Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് പാലക്കാട്ടു നിന്നും ഒന്നര മാസം മുമ്പ് ഒളിച്ചോടിയ യുവതിയെയും കാമുകനെയും; മിസ്സിങ് കേസിലെ അന്വേഷണം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടക്കവേ കമിതാക്കൾ നടക്കാവിൽ ഉണ്ടെന്ന് മനസ്സിലാക്കി; ബന്ധുക്കൾ എത്തിയപ്പോൾ കണ്ടത് ശരീരമാസകലം പൊള്ളറ്റേ മൂന്നര വയസുകാരനെ; ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ആശുപത്രിയിലാക്കി; ബൈക്കപകടത്തിൽ പരിക്കേറ്റതെന്ന് വിശദീകരിച്ച് അമ്മയും കാമുകനും

നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് പാലക്കാട്ടു നിന്നും ഒന്നര മാസം മുമ്പ് ഒളിച്ചോടിയ യുവതിയെയും കാമുകനെയും; മിസ്സിങ് കേസിലെ അന്വേഷണം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടക്കവേ കമിതാക്കൾ നടക്കാവിൽ ഉണ്ടെന്ന് മനസ്സിലാക്കി; ബന്ധുക്കൾ എത്തിയപ്പോൾ കണ്ടത് ശരീരമാസകലം പൊള്ളറ്റേ മൂന്നര വയസുകാരനെ; ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ആശുപത്രിയിലാക്കി; ബൈക്കപകടത്തിൽ പരിക്കേറ്റതെന്ന് വിശദീകരിച്ച് അമ്മയും കാമുകനും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അമ്മയ്ക്കും കാമുകനുമൊപ്പം പൊള്ളലേറ്റ നിലയിൽ മൂന്നര വയസുള്ള കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നു. കസ്റ്റഡിയിലുള്ള യുവാവും യുവതിയും പാലക്കാട് സ്വദേശികളാണ്. കുട്ടിയുടെ മാതാവ് സുലൈഖയും കാമുകൻ അൽത്താഫുമാണ് പ്രണയിച്ച് ഒളിച്ചോടിയതാണെന്ന് വ്യക്തമായി. ഭർതൃമതിയായ സുലൈഖ അടുത്ത ബന്ധുവായ അൽത്താഫിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഒളിച്ചോട്ടത്തിൽ മൂന്നര വയസുള്ള കുഞ്ഞിനെയും ഒപ്പം കൂട്ടി. ഇവരെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണത്തിന് ഒടുവിലാണ് കുട്ടിയെ പൊള്ളലേറ്റ നിലയിൽ നടക്കാവിലെ വീട്ടിൽ വെച്ച് കണ്ടെത്തിയത്.

ഒന്നര മാസം മുമ്പായിരുന്നു മൂന്നര വയസുള്ള കുട്ടിയെയും കൂട്ടി പാലക്കാട് സ്വദേശിനിയായ യുവതി ഒളിച്ചോടിയത്. ഇതോടെ ഭർത്താവ് പാലക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവർ എവിടെ പോയെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ മനസ്സിലായിരുന്നില്ല. മൊബൈൽഫോൺ അടക്കം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കമിതാക്കൾ കോഴിക്കോട് നടക്കാവിൽ ഉണ്ടെന്ന് മനസ്സിലാക്കി.

തുടർന്ന് ബന്ധുക്കൾ എത്തിയപ്പോഴാണ് വീട്ടിൽ വെച്ച് ശരീരമാസകലം പൊള്ളറ്റേ നിലയിൽ മൂന്നര വയസുകാരനെ കണ്ടെത്തിയത്. സംഭവം കണ്ട ഭർത്താവിന്റെ വീട്ടുകാർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. നടക്കാവ് പൊലീസും സ്ഥലത്തെത്തി. അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. കുഞ്ഞിന് പരിക്കേറ്റത് എങ്ങനെയെന്ന് അറിയാൻ പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. പരിക്കേറ്റ കുഞ്ഞിനെ തുടർചികിത്സക്കായി ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കയായിരുന്നു.

അതേസമയം കുഞ്ഞിന് പരിക്കേറ്റത് ബൈക്ക് അപകടത്തിലാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് അമ്മയും കാമുകനും പൊലീസിൽ നൽകിയ വിശദീകരണം. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ ദേഹം മുഴുവൻ ക്രൂരമായി പൊള്ളിച്ച പാടുകൾ ഞെട്ടലുളവാക്കുന്നതാണ്. കുട്ടിയുടെ കൈകളിലും മുഖത്തും കാലുകളിലും പൊള്ളിയ പാടുകളുണ്ട്. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. കേസിലെ പരാതിക്കാരും ആരോപണ വിധേയരും പാലക്കാട് സ്വദേശികൾ ആയതിനാൽ കേസ് അവിടേക്ക് കൈമാറാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP