Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരാതികൾ പ്രകാരം 444 കേസുണ്ടെങ്കിലും അന്വേഷണം നടക്കുന്നത് ഒന്നിൽ മാത്രം! ക്രൈംബ്രാഞ്ച് അന്വേഷണം വെറും 44 കോടിയിൽ ഒതുങ്ങി; തട്ടിയത് 220 കോടിയിലധികം! ബി എസ് എൻ എൽ എൻജിയേഴ്‌സ് സംഘം തട്ടിപ്പിലെ പ്രധാനി തലസ്ഥാനത്ത് വിലസി നടക്കുന്നു; സഹകരണ തട്ടിപ്പ് അട്ടിമറിക്കുമ്പോൾ

പരാതികൾ പ്രകാരം 444 കേസുണ്ടെങ്കിലും അന്വേഷണം നടക്കുന്നത് ഒന്നിൽ മാത്രം! ക്രൈംബ്രാഞ്ച് അന്വേഷണം വെറും 44 കോടിയിൽ ഒതുങ്ങി; തട്ടിയത് 220 കോടിയിലധികം! ബി എസ് എൻ എൽ എൻജിയേഴ്‌സ് സംഘം തട്ടിപ്പിലെ പ്രധാനി തലസ്ഥാനത്ത് വിലസി നടക്കുന്നു; സഹകരണ തട്ടിപ്പ് അട്ടിമറിക്കുമ്പോൾ

അമൽ രുദ്ര

തിരുവനന്തപുരം: ബി എസ് എൻ എൽ എൻജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പിൽ വഞ്ചിയൂർ പൊലീസ് 444 കേസെടുത്തെങ്കിലും അന്വേഷണം ഒന്നിൽ മാത്രമാണ് നടക്കുന്നത് എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിൽ വരുന്ന കേസുകളിലെല്ലാം എഫ് ഐ ആർ ഇടുന്നുണ്ട്. എന്നാൽ കേസ് ഫയലുകൾ പൊലീസ് ആസ്ഥാനത്തേക്ക് പോകുന്നതല്ലാതെ ക്രൈം ബ്രാഞ്ചിനു കൈമാറിയിട്ടില്ല.

ക്രൈം ബ്രാഞ്ചിനു കീഴിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. മുൻപ് ജോയിന്റ് രജിസ്ട്രാർ നൽകിയ 44 കോടി രൂപ തട്ടിപ്പ് കേസ് മാത്രമാണ് നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ബാക്കി എഫ് ഐ ആറുകളുണ്ടെങ്കിലും പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തവ് ലഭിക്കാത്തതിനാൽ അന്വേഷിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്.

ഒരുമാസം മുമ്പാണ് എല്ലാ പരാതികളിലും കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷ്ണർ ഉത്തവിട്ടത്. എഫ് ഐ ആറുകളും ക്രൈം ബ്രാഞ്ചിനു നൽകണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. പൊലീസ് പുതുതായി എടുക്കുന്ന കേസുകൾ ബഡ്സ് നിയമപ്രകാരമായിരിക്കും രജിസ്റ്റർ ചെയ്യുക. സംഘം പ്രസിഡന്റായിരുന്ന എ ആർ ഗോപിനാഥൻ, സെക്രട്ടറിയായിരുന്ന കെ വി പ്രദീപ് കുമാർ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രധാന പ്രതികളിൽ ഒരാളായ എ. ആർ രാജീവിനെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് അന്വേഷണ സംഘത്തിന് വീഴ്‌ച്ചയായി. ഇയാൾ പല തലസ്ഥാനത്തുണ്ടെന്ന് പലതവണ വിവരം ലഭിച്ചിട്ടും പൊലീസിന് പിടിക്കാൻ സാധിച്ചില്ല.

അതേസമയം നിക്ഷപകരിൽ നിന്ന് പ്രകൾ ചേർന്ന് 220 കോടി തട്ടിയെടുത്തുവെന്നാണ് സഹകരണ വകുപ്പ് നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. നിക്ഷേപകരിൽ നിന്നു ലഭിച്ച് ബാങ്ക് രേഖകളുടെയും മറ്റും വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. അന്വേഷണം അന്തിമമാകുമ്പോൾ തുക ഇനിയും വർദ്ധിക്കാനാണ് സാധ്യത. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വൈകാതെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനും പൊലീസിനും കൈമാറും എന്നാണ് റിപ്പോർട്ട്.

അതേസമയം പ്രധാന പ്രതി എ.ആർ.ഗോപിനാഥ് തട്ടിയെടുത്ത കോടികൾ ഉപയോഗിച്ച് വാങ്ങിയ വസ്തുവകകളുടെ ആധാരങ്ങൾ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. ഗോപിനാഥിന്റെ സുഹൃത്തായ ബാലരാമപുരം സ്വദേശിയുടെ വീട്ടിൽ നിന്നാണ് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ നഗരത്തിലും പുറത്തുമായി ഗോപിനാഥ് വാങ്ങിക്കൂട്ടിയ വസ്തുക്കളുടെ പ്രമാണങ്ങൾ പിടിച്ചെടുത്തത്.

ഗോപിനാഥിന്റെയും ഭാര്യയുടെയും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിലാണ് കോടികൾ വിലമതിക്കുന്ന വസ്തുക്കളുടെ ആധാരങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആധാരങ്ങളുടെ നിജസ്ഥിതി മനസിലാക്കാൻ ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. സൊസൈറ്റിയിലെ സ്ഥിര നിക്ഷേപങ്ങൾ ഉടമകൾ അറിയാതെ പിൻവലിച്ചാണ് ഗോപിനാഥ് വസ്തുക്കൾ വാങ്ങിയത്.

വാങ്ങിയ പലവസ്തുക്കളും പിന്നീട് മോഹവിലയ്ക്ക് വിൽക്കുകയും ആ പണവും ലാഭവും ഉപയോഗിച്ച് നഗരത്തിലെ കണ്ണായ സ്ഥലങ്ങളിൽ ഉൾപ്പെടെ വസ്തുക്കൾ വാങ്ങുന്നതുമായിരുന്നു ഇയാളുടെ രീതി. കേസിൽ പിടിയിലാകാനുള്ള എ.ആർ.രാജീവ്, ഗോപിനാഥിന്റെ അടുത്ത സുഹൃത്തും ബി.എസ്.എൻ.എൽ ജീവനക്കാരനുമായിരുന്ന മണികണ്ഠൻ തുടങ്ങിയവർക്കും തട്ടിപ്പിലും വസ്തുക്കൾ സമ്പാദിച്ചതിലും ബന്ധമുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP