Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പഠനകാലത്തെ തന്നെ യുവതിയെ നോട്ടമിട്ടു; എംബിഎക്ക് ശേഷം ബംഗളൂരുവിൽ നിന്നും ജോലിക്ക് ഓഫർ വന്നപ്പോൾ അത് മുടക്കി; അബുദാബിയിൽ തന്റെ കമ്പനിയിൽ ജോലി വാഗ്ദാനം; തന്ത്രത്തിൽ സ്വന്തം കുടുംബത്തെ നാട്ടിലേക്ക് മടക്കി അയച്ച ശേഷം ഫ്‌ളാറ്റിൽ വച്ച് യുവതിക്ക് നേരേ നിരന്തരം ലൈംഗിക പീഡനം; വിവാഹിതയായി ഭർത്താവിനൊപ്പം അബുദാബിയിൽ എത്തിയപ്പോഴും പഴയകഥ പറഞ്ഞ് ഭീഷണിയും പീഡനവും; ചാത്തന്നൂരിലെ ബൈജു സുന്ദരാംഗനെന്ന സുന്ദര വില്ലൻ ആളുചില്ലറക്കാരനല്ല

പഠനകാലത്തെ തന്നെ യുവതിയെ നോട്ടമിട്ടു; എംബിഎക്ക് ശേഷം ബംഗളൂരുവിൽ നിന്നും ജോലിക്ക് ഓഫർ വന്നപ്പോൾ അത് മുടക്കി; അബുദാബിയിൽ തന്റെ കമ്പനിയിൽ ജോലി വാഗ്ദാനം; തന്ത്രത്തിൽ സ്വന്തം കുടുംബത്തെ നാട്ടിലേക്ക് മടക്കി അയച്ച ശേഷം ഫ്‌ളാറ്റിൽ വച്ച് യുവതിക്ക് നേരേ നിരന്തരം ലൈംഗിക പീഡനം; വിവാഹിതയായി ഭർത്താവിനൊപ്പം അബുദാബിയിൽ എത്തിയപ്പോഴും പഴയകഥ പറഞ്ഞ് ഭീഷണിയും പീഡനവും; ചാത്തന്നൂരിലെ ബൈജു സുന്ദരാംഗനെന്ന സുന്ദര വില്ലൻ ആളുചില്ലറക്കാരനല്ല

എം മനോജ് കുമാർ

 ചാത്തന്നൂർ: മാന്യതയുടെ മുഖംമൂടി ധരിച്ച് ബൈജു സുന്ദരാംഗൻ അടുത്ത കുടുംബാംഗമായ യുവതിയോട് നടത്തിയ ക്രൂരതയുടെ ഞെട്ടൽ വിട്ടുമാറാതെ കുടുംബം. കൊറോണ കാലത്ത് അബുദാബിയിൽ നിന്നും അവസാന ഫ്‌ളൈറ്റിൽ എത്തിയ ബൈജു സുന്ദരാംഗനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും ഈ കുടുംബത്തിന്റെ അമ്പരപ്പ് വിട്ടുമാറുന്നില്ല. സ്വന്തം കമ്പനിയിൽ ജോലി നൽകി ഭീഷണിപ്പെടുത്തി അബുദാബിയിൽ ബൈജു നടത്തിയ തുടർ പീഡനങ്ങളാണ് യുവതിയുടെ ആത്മഹത്യയ്ക്ക് വഴിവെച്ചത്.

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം യുവതി അബുദാബിയിൽ താമസിക്കുമ്പോഴും ഭർത്താവില്ലാത്ത ദിവസം ബൈജു വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചു. ഇതോടെയാണ് നാട്ടിൽ മടങ്ങിയെത്തി ഇരുപത്തിയാറുകാരിയായ യുവതി ആത്മഹത്യ ചെയ്തത്. ബൈജുവിന്റെ തുടർ പീഡനങ്ങളുടെ പേരിൽ ചാത്തന്നൂർ പൊലീസിൽ യുവതി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പക്ഷെ ബൈജു അബുദാബിയിൽ തുടർന്നതിനാൽ അറസ്റ്റ് വൈകി. നീതി വൈകുന്നതായി തോന്നിയപ്പോൾ യുവതി ഒരു തവണ ആത്മഹത്യാ ശ്രമം നടത്തി. പക്ഷെ തക്കസമയത്ത് ശ്രദ്ധയിൽപ്പെട്ടതിനാൽ യുവതിയെ വീട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഉറക്ക ഗുളികൾ കഴിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് കഴിഞ്ഞ വർഷം ഏപ്രിൽ മാസം യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. വിവാഹം ജീവിതം തുടങ്ങി മാസങ്ങൾ മാത്രം ആയിരിക്കെയാണ് യുവതി ജീവിതം അവസാനിപ്പിച്ചത്.

യുവതിയുടെ മരണശേഷം പൊലീസ് ബിജുവിന്റെ പേരിൽ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും മടങ്ങി വരാൻ സമ്മർദം ചെലുത്തുകയുമായിരുന്നു. ഇതിനെ തുടർന്നാണ് യുവതിയുടെ മരണത്തിനു ഒരു വർഷത്തിനു ശേഷം ബൈജു നാട്ടിലെത്തിയത്. അബുദാബിയിൽ തന്നെ തുടർന്ന ബൈജു കൊറോണ കാലത്ത് അവസാന ഫ്‌ളൈറ്റിലാണ് അബുദാബിയിൽ നിന്നും വന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ കാത്തു നിന്ന പൊലീസ് സംഘമാണ് കൊറോണ കാലത്ത് ബൈജുവിനെ അറസ്റ്റ് ചെയ്തത്. ക്വാറന്റൈനിലാക്കിയ ബിജുവിനെ അത് കഴിയുന്ന ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുമായിരുന്നു. അബുദാബിയിൽ സ്വന്തം കമ്പനിയിൽ ജോലി നൽകിയാണ് യുവതിയെ ബൈജു ഒപ്പം കൂട്ടിയത്. ബന്ധു എന്ന പേരിൽ താമസവും സ്വന്തം കുടുംബത്തിനു ഒപ്പമാക്കി. അതിനു ശേഷം തന്ത്രത്തിൽ കുടുംബത്തെ നാട്ടിലേക്ക് മടക്കി വിട്ടു യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിൽ മനം മടുത്ത് ജോലി ഒഴിവാക്കി യുവതി നാട്ടിലേക്ക് തന്നെ മടങ്ങി. സംഭവം പക്ഷെ യുവതി പരസ്യമാക്കിയില്ല. കാര്യങ്ങൾ അറിയാത്ത ബന്ധുക്കൾ യുവതിയുടെ വിവാഹം നടത്തുകയും ചെയ്തു. പക്ഷെ ഭർത്താവിനൊപ്പം യുവതി എത്തിയതും അബുദാബിയിലാണ്. ഭർത്താവ് ജോലിക്ക് പോകുന്ന സമയത്ത് യുവതിയെ തേടി ബൈജു എത്തുകയും ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും പീഡനം നടത്തുകയും ചെയ്തു. ഇതിൽ മനം മടുത്താണ് യുവതി നാട്ടിലേക്ക് പോയത്. വിവരം ബന്ധുക്കളെ അറിയിച്ച ശേഷം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പക്ഷെ ബൈജു നാട്ടിൽ വന്നില്ല. തുടർന്നു ജാമ്യം എടുക്കാൻ വേണ്ടിയാണ് ഒരു തവണ നാട്ടിൽ എത്തിയത്. അതിനു ശേഷം ബൈജു വന്നില്ല. നീതി വൈകുന്നതിൽ യുവതി അസ്വസ്ഥയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി ജീവിതം അവസാനിപ്പിച്ചത്.

പഠിക്കാൻ മിടുക്കിയായിരുന്നു യുവതി. ബിബിഎ കഴിഞ്ഞ ശേഷം എംബിഎ ചെയ്തു. അതിനു ശേഷം ബംഗളൂരുവിൽ നിന്നും ജോലിക്ക് ഓഫർ വന്നു. യുവതിയെ നോട്ടമിട്ടു വെച്ചിരുന്ന ബൈജു തന്റെ കമ്പനിയിൽ അബുദാബിയിൽ ജോലി തരാമെന്നു പറഞ്ഞു ഓഫറുകൾ എല്ലാം യുവതിയെക്കൊണ്ട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. യുവതിയുടെ മാമന്റെ സ്ഥാനത്താണ് ബൈജു. അടുത്ത കുടുംബാംഗമായതിനാൽ ബന്ധുക്കൾ ഒന്നും അവിശ്വസിച്ചതുമില്ല. ബൈജു യുവതിയെയും കൂട്ടി അബുദാബിക്ക് പോവുകയായിരുന്നു. ആ ഘട്ടത്തിൽ ബിജുവിന്റെ കുടുംബവും അബുദാബിയിലുണ്ടായിരുന്നു. അവരോടൊപ്പം തന്നെയാണ് യുവതിയും താമസിച്ചത്. പിന്നീട് തന്ത്രത്തിൽ കുടുംബത്തെ ബൈജു നാട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. കുടുംബം നാട്ടിൽ സെറ്റിൽ ചെയ്താൽ മതി എന്നായിരുന്നു ബൈജു എടുത്ത തീരുമാനം. അതുപ്രകാരം ഭാര്യയും കുട്ടികളും നാട്ടിലേക്ക് മടങ്ങി. ഇതോടെ യുവതിയും ബിജുവും ഫ്‌ളാറ്റിൽ ഒരുമിച്ചായി. ഈ അവസരം മുതലെടുത്താണ് യുവതിയെ ബൈജു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. യുവതിയും ബിജുവും ഒരുമിച്ചായിരുന്ന ദിവസങ്ങളിൽ പീഡനം നടന്നു. അതിനു ശേഷം യുവതി മനം മടുത്ത് ജോലി ഒഴിവാക്കി വീട്ടിലേക്ക് മടങ്ങി.

ഇതിന്നിടയിൽ യുവതിയുടെ വിവാഹം തീരുമാനിച്ചു. വിവാഹം കഴിഞ്ഞതോടെ യുവതിയുടെ ഭർത്താവും ജോലി തേടി വന്നത് അബുദാബിയിലായിരുന്നു. യുവതിയും ഭർത്താവിനൊപ്പം അബുദാബിയിലെത്തി. ഇതോടെ ബൈജു വീണ്ടും യുവതിയെ നോട്ടമിട്ടു. ഭർത്താവ് ജോലിക്ക് പോകുന്ന ദിവസം വീട്ടിലെത്തി പീഡിപ്പിച്ചു. ഇതോടെ യുവതി അസ്വസ്ഥയായി. ഭർത്താവിനോട് കാര്യം പറഞ്ഞു നാട്ടിലേക്ക് വന്നു. നാട്ടിലെത്തിയ യുവതി സംഭവം ബന്ധുക്കളോട് തുറന്നു പറഞ്ഞു. ഇതോടെ യുവതി പൊലീസിൽ പരാതി നൽകി. കാര്യമറിഞ്ഞ ബൈജു നാട്ടിലേക്ക് മടങ്ങിയില്ല. അബുദാബിയിൽ തന്നെ തുടർന്നു. നീതി ലഭിക്കാത്തതിനാൽ യുവതി അസ്വസ്ഥയായി. ഒരു തവണ ഉറക്ക ഗുളിക കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു.

വീട്ടുകാർ തക്ക സമയത്ത് യുവതിയെ രക്ഷപ്പെടുത്തി. അതിനു ശേഷം കഴിഞ്ഞ വർഷം ഏപ്രിൽ മാസം അമ്മ ക്ഷേത്രത്തിൽ പോയ തക്കം നോക്കി യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. ബൈജു സുന്ദരാംഗനാണ് തന്റെ മരണത്തിനു കാരണമെന്നാണ് യുവതി ആത്മഹത്യാ കുറിപ്പിൽ എഴുതിയത്. ഇതോടെ പൊലീസ് ബൈജുവിനെ പിടികൂടാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അതിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതോടെ എയർപോർട്ടിൽ എത്തിയാൽ പിടി വീഴും എന്നതായി അവസ്ഥ. പൊലീസ് നേരിട്ട് വിളിച്ച് കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ ബൈജു വന്നില്ല. പൊലീസ് സമ്മർദ്ദം ശക്തമാക്കി. ഇതോടെ ലോക്ക് ഡൗൺ കാലത്ത് അവസാന അബുദാബി ഫ്‌ളൈറ്റിൽ തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. എയർപോർട്ടിൽ കാത്തുനിന്ന ചാത്തന്നൂർ പൊലീസ് ബിജുവിനെ ക്വാറന്റൈനിലാക്കി. അത് കഴിഞ്ഞു അറസ്റ്റും നടത്തി. ഇപ്പോൾ ബൈജു റിമാൻഡിൽ തുടരുകയാണ്.

സ്വന്തം കുടുംബം ആയതിനാൽ ബിജുവിന്റെ അവിശ്വസിക്കേണ്ട ഒരു ആവശ്യവും വന്നില്ലാ എന്നാണ് യുവതിയുടെ അടുത്ത ബന്ധു മറുനാടനോട് പറഞ്ഞത്. ബൈജു സുന്ദരാംഗൻ യുവതിയുടെ മാമന്റെ സ്ഥാനത്താണ്. ഇയാൾക്ക് ഇങ്ങനെ ഒരു മുഖമുണ്ടയിരുന്നില്ലെന്നു ഞങ്ങൾ കരുതിയില്ല. ദുബായിലും തുച്ഛമായ ശമ്പളമാണ് ബൈജു നൽകിയത്. ട്രെയിനി എന്ന ഓമനപ്പേരിലാണ് ശമ്പളം നിഷേധിച്ചത്. ചോദിക്കുമ്പോൾ വല്ലതും നൽകും. ഇതായിരുന്നു രീതി. പക്ഷെ ഞങ്ങൾ ഇതിൽ പ്രശ്‌നമുണ്ടാക്കിയില്ല. പക്ഷെ പീഡനം നടത്താനാണ് യുവതിയെ ബൈജു കൂട്ടിക്കൊണ്ടു പോയത് എന്ന് ഞങ്ങൾക്കറിയില്ലായിരുന്നു.

ബിജുവിന്റെ സ്വന്തം കുടുംബം കൂടി ഒപ്പമുണ്ടായിരുന്നു എന്നത് ഞങ്ങൾ കണക്കിലെടുത്തിരുന്നു. പക്ഷെ ഫാമിലിയെ മനഃപൂർവം വീട്ടിലേക്ക് വിട്ടു. എന്നിട്ട് ഫ്‌ളാറ്റിൽ തനിച്ചായ സമയം യുവതിയെ പീഡിപ്പിച്ചു. വിവാഹം കഴിഞ്ഞ ശേഷവും അവളെ ബൈജു വെറുതെ വിട്ടില്ല. ഭർത്താവ് ജോലിക്ക് പോകുമ്പോൾ വീട്ടിലെത്തി യുവതിയെ തുടർ പീഡനങ്ങൾക്ക് വിധേയമാക്കി. ഇതോടെയാണ് ഭർത്താവിനെയും കൂട്ടി യുവതി നാട്ടിലേക്ക് വന്നത്. അതിനു ശേഷമാണ് ഞങ്ങൾ കേസ് നൽകിയത്. പക്ഷെ നീതി വൈകിയപ്പോൾ അവൾ അസ്വസ്ഥയായി. രണ്ടാമത്തെ ആത്മഹത്യാ ശ്രമത്തിൽ അവൾ വിജയിച്ചു. ഇപ്പോൾ ചെറുപ്രായത്തിൽ തന്നെ ഞങ്ങൾക്ക് അവളെ നഷ്ടമായി. ഇനി വേണ്ടത് ബിജുവിനെ തുറന്നു കാട്ടുക മാത്രം. അതിനാണ് ഇപ്പോൾ ഞങ്ങളുടെ ശ്രമം-ബന്ധുക്കൾ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP