Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നികുതി അടയ്ക്കാതെ രണ്ടുവർഷമായി ആരും കാണുന്നില്ലെന്ന മട്ടിൽ ഓട്ടം; സിനിമാ ഷൂട്ടിങ് സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് രാജകീയ പ്രൗഢിയോടെ സവാരി; താരപ്രഭയിൽ ഷൈൻ ചെയ്തുനിൽക്കുന്നതിനിടെ കണ്ണുരുട്ടി മോട്ടോർവാഹനവകുപ്പ്; തിരുവല്ല സ്വദേശിയുടെ കാരവൻ പാലക്കാട് പിടിച്ചപ്പോൾ ഫൈൻ അടയ്‌ക്കേണ്ടി വന്നത് ഒരുലക്ഷത്തി അയ്യായിരത്തോളം രൂപ

നികുതി അടയ്ക്കാതെ രണ്ടുവർഷമായി ആരും കാണുന്നില്ലെന്ന മട്ടിൽ ഓട്ടം; സിനിമാ ഷൂട്ടിങ് സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് രാജകീയ പ്രൗഢിയോടെ സവാരി; താരപ്രഭയിൽ ഷൈൻ ചെയ്തുനിൽക്കുന്നതിനിടെ കണ്ണുരുട്ടി മോട്ടോർവാഹനവകുപ്പ്; തിരുവല്ല സ്വദേശിയുടെ കാരവൻ പാലക്കാട് പിടിച്ചപ്പോൾ ഫൈൻ അടയ്‌ക്കേണ്ടി വന്നത് ഒരുലക്ഷത്തി അയ്യായിരത്തോളം രൂപ

എം മനോജ് കുമാർ

പാലക്കാട്: കടുത്ത ചൂടിൽ നിന്നും രക്ഷനേടാൻ ലൊക്കേഷനുകളിൽ സിനിമാ താരങ്ങൾ അഭയം പ്രാപിക്കുന്ന കാരവന് പിടിവീണു. ഇന്നലെ പാലക്കാട് ഷൂട്ടിംഗിനായി എത്തിച്ചപ്പോഴാണ് പാലക്കാട് മോട്ടോർ വെഹിക്കിൾസ് വിഭാഗം കാരവൻ പിടികൂടിയത്. പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർടിഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘമാണ് കാരവൻ പിടികൂടിയത്. തിരുവല്ല സ്വദേശിയുടെ കാരവനാണ് പിടികൂടിയത്. പാലക്കാട് മലമ്പുഴ റൂട്ടിൽ വച്ചാണ് കാരവൻ പ്രത്യേക സ്‌ക്വാഡ് പിടികൂടുന്നത്. ഒരു ലക്ഷത്തി അയ്യായിരത്തോളം രൂപ ഫൈൻ ഒടുക്കിയതിനെ തുടർന്ന് കാരവൻ ഇന്നലെ വൈകീട്ട് തന്നെ വിട്ടു നൽകി. ടാക്‌സ് അടക്കാതെ 2018 മുതൽ ഓടിക്കൊണ്ടിരിക്കുകയായിരുന്നു കാരവൻ. അതിനാലാണ് കാരവൻ കസ്റ്റഡിയിൽ എടുത്തത്. കേരളാ രജിസ്‌ട്രേഷനുള്ള കാരവനാണ് കസ്റ്റഡിയിൽ എടുത്തത്.

കാരവൻ രാവിലെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഷൂട്ടിങ് നടക്കുകയായിരുന്നതിനാൽ കാരവന് കുടിശിക അടച്ച് കാരവൻ തിരികെ കൊണ്ട് പോവുകയായിരുന്നു. കാരവൻ ഉടമകൾ നികുതി വെട്ടിപ്പ് നടത്തുന്നതിനാൽ മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണം എന്നും കാരവന് മുകളിൽ ഉണ്ടാകാറുണ്ട്. സിനിമാക്കാരുടെ കേന്ദ്രമായ കൊച്ചിയിലും പരിസരങ്ങളിലുമുള്ള ഷൂട്ടിംഗുകൾക്ക് ഉപയോഗിക്കുന്ന കാരവനുകളിലും വകുപ്പ് നിരീക്ഷണം കർക്കശമാക്കാറുണ്ട്. ഇതേ നിരീക്ഷണം തന്നെ പാലക്കാട് വന്നപ്പോഴാണ് കാരവൻ കുടുങ്ങിയത്. എൻഫോഴ്‌സ്‌മെന്റ് ആർടിഒ ശിവകുമാറിനെ കൂടാതെ ഇൻസ്‌പെക്ടർമാരായ കെ.കെ.ദാസ്, ഷൈൻ മോൻ ചാക്കോ, ശ്രീകുമാർ എൻ. എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇന്നലെ വളരെ ശക്തമായ പരിശോധനകളാണ് പാലക്കാട് മോട്ടോർ വാഹനവകുപ്പ് നടത്തിയത്. ആറു സ്‌ക്വാഡുകൾ ആണ് പരിശോധനയിൽ ഏർപ്പെട്ടത്. 3,77,500 രൂപയാണ് ഫൈൻ ഇനത്തിൽ ഇന്നലെ മാത്രം ഈടാക്കിയത്. വിവിധ ക്രമക്കേടുകൾക്ക് 401 വാഹനങ്ങൾക്ക് എതിരെ നടപടിയുമെടുത്തു. ഡോർ അടയ്ക്കാതെ 12 ബസുകൾക്കെതിരെയും എയർഹോൺ മുഴക്കിയതിന് 16 വാഹനങ്ങൾക്കെതിരെയും നടപടി വന്നിട്ടുണ്ട്. ഹെൽമെറ്റിടാതെ യാത്ര ചെയ്ത 119 ഇരുചക്ര വാഹനങ്ങളും ഇന്നലെ കുടുങ്ങി. എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നിർദ്ദേശ പ്രകാരമുള്ള വാഹന പരിശോധനയ്ക്ക് ആലത്തൂർ ജോയിന്റ് ആർടിഒ വി.എ.സഹദേവൻ, പാലക്കാട് എന്‌ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, ആലത്തൂർ സബ് ആർടിഒ ഓഫീസ്, പാലക്കാട് ആർടിഒ ഓഫീസ് എന്നിവിടങ്ങളിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP