായി ഉദ്ഘാടനത്തീയതി 2 തവണ മാറ്റി. സന്ദീപ് ബിജെപി നേതാവായിരുന്നു. എന്നിട്ടും സ്പീക്കറെ എത്തിച്ചതിന് പിന്നിൽ പൊലീസ് ഉപദ്രവിക്കരുതെന്ന ഉദ്ദേശമായിരുന്നു. കള്ളക്കടത്തിൽ സന്ദീപിന്റെ പങ്കു വ്യക്തമായതോടെയാണ് ഭാര്യ സൗമ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. സന്ദീപിനു കള്ളക്കടത്തു സംഘവുമായുള്ള അടുപ്പം സൗമ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യമെന്നു പറഞ്ഞ് ഭർത്താവ് ഒറ്റയ്ക്കു നടത്തിയ വിദേശയാത്രകളിൽ സംശയം തോന്നിയിരുന്നതായി സൗമ്യ മൊഴി നൽകി.

അതിനിടെ സ്വപ്ന സുരേഷിനെയും വാഹകൻ (കാരിയർ) എന്നു സംശയിക്കുന്ന സന്ദീപ് നായരെയും പ്രതിചേർക്കാൻ കസ്റ്റംസ് തീരുമാനിച്ചു. ഒളിവിൽ കഴിയുന്ന ഇരുവരെയും സ്വർണക്കടത്ത് കണ്ടെത്തിയതിന്റെ അഞ്ചാംദിവസവും പിടികൂടാനായിട്ടില്ല. കേസിലെ മുഖ്യപ്രതി പി.എസ്. സരിത്തിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണു കസ്റ്റംസ് നിയമം 107-ാം വകുപ്പുപ്രകാരം സ്വപ്നയേയും സന്ദീപിനെയും പ്രതിചേർക്കുന്നത്. ഇരുവരും ഒരുമിച്ചാണ് ഒളിവിൽപോയതെന്നു കസ്റ്റംസ് കരുതുന്നു. ഇവരെ പിടികൂടാൻ കസ്റ്റംസ് രേഖാമൂലം സഹായമാവശ്യപ്പെടണമെന്നാണു പൊലീസ് നിലപാട്. കേസിൽ പിടിയിലായ മുഖ്യപ്രതി സരിത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റംസ് നൽകിയ അപേക്ഷ ഇന്നു പരിഗണിക്കും.

സ്വർണക്കടത്തിൽ സ്വപ്നയുടെ പങ്ക് തെളിയിക്കുന്ന നിരവധി തെളിവുകൾ കസ്റ്റംസിനു ലഭിച്ചു. തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിലേക്ക് ഉപകരണങ്ങളുടെ ആകൃതിയിൽ സ്വർണം കടത്താൻ ഫൗണ്ടറി തയാറാക്കിയയാളെയും തിരിച്ചറിഞ്ഞു. കൊണ്ടുവന്ന സ്വർണം ഏതെങ്കിലും ഐ.ടി. ഇടപാടിന്റെ കമ്മീഷനോ കള്ളപ്പണമോ ബിസിനസിൽ ലഭിച്ച ലാഭവിഹിതമോ ഓഹരിയോ ആകാമെന്നാണു കസ്റ്റംസ് നിഗമനമുണ്ട്. ഇത് മനസ്സിലാക്കാൻ സ്വപ്നയെ പിടികൂടേണ്ടത് അതിവാര്യതയാണ്. കള്ളപ്പണത്തെ ചെറുക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ തുടങ്ങിയതോടെ സ്വർണ്ണത്തിലായി അഴിമതി പണം എന്ന സൂചന കസ്റ്റംസിനുണ്ട്. ഇത് കൈമാറുന്നത് ഗൾഫിലാകും. അവിടെ നിന്ന് സ്വർണം കേരളത്തിലെത്തിക്കും. അതിന് ശേഷം അത് ഉരുപടിയാക്കി സ്വർണ്ണ കടകളിലൂടെ കച്ചവടം. അങ്ങനെ സ്വർണ്ണത്തെ ബ്ലാക്ക് മണിയാക്കി കേരളത്തിൽ മാറ്റും.

സ്വർണം കടത്തിയത് ഉന്നത രാഷ്ട്രീയ നേതാവിന് വേണ്ടിയാണെന്ന സൂചനകളും സജീവമാണ്. സ്വർണ്ണ കടകളിലേക്ക് സാധാരണ ചെറിയ അളവിലേ സ്വർണം കടത്താറുള്ളൂ. സ്വർണ്ണത്തിന്റെ അളവ് കൂടിയതാണ് പുതിയ സംശയത്തിന് ഇട നൽകുന്നത്. തിരുവനന്തപുരം സ്വർണക്കടത്തു കേസ് രാജ്യദ്രോഹം, കള്ളപ്പണം, ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി ഉയർന്ന തലത്തിൽ അന്വേഷിക്കാനും ആവശ്യമെന്നുകണ്ടാൽ യു.എ.ഇയെക്കൂടി അന്വേഷണ പങ്കാളിയാക്കാനും കേന്ദ്ര നീക്കം. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്കു വളരാനിടയുള്ള അന്വേഷണത്തിന്റെ ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിക്കും. കോൺസുലേറ്റിന്റെ പേരിൽ ഇതിനുമുമ്പു വിമാനത്താവളം വഴിയെത്തിയ ബാഗേജുകൾ ആർക്കാണു കൈമാറിയതെന്നും അന്വേഷിക്കും.

നയതന്ത്ര മാർഗത്തിന്റെ ദുരുപയോഗം ആരോപിക്കപ്പെടുന്നതു കേസിനെ പുതിയ തലത്തിലെത്തിക്കും. ഈ സാഹചര്യത്തിലാണു കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ വിശദമായ കൂടിയാലോചന നടത്തുന്നത്. ആരോപണവിധേയരുടെ ഉന്നത ബന്ധങ്ങളടക്കം വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിശദീകരിച്ചതിനു പിന്നാലെ ധനമന്ത്രി നിർമല സീതാരാമൻ കസ്റ്റംസിനോടു വിശദീകരണം തേടി. തുടർന്ന്, നിർമല ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് ഗൗരവമായ അന്വേഷണം ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. സ്വർണക്കടത്തിനെപ്പറ്റി കസ്റ്റംസും ക്രിമിനൽ ഗൂഢാലോചന സംബന്ധിച്ച് സിബിഐയും കള്ളപ്പണ വിനിമയമോ വിദേശ കറൻസി കടത്തലോ നടന്നിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെന്റും അന്വേഷിക്കുമെന്നാണു വിവരം.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്നയുടെ കുടുംബജീവിതത്തിലും താളപ്പിഴകളേറെ. ഗൾഫിൽവെച്ച് 2002-ലായിരുന്നു വിവാഹം. ഭർത്താവിനൊപ്പം ഗൾഫിൽ ബാർ ബിസിനസ് നടത്തുകയായിരുന്നു. അപ്രതീക്ഷിതമായാണ് നാട്ടിലേക്ക് മടങ്ങിയത്. ഭർത്താവിനെപ്പോലും അറിയിക്കാതെയുള്ള മടക്കം വിവാഹമോചനത്തിൽ കലാശിച്ചു. ഭർത്താവിന്റെ സുഹൃത്തായ സിനിമാനടനുമായുള്ള അടുപ്പമാണ് നാട്ടിലേക്കുള്ള യാത്രയ്ക്ക് പ്രേരണയായത്. ഈ ബന്ധം ഏറെനാൾ നീണ്ടില്ല. നടന്റെ വീട്ടുകാർ എതിർത്തതോടെ വേർപിരിഞ്ഞു. ഈ ബന്ധത്തിന്റെ പേരിൽ കുടുംബവുമായുള്ള ബന്ധത്തിലും ഉലച്ചിലുണ്ടായി. സഹോദരനുമായി പിണങ്ങി. പിന്നെ ഗൾഫിലേക്ക് മടങ്ങിയില്ല. ഇതിന് ശേഷം അതിവേഗമായിരുന്നു ഇവരുടെ സാമ്പത്തിക വളർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP