Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

മുടക്കോഴി മലയിലെ ഷൗക്കത്തലിയുടെ ഓപ്പറേഷൻ പേടിയിൽ ഓടിയെത്തി കാർപാലസ് ഉടമ; ബിനീഷിന്റെ ബിനാമിയെന്ന് ആരോപിക്കുന്ന അബ്ദുൾ ലത്തീഫ് ചോദ്യം ചെയ്യലിന് ഹാജരായത് ലുക്ക് ഔട്ട് നോട്ടീസിനുള്ള നടപടി ക്രമം പുരോഗമിക്കുന്നതിനിടെ; ചോദ്യം ചെയ്യൽ ബംഗളൂരുവിൽ തുടങ്ങി; ബിനീഷ് കോടിയേരിക്ക് ഏറെ നിർണ്ണായകമായി അബ്ദുൾ ലത്തീഫിന്റെ ഹാജരാകൽ

മുടക്കോഴി മലയിലെ ഷൗക്കത്തലിയുടെ ഓപ്പറേഷൻ പേടിയിൽ ഓടിയെത്തി കാർപാലസ് ഉടമ; ബിനീഷിന്റെ ബിനാമിയെന്ന് ആരോപിക്കുന്ന അബ്ദുൾ ലത്തീഫ് ചോദ്യം ചെയ്യലിന് ഹാജരായത് ലുക്ക് ഔട്ട് നോട്ടീസിനുള്ള നടപടി ക്രമം പുരോഗമിക്കുന്നതിനിടെ; ചോദ്യം ചെയ്യൽ ബംഗളൂരുവിൽ തുടങ്ങി; ബിനീഷ് കോടിയേരിക്ക് ഏറെ നിർണ്ണായകമായി അബ്ദുൾ ലത്തീഫിന്റെ ഹാജരാകൽ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് സംശയിക്കുന്ന കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് എൻഫോഴ്സ്മെന്റിന്റെ ബംഗളൂരു ഓഫീസിൽ ഹാജരായി. കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫിനോട് ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്വറന്റീനിലായതിനാൽ നവംബർ രണ്ടിന് ശേഷം ഹാജരാകാമെന്നായിരുന്നു മറുപടി. പിന്നീട് ലത്തീഫിനെ കുറിച്ച് അറിവൊന്നുമില്ലാതെയായി. ഇതോടെ ലത്തീഫിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചു. ഇതിനിടെയാണ് ലത്തീഫ് ഇഡി ഓഫീസിൽ എത്തിയത്. ഓൾഡ് കോഫീ ഹൗസ് എന്ന റെസ്റ്റോറന്റിൽ ബിനീഷിനും ലത്തീഫിനും പങ്കാളിത്തമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

ലത്തീഫിനെ ബിനാമിയാക്കിക്കൊണ്ട് നിരവധി സ്ഥാപനങ്ങൾ ബിനീഷിനുണ്ടെന്നും ഇ.ഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ലത്തീഫിന്റേയും അനസിന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുൻപാകെ ഹാജരാകാൻ തയ്യാറാകുന്നില്ലെന്ന ആരോപണം അബ്ദുൽ ലത്തീഫ് നിഷേധിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ ബിനാമി അല്ലെന്നും ഇ.ഡി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അബ്ദുൾ ലത്തീഫ് പറഞ്ഞു. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞ് മാറുന്നതായുള്ള ആരോപണം തെറ്റാണെന്നാണ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇഡി കണ്ടെത്തിയ അബ്ദുൾ ലത്തീഫ് വിശദീകരിക്കുന്നത്.

ബിനീഷിന്റെ ബിനാമിയല്ല താൻ. വീട്ടിലെ റെയ്ഡിനിടെ ഇ.ഡി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ ബിനീഷിനും തനിക്കും പത്ത് ശതമാനം വീതം പങ്കാളത്തിമുണ്ട്. എന്നാൽ ബിനീഷുമായി മറ്റു സാമ്പത്തിക ഇടപാടുകളില്ലെന്നാണ് അബ്ദുൾ ലത്തീഫിന്റെ വിശദീകരണം. ലഹരി മരുന്ന് കടത്ത് കേസിലാണ് ഇഡി ഇപ്പോൾ ലത്തീഫിനെ ചോദ്യം ചെയ്യുന്നത്. എന്നാൽ സ്വർണ്ണ കടത്തിലും കാർ പാലസ് ഉടമയുടെ പേര് ഉയർന്നു കേൾക്കുണ്ട്. സ്വപ്‌നയുടെ മൊഴികളും ലത്തീഫിന് വിനയാണ്. ഇതെല്ലാം ഇഡി അനൗദ്യോഗികമായി തിരക്കുമെന്നാണ് സൂചന.

പ്രളയത്തിൽ തകർന്ന വീടുകളുടെ പുനരുദ്ധാരണ കരാർ നൽകിയത് കാർ അക്‌സസറീസ് ഷോപ്പായ കാർ പാലസിനെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി അതിനിർണ്ണായകമാണ്. കാർ പാലസ് എന്ന വിവാദ കമ്പനിക്കാണ് കരാർ നൽകിയത്. 70,000 ഡോളർ കാർ പാലസ് ഇതിനായി കമ്മീഷൻ നൽകിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുള്ള സ്ഥാപനമാണ് കാർ പാലസ്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനേയും കേന്ദ്ര ഏജൻസികൾ സംശയ നിഴലിൽ നിർത്തുന്നത്.

കേരളത്തിലെ 150 വീടുകളുടെ പുനർനിർമ്മാണത്തിനായി 1,60,000 ഡോളറാണ് യു.എ.ഇ കോൺസുലേറ്റ് കൈമാറിയത്. പണമിടപാട് കരാർ നൽകിയത് യു.എ.എഫ്.എക്‌സ്. സൊല്യൂഷൻസ് എന്ന തലസ്ഥാനത്തെ സ്ഥാപനത്തിനാണ്. ഈ സ്ഥാപനത്തിൽ നിന്ന് 35,000 ഡോളർ കമ്മീഷൻ ലഭിച്ചെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. യു.എ.എഫ്.എക്‌സ്. സൊല്യൂഷൻസിൽനിന്ന് യു.എ.ഇ കോൺസുലേറ്റിലെ ഇന്റർനാഷണൽ ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് സേവന കരാർ നൽകിയതിനാണ് ഈ കമ്മീഷൻ. ഈ കേസിലും വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനം നടന്നോ എന്ന് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

ലൈഫ് മിഷന് സമാനമായ അഴിമതി ഇവിടേയും നടന്നു. ഈ സാഹചര്യത്തിൽ ഈ കേസും സിബിഐ ഏറ്റെടുത്തേക്കും. ലൈഫ് മിഷനിലെ ഹൈക്കോടതി വിധി വന്ന ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഈ ഫയൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവിന് മുമ്പിലാണ്. ലൈഫ് മിഷനിൽ ചില സംശയങ്ങൾ ഹൈക്കോടതി ഉയർത്തിയ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ വൈകുന്നത്. ലൈഫ് മിഷനിലെ ഹൈക്കോടതി വിധി അതുകൊണ്ട് തന്നെ നിർണ്ണായകമാകും. ഈ ഇടപാടിൽ എല്ലാം മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ എം ശിവശങ്കറിന് പങ്കുണ്ടെന്ന വിലയിരുത്തലും സജീവമാണ്.

സ്വർണ്ണക്കടത്ത്-ലഹരി മരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ബിനീഷിന്റെ കാര്യത്തിൽ കാർ പാലസ് ഉടമ ലത്തീഫിന്റെ മൊഴിയാണ് വിഘാതമായിരിക്കുന്നത്. വളരെ ശക്തമായ മൊഴിയാണ് കാർ പാലസ് ലത്തീഫ് ബിനീഷിന് എതിരെ നൽകിയിരിക്കുന്നത്. ബിനീഷിന് എതിരെ മൊഴി നൽകുകയല്ല ലത്തീഫ് ചെയ്തത്. ഇഡിയുടെ ചോദ്യം ചെയ്യൽ വേളയിൽ ഭയന്ന് പോയ ലത്തീഫ് കാര്യങ്ങൾ എല്ലാം വിശദമാക്കുകയായിരുന്നു. അത്തരമൊരു വ്യക്തിയാണ് ബംഗളുരുവിൽ ചോദ്യം ചെയ്യലിന് എത്തിയിരിക്കുന്നത്. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ലത്തീഫ് ഒളിവിൽ കഴിയുന്നുവെന്ന വിലയിരുത്തലുണ്ടായിരുന്നു.

ഇന്ന് കൂടി ലത്തീഫ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ലെങ്കിൽ ലത്തീഫിനെ പിടികൂടാൻ കേന്ദ്ര ഏജൻസികൾ തീരുമാനിച്ചിരുന്നു. കണ്ണൂരിലെ മുക്കും മൂലയും അറിയാവുന്ന എസ് പി ഷൗക്കത്തലിയെ എൻഐഎ ഇതിന് ചുമതലപ്പെടുത്തിയിരുന്നു. ടിപി കേസ് പ്രതികളെ മുടക്കോഴി മലയിൽ നിന്ന് പൊക്കിയ ഷൗക്കത്തലി ദൗത്യത്തിന് എത്തുമെന്ന ഭയവും ലത്തീഫിനെ അന്വേഷണ ഏജൻസിക്ക് മുന്നിലെത്തിച്ചുവെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP