Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹെർണിയ ഓപ്പറേഷന് അഡ്വാൻസ് വാങ്ങിയത് 2000 രൂപ; ശസ്ത്രക്രിയയ്ക്ക് ശേഷം 3000 രൂപ കൂടി വേണമെന്നാവശ്യപ്പെട്ട് ശല്യം; രോഗിയുടെ മകന്റെ പരാതിയിൽ വിജിലൻസ് വലവിരിച്ചു; കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ സുജിത്ത്കുമാർ പിടിയിൽ

ഹെർണിയ ഓപ്പറേഷന് അഡ്വാൻസ് വാങ്ങിയത് 2000 രൂപ; ശസ്ത്രക്രിയയ്ക്ക് ശേഷം 3000 രൂപ കൂടി വേണമെന്നാവശ്യപ്പെട്ട് ശല്യം; രോഗിയുടെ മകന്റെ പരാതിയിൽ വിജിലൻസ് വലവിരിച്ചു; കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ സുജിത്ത്കുമാർ പിടിയിൽ

ശ്രീലാൽ വാസുദേവൻ


കോട്ടയം: ഹെർണിയ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജനെ വിജിലൻസ് സംഘം പിടികൂടി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ മുണ്ടക്കയം സ്വദേശി ഡോ. സുജിത്കുമാറിനെയാണ് വിജിലൻസ് എസ്‌പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തിന്റെ വസതിക്കു സമീപത്തെ കൺസൾട്ടിങ് മുറിയിൽ നിന്നും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.സ്വാതന്ത്ര്യദിനത്തിലാണ് ഹെർണിയ ഓപ്പറേഷനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടിൽ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടർ കൈക്കൂലിയായി കൈപ്പറ്റി. തുടർന്ന് 20 ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തി.

ഇതിനു ശേഷം ഡോക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് രോഗിയുടെ മകൻ വിജിലൻസ് എസ്‌പി വിജി വിനോദ്കുമാറിന് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.മുമ്പ് ഇടുക്കി ജില്ലയിലെ വണ്ടന്മേട് ആശുപത്രിയിൽ ജോലി ചെയ്തിരുന്നപ്പോഴും ഇദ്ദേഹത്തിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP