Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹ വസ്ത്രം തയ്ക്കാൻ കൊടുത്തിട്ട് വിവാഹ ദിവസം രാവിലെയും കിട്ടിയില്ല; വേറൊരു വസ്ത്രം വാങ്ങി വിവാഹം നടത്തിയ ശേഷം ചോദിക്കാനെത്തിയ പുതുമണവാളനെതിരെ തയ്യൽകാരിയുടെ പീഡനക്കേസ്; ആദ്യ രാത്രി ഒളിവിൽ കഴിയാൻ വിധിക്കപ്പെട്ട് നവവരൻ

വിവാഹ വസ്ത്രം തയ്ക്കാൻ കൊടുത്തിട്ട് വിവാഹ ദിവസം രാവിലെയും കിട്ടിയില്ല; വേറൊരു വസ്ത്രം വാങ്ങി വിവാഹം നടത്തിയ ശേഷം ചോദിക്കാനെത്തിയ പുതുമണവാളനെതിരെ തയ്യൽകാരിയുടെ പീഡനക്കേസ്; ആദ്യ രാത്രി ഒളിവിൽ കഴിയാൻ വിധിക്കപ്പെട്ട് നവവരൻ

മറുനാടൻ മലയാളി ബ്യൂറോ

പൊന്നാനി: വിവാഹ വസ്ത്രം തയ്ച്ചു നൽകാൻ വൈകിയതിനു തയൽ കടയിൽ കയറി പ്രശ്‌നമുണ്ടാക്കിയവർ കുടുങ്ങി. പുതു മണവാളന്റെ സഹോദരനും ബന്ധവും പ്രശ്‌നത്തിലായി. അതിക്രമം കാണിച്ച് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ് വിനയായത്. തയ്യൽ കടയിലെ വയനാട് സ്വദേശിനിയായ ജീവനക്കാരിയുടെ പരാതിയിലാണ് മണവാളന്റെ സഹോദരനും ബന്ധുവിനുമെതിരേ പീഡനശ്രമത്തിനു പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്.

പെരുമ്പടപ്പ് സ്റ്റേഷൻ അതിർത്തിയിലെ പാറയിൽ കേസിനാസ്പദമായ സംഭവം നടന്നത്. ടൈലറിങ്ങ് ഷോപ്പിൽ വിവാഹവസ്ത്രം തയ്ക്കാൻ നൽകിയ വടക്കേക്കാട് സ്വദേശിയായ യുവാവിനു വിവാഹ ദിവസം രാവിലെ വരെ വിവാഹ വസ്ത്രം തയ്ച്ചു നൽകിയില്ല. തുടർന്നു മറ്റുവസ്ത്രങ്ങൾ സംഘടിപ്പിച്ച് വിവാഹകർമങ്ങൾ പൂർത്തിയാക്കിയ പുതുമണവാളനും സഹോദരനും ബന്ധവും പെരുമ്പടപ്പ് പാറയിലെ തയ്യൽ കടയിലെത്തി വാക്കേറ്റം നടത്തുകയായിരുന്നു. മറ്റൊരു വിവാഹ വസ്ത്രം എടുത്തു പോവുകയും ചെയ്തു.

രണ്ടു ലക്ഷം രൂപ നഷ്ട പരിഹാരം വേണമെന്നും അല്ലെങ്കിൽ തയ്യൽ കടയിൽ നിന്നെടുത്ത മറ്റു വിവാഹ വസ്ത്രങ്ങൾ തിരിച്ചു നൽകില്ലെന്നും ഇവർ വാശിപിടിച്ചു. ഇതോടെ തങ്ങളുടെ തയ്യൽ കടയിൽ കയറി വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി വയനാട് സ്വദേശിയായ ജീവനക്കാരി പുതുമണവാളനെതിരെ പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകി.

പരാതിക്കാർ സ്റ്റേഷനിലെത്തി നഷ്ടപരിഹാരത്തുകയുടെ കാര്യങ്ങൾ പറഞ്ഞു തർക്കം തുടങ്ങിയതോടെ പെരുമ്പടപ്പ് എസ്ഐ ഇരുവരോടും കാര്യങ്ങൾ തീർപ്പാക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പ്രശ്നം തീർപ്പാക്കാൻ രണ്ടു ലക്ഷം രൂപ തയ്യൽ കടക്കാർക്കു ഇങ്ങോട്ടു നൽകണമെന്നായതോടെ കാര്യങ്ങൾ പിന്നെയും കൈവിട്ടു പോകുകയായിരുന്നു. അങ്ങനെ സംഭവത്തിലെ വാദിയായ പുതുമണവാളന്റെ സഹോദരനും ബന്ധുവിനുമെതിരേ കേസായി.

തയ്യൽകടയിലെ ജീവനക്കാരി പരാതി പിൻവലിക്കാൻ തയാറാകാതിരുന്നതോടെയാണ് ജാമ്യം നൽകാൻ കഴിയാത്ത വകുപ്പ് ചേർത്തു സഹോദരനും ബന്ധുവിനുമെതിരേ പെരുമ്പടപ്പ് പൊലീസിനു കേസെടുക്കേണ്ടി വന്നത്. സംഭവം കേസായതോടെ രണ്ടു തവണ പൊലീസ് ഇവരെ അന്വേഷിച്ചെത്തെങ്കിലും ഇവർ മുങ്ങിയിരിക്കുകയാണ്. അതായത് ആദ്യരാത്രിയിൽ പുതുമണവാളൻ ഒളിവിലുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP