Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പെൺമക്കളെ പീഡിപ്പിക്കുന്നുവെന്ന അമ്മയുടെ പരാതിയിൽ അച്ഛൻ അറസ്റ്റിലായതോടെ തുടങ്ങിയ ദുരന്തം; അച്ഛൻ വീട്ടിൽ നിന്നും മാറിയതോടെ മുത്തച്ഛൻ പേരക്കുട്ടികളുടെ മേൽ കൈകൾ വച്ചു തുടങ്ങി; ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോഴൊക്കെ അമ്മയോട് പറഞ്ഞിട്ടും കാര്യമില്ലാതായപ്പോൾ നിവൃത്തിയില്ലാതെ അവരിലൊരാൾ മരണം സ്വയം വരിച്ചു; ഞണ്ട് വിജയനെന്ന വിക്ടർ ഒരു ദയയും അർഹിക്കാത്ത കൊടും ക്രിമിനൽ

പെൺമക്കളെ പീഡിപ്പിക്കുന്നുവെന്ന അമ്മയുടെ പരാതിയിൽ അച്ഛൻ അറസ്റ്റിലായതോടെ തുടങ്ങിയ ദുരന്തം; അച്ഛൻ വീട്ടിൽ നിന്നും മാറിയതോടെ മുത്തച്ഛൻ പേരക്കുട്ടികളുടെ മേൽ കൈകൾ വച്ചു തുടങ്ങി; ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോഴൊക്കെ അമ്മയോട് പറഞ്ഞിട്ടും കാര്യമില്ലാതായപ്പോൾ നിവൃത്തിയില്ലാതെ അവരിലൊരാൾ മരണം സ്വയം വരിച്ചു; ഞണ്ട് വിജയനെന്ന വിക്ടർ ഒരു ദയയും അർഹിക്കാത്ത കൊടും ക്രിമിനൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടർ ഡാനിയൽ കൊടും ക്രിമിനലെന്ന് പൊലീസ്. വക്കീൽ ഗുമസ്തനായ ഇയാൾക്ക് ക്രിമിനലുകളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ മാനസികാവസ്ഥയാണ് അനിലയുടെ മരണത്തിന് കാരണമായ പീഡനത്തിന് ഇരയാകുന്നത്. സ്വന്തം മകളുടെ രണ്ട് പെൺകുട്ടികളേയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. എല്ലാത്തിനും ഇയാളുടെ ഭാര്യയും മകളും കൂട്ടുനിൽക്കുകയും ചെയ്തു. ഇനിയുള്ള ഇയാളുടെ ജീവിതം അഴിക്കുള്ളിലാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.

വൈദ്യുതി ബോർഡിൽ ലൈന്മാനായ കുണ്ടറ വെള്ളിമൺ സ്വദേശി ജോസ് നാന്തിരിക്കൽ ട്രിനിറ്റി സ്‌കൂളിന് സമീപത്ത് 5 സെന്റ് സ്ഥലം വാങ്ങിയത്. അവിടെ രണ്ട് പെൺകുട്ടികളുമൊത്ത് സുഖ ജീവിതം. ഇതിനിടെയാണ് ആ കറുത്ത ദിനമെത്തിയത്. അവിടെ തുടങ്ങി പ്രശ്‌നങ്ങൾ. രണ്ട് വർഷം മുൻപ് ജോസിനെതിരെ ഭാര്യ ഷീജ പൊലീസിൽ പരാതി നൽകിയത്. എട്ടും ഒൻപതും വയസുള്ള പെൺമക്കളെ പിതാവായ ജോസ് പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. കുട്ടികളുടെ മൊഴിയും വ്യത്യസ്തമായില്ല. ജോസിനെതിരെ കുണ്ടറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ തുടങ്ങി ശ്രേയസ്' വീടിന്റെ ദുരിതങ്ങളും. ജോസ് വീട്ടിൽ നിന്ന് മാറിയതോടെയാണ് അപ്പൂപ്പൻ വിക്ടർ ഡാനിയേലിന്റെ പീഡനങ്ങൾ തുടങ്ങി. പലപ്പോഴും വിക്ടർ പേരക്കുട്ടികളെ പീഡിപ്പിക്കുന്നത് അമ്മക്കും അമ്മൂമ്മക്കും നോക്കി നിൽക്കേണ്ടി വന്നു.

ഇതാണ് അനിലയുടെ മരണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇപ്പോൾ ക്രൂരനായ മുത്തച്ഛനെതിരെ അനിതയും പലതും തുറന്നു പറയുന്നു. ഞണ്ട് വിജയനെന്ന വിക്ടർ ഡാനിയേൽ നാട്ടുകാരുടെ കണ്ണിലെ കരടായിരുന്നു. ശരിക്കും വൃത്തികെട്ട മനുഷ്യനാണെന്നാണ് അയൽവാസി പറഞ്ഞത്. പ്രമുഖ ക്രിമിനൽ അഭിഭാഷകന്റെ ഗുമസ്തനായിരുന്ന ഇയാൾ അടുത്ത കാലത്തായി ലോഡ്ജിലെ ജീവനക്കാരനാണ്. ലോഡ്ജിൽ വച്ച് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചുവെന്ന പരാതിയും ഉണ്ടായിട്ടുണ്ട്. മദ്യപാനവും ചീത്തവിളിയും വഴക്കുമൊക്കെ പതിവായതിനാൽ വിക്ടറിന്റെയും മകൾ ഷീജയുടെയും വീട്ടിൽ എന്തുണ്ടായാലും അയൽക്കാർ ശ്രദ്ധിക്കാറില്ല. ഇതാണ് വിക്ടറിനും കരുത്തായത്. തോന്നിയതു പോലെല്ലാം അയാർ ആടിതിമിർത്തു. രണ്ട് പെൺകുട്ടികളുടെ ജീവിതം നശിച്ചു. അതിലൊരു പെൺകുട്ടി സ്വയം മരണവും വരിച്ചു.

മരിച്ച പെൺകുട്ടിയുടെ സഹോദരി, മാതാവ് ഷീജ, അമ്മൂമ്മ ലത എന്നിവരുടെ മൊഴിയാണ് കേസ് അന്വേഷണത്തിൽ നിർണ്ണായകമായത്. 2016 ഏപ്രിൽ മുതൽ വിക്ടർ ഡാനിയേൽ പെൺകുട്ടിയെയും സഹോദരിയെയും പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പൊലീസിനോട് സമ്മതിച്ചത്. ഇവർക്കും എല്ലാം അറിയാമായിരുന്നു. ശാസ്ത്രീയ പരിശോധനകളുടെയും പഴുതടച്ചുള്ള അന്വേഷണത്തിന്റെയും ഫലമായിട്ടാണ് എല്ലം പുറംലോകത്ത് എത്തിയത്. മരിച്ച അനിലയുടെ സഹോദരിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ഈ കുട്ടിക്കും വിക്ടറിൽ നിന്നും പീഡനമേറ്റിരുന്നു. പീഡനങ്ങൾ കണ്ട് നിന്നിട്ടും പ്രതികരിക്കാത്ത അമ്മയ്ക്കും അമ്മൂമ്മയ്ക്കും ശിക്ഷ നൽകണമെന്നുതന്നെയാണ് പൊതുജനാഭിപ്രായം. കേസിൽ ഇവരും പ്രതിയായേക്കും.

2016 ഏപ്രിൽ 15, വിക്ടർ ഡാനിയേലിന്റെ വീട്ടിൽ വിക്ടറും പേരക്കുട്ടി അനിലയും മാത്രമാണുണ്ടായിരുന്നത്. ഒൻപത് വയസുള്ള പെൺകുട്ടിയെ അപ്പൂപ്പനൊപ്പം നിർത്തിയിട്ട് തൊഴിലിടത്തേക്ക് പോകുമ്പോൾ ഷീജയും ഇതൊന്നും ചിന്തിച്ചില്ല. എന്നാൽ വിക്ടറിന്റെ കാമം. ഈ പെൺകുട്ടിയെ നശിപ്പിച്ചു. വേദനകൊണ്ട് നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിച്ചു. അന്നുമുതൽ ആ പിഞ്ച് പെൺകുട്ടി അപ്പുപ്പനെന്ന മനുഷ്യ മൃഗത്തിന്റെ ഇരയായി മാറി. ദിവസങ്ങളോളം പേടിച്ച് വിറച്ച് മനസ്സിൽ കൊണ്ടുനടന്നിട്ടാണ് ഈ സംഭവം അനില അമ്മൂമ്മയോട് പറഞ്ഞത്. അമ്മയും ഒന്നും കേട്ട ഭാവം നടച്ചില്ല. പിന്നെ അത് വിക്ടർ സ്ഥിരം കലാപരിപാടിയാക്കി മാറ്റി. അമ്മൂമ്മയും അമ്മയും കാഴ്ചക്കാരായി. അങ്ങനെ രണ്ട് പെൺകുട്ടികളുടെ ജീവിതം നാരധാമൻ തകർത്തു.

അനിലയുടെ വീടിന് മൂന്ന് വീട് ദൂരത്തിലാണ് വിക്ടർ താമസിച്ചിരുന്നത്. പിതാവ് ജോസിനെതിരെ കുണ്ടറ പൊലീസ് പീഡനക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഷീജ മക്കളെയും കൂട്ടി തൊട്ടടുത്ത് തന്നെയുള്ള വിക്ടർ ഡാനിയേലിന്റെ വീട്ടിൽ താമസത്തിനെത്തുകയായിരുന്നു. സ്വന്തം വീട് വാടകക്ക് നൽകിയ ശേഷമാണ് ഇവർ അച്ഛന്റെയും അമ്മയുടെയും ഒപ്പം എത്തിയത്. അമ്മൂമ്മ ലത സുഖമില്ലാതെ ആശുപത്രിയിൽ അഡ്‌മിറ്റാവുകയും ഷീജ ജോലിക്കായി പോവുകയും ചെയ്ത ഒരു പകൽ നേരത്താണ് വിക്ടർ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത്. രണ്ട് പെൺകുട്ടികൾക്കും നിരന്തരം പീഡനമേൽക്കേണ്ടി വന്നപ്പോൾ ഷീജ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.

ഇവിടെ താഴെ നില വാടകക്കാർക്ക് കൊടുക്കുകയും മുകളിൽ ഷീജയും മക്കളും താമസിക്കുകയും ചെയ്തു. എന്നാൽ വിക്ടർ ഇവിടെ എത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചു. മരിക്കുന്നതിന് മൂന്ന് ദിവസം മുൻപും അനില പീഡിപ്പിക്കപ്പെട്ടു. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. താഴെയുള്ള വാടകക്കാരോട് കുട്ടി പറയാൻ തുടങ്ങിയതിനാണ് ക്രൂരമായി മർദ്ദിച്ചത്. ജനുവരി 15ന് രാവിലെ വിക്ടർ അനിലയെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ അത് ആത്മഹത്യയിലേക്ക് എത്തിച്ചു. കത്തെഴുതി വച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങി മരിച്ചു. സഹോദരി നോക്കി നിൽക്കെയായിരുന്നു ആത്മഹത്യാ കുറിപ്പ് എഴുതിയതെന്നും പൊലീസ് പറഞ്ഞു. അനിലയുടെ മൃതദേഹം സാധാരണ ആത്മഹത്യയെന്ന തരത്തിൽ പൊലീസ് എഴുതിത്ത്ത്ത്ത്തള്ളുകയും ചെയ്തു. എന്നാൽ ഇടപെടലുകൾ സജീവമായപ്പോൾ എല്ലാം പുറംലോകത്ത് എത്തി.

വൈദ്യുതി ബോർഡിലെ ലൈന്മാനായ ജോസിനെ കുടുംബത്തിൽ നിന്നും അകറ്റിയതിന് പിന്നിലും വിക്ടറിന് പങ്കുണ്ടെന്നാണ് വെളിപ്പെടുന്നത്. സ്വന്തം മകളെ പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് താൻ ജയിലിൽ പോയതെങ്കിലും ഇതിന്റെ സത്യാവസ്ഥ തെളിയിക്കേണ്ടത് തന്റെ ആവശ്യമാണെന്ന് ജോസ് ഉറപ്പിച്ചിരുന്നു. തികഞ്ഞ മദ്യപാനിയായ ജോസിന്റെ വാക്കുകൾക്ക് നാട്ടുകാർ പുല്ലുവിലയാണ് കല്പിച്ചത്. പക്ഷേ, വീടിന്റെ ജനലഴിയിൽ തൂങ്ങിയ അനിലയുടെ മരണത്തിന് പിന്നിലെ ദുരൂഹത മറനീക്കുവാൻ ജോസിന്റെ പരാതികൾക്ക് വേണ്ടത്ര ബലമുണ്ടായിരുന്നുവെന്നതാണ് കണ്ടത്.

കേസിൽ വിക്ടറിനെതിരെ പോക്‌സോ വകുപ്പ് ചേർത്തു. മരിച്ച അനിലയുടെ സഹോദരിയെയും പീഡിപ്പിച്ച കുറ്റത്തിനാണ് കേസ്. അനിലയുടെ മരണവുമായി അസ്വാഭിക മരണത്തിനാണ് കുണ്ടറ പൊലീസ് നേരത്തേ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇത് റദ്ദാക്കിയ ശേഷം പുതിയ കേസായി രജിസ്റ്റർ ചെയ്തു. അനിലയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കുറ്റവും പീഡനക്കുറ്റവും അടക്കം വിക്ടറിന്റെ പേരിൽ എടുത്തതിനൊപ്പമാണ് സഹോദരിയെ പീഡിപ്പിച്ച കേസും ഉൾക്കൊള്ളിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP