Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രകടനം നടത്തിയ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ അക്രമം: രണ്ട് സിപിഎം. പ്രവർത്തകർ അറസ്റ്റിൽ; പാർട്ടിക്കാരല്ലെന്ന് നേതാക്കൾ; പ്രതികളെ പിടികൂടിയത് മൊബൈൽ രേഖകൾ അടക്കം ശാസ്ത്രീയ പരിശോധനയിലൂടെ; അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രചരിച്ചത് അക്രമികൾ ബിജെപി പ്രവർത്തകരെന്ന്; പ്രതിരോധത്തിലായത് സിപിഎമ്മും

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രകടനം നടത്തിയ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ അക്രമം: രണ്ട് സിപിഎം. പ്രവർത്തകർ അറസ്റ്റിൽ; പാർട്ടിക്കാരല്ലെന്ന് നേതാക്കൾ; പ്രതികളെ പിടികൂടിയത് മൊബൈൽ രേഖകൾ അടക്കം ശാസ്ത്രീയ പരിശോധനയിലൂടെ; അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രചരിച്ചത് അക്രമികൾ ബിജെപി പ്രവർത്തകരെന്ന്; പ്രതിരോധത്തിലായത് സിപിഎമ്മും

ടി.പി.ഹബീബ്

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ നാദാപുരത്ത് നടന്ന അക്രമണ കേസിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് ജില്ലയിലെ കല്ലാച്ചി പയന്തോങ്ങ് ഇല്ലിക്കൽ മീത്തൽ അഭിലാഷ്(30)കല്ലാച്ചി മലയിൽ മനോജൻ(45) എന്നിവരെ നാദാപുരം എസ്‌ഐ.എൻ.പ്രജീഷ് അറസ്റ്റ് ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.പ്രതികൾ സിപിഎം.പ്രവർത്തകരാണ്. എന്നാൽ ഇവർ പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം.ലോക്കൽ കമ്മിറ്റി ഇറക്കിയ പ്രസ്താവന.സംഭവത്തിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നും അവരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. തൂണേരി വെള്ളൂരിലെ സിപിഎം.-ലീഗ് സംഘർഷത്തിൽ അഭിലാഷിനെതിരെ അഞ്ച് കേസുകളും മനോജിനെതിരെ ആറ് കേസുകളും നിലവിലുണ്ട്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിക്കാണ് അക്രമം നടന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ കല്ലാച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലാളികൾ താമസിക്കുന്ന കല്ലാച്ചിയിലെ കോട്ടേഴ്സിൽ കയറി മാരകായുധങ്ങളുമായി അക്രമം നടത്തിയത്. അക്രമത്തിൽ കൽക്കത്ത സ്വദേശികളായ ഷഫീഖുൽ ഇസ്ലാം(32)ഷഫാ അബ്ദുല്ല(36)മുക്കറം(26) എന്നിവർക്ക് തലക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റിരുന്നു. സിഐ.കെ.പി.സുനിൽകുമാറിന്റെ നേത്യത്വത്തിൽ എസ്‌ഐ.എൻ.പ്രജീഷിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. ഒരാഴ്ച നീണ്ടു നിന്ന ശാസ്ത്രീയ കുറ്റാന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. എസ്‌ഐ.കെ.പി.പ്രകാശൻ,എഎസ്ഐ.കെ.ഹമീദ്,എസ്.സി.പി.ഒ.മാരായ കെ.ലതീഷ്പി.രൂപേഷ്,കൺട്രോൾ റൂം എസ്.സി.പി.ഒ.പി.കെ.അബ്ദുൽമജീദ് എന്നിവരാണ് സംഘത്തിലുണ്ടായത്.

രാത്രിയിൽ മുഖം മൂടിയണിഞ്ഞ് നടത്തിയ ആക്രമണ കേസിലെ പ്രതികളെ പിടികൂടാൻ സാധിച്ചത് നാദാപുരം പൊലീസിന്റെ അന്വേഷണ മിടകവാണ്. പ്രതികൾ സിപിഎം.അനുഭാവികളാണെന്ന വിവരമാണ് പൊലീസ നൽകുന്നത്. സംഘർഷമില്ലാത്ത നാദാപുരം മേഖലയിൽ വീണ്ടുമൊരു സംഘർഷത്തിന് കോപ്പുകൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ അക്രമമെന്നാണ് പൊലീസ് കേന്ദ്രങ്ങൾ നൽകുന്ന വിവരം. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് പിന്നാലെ ക്വാർട്ടേഴ്സിൽ കയറി ഒരു സംഘം അക്രമം നടത്തിയത്.

അക്രമം നടത്തിയത് ബിജെപി.പ്രവർത്തകരാണെന്ന പ്രചരണമായിരുന്നു ആദ്യ ഘട്ടത്തിൽ നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ നാദാപുരത്ത് പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. അക്രമത്തിന് പിന്നിൽ ബിജെപി, ആർഎസ്എസ്.പ്രവർത്തകരാണെന്ന് ധ്വനിപ്പിക്കുന്ന മുദ്രാവാക്യങ്ങളാണ് പ്രതിഷേധ പ്രകടനത്തിൽ മുഴങ്ങി കേട്ടത്.പ്രതികളെ പിടികൂടാൻ സാധിക്കാത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

അക്രമത്തിനിരയായ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രതികളെ തിരിച്ചറിയാൻ സാധിക്കാത്തത് പൊലീസിന് കടുത്ത വെല്ലുവിളിയായിരുന്നു.രാത്രി എട്ട് മണിക്ക് ശേഷം കല്ലാച്ചി ടൗണിലെ ടവർ ലോക്കേഷൻ എടുത്ത് പരിശോധിക്കുക എന്നതും ഏറെ ദുർഘടകരമായിരുന്നു. തുടർന്ന് പൊലീസ് പ്രത്യേക സ്‌ക്വാഡുകളായി തിരിച്ച് മഫ്തിയിൽ കല്ലാച്ചി കോർട്ട് റോഡിലും പരിസരങ്ങളിലും അഞ്ച് ദിവസത്തോളം തമ്പടിച്ചു.

സംശയമുള്ള വിവിധ പാർട്ടിക്കാരായ 25 ഓളം പേരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. തുടർന്ന് ഇവരുടെ മുഴുവൻ മൊബൈൽ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഇവരുടെ യാത്രാ വിവരങ്ങൾ പൊലീസ് രഹസ്യമായി നേരത്തെ തന്നെ ശേഖരിച്ചിരുന്നു.തുടർന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ച് ചോദ്യം ചെയ്തപ്പോൾ ആദ്യ ഘട്ടത്തിൽ അക്രമികൾ കുറ്റം സമ്മതിച്ചിരുന്നില്ല.തുടർന്ന് പൊലീസ് തെളിവുകൾ ഒരോന്നായി നിരത്തിയപ്പോഴാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്. അക്രമത്തിന്റെ രണ്ട് ദിവസം മുമ്പ് മദ്യപിച്ചതിനെ തുടർന്ന് തങ്ങളെ കളിയാക്കിയ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പിടികൂടിയ പ്രതികൾ പൊലീസിനോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP